തലയണമന്ത്രം - ഭാഗം -3


ശിഫയുടെ ചോദ്യത്തിന് മുൻപിൽ  പതറിയ സീനത്തിന്റെ
കയ്യിൽ നിന്ന് ഗ്ലാസ്‌ താഴെ വീണു 
നാല് ഭാഗത്തേക്കും ചിതറി

ഒരു നിമിഷം എല്ലാം മറന്ന് ഞെട്ടി തരിച്ചു നിന്നു സീനത്ത്............ !

ഗ്ലാസ്‌ പൊട്ടിയ ശബ്ദം കേട്ട് അപ്പുറത്തെ മുറിയിൽ നിന്ന് വെല്ലിമ്മ ( സീനത്തിന്റെയും സുബൈറിന്റെയും ഉമ്മ ) ഓടി വന്നു


വാതിൽ പടി കയറി വരുന്ന വഴിയേ വെല്ലിമ്മ ചോദിച്ചു
ന്താ സീനത്തെ ഒരു ശബ്ദം കേട്ടെ....

ഉമ്മ....  ഇങ്ങളിങ്ങോട്ട് വരല്ലിം
കുപ്പിഗ്ലാസ്‌ പൊട്ടീക്ക്ണ്  കാലുമ്മേ കുത്തും

അതിനെന്തിനാടി മോള് കരയുന്നെ
ഗ്ലാസ്‌ പൊട്ടിയതിന് ഇയ്യെന്തെലും പറഞ്ഞ ഓളെ

ഒന്നൂല്ല്യ ഉമ്മ....  ശ്രെധിക്കാഞ്ഞിട്ടാണെന്നേ  ഞാൻ പറഞ്ഞോളു..  അപ്പോളേക്കും ഓള് കരഞ്ഞതാണ്
ഇങ്ങള് പോയി കിടന്നോളീന്നു

നല്ല പോലെ അടിച്ച് വാര് സീനത്തെ അല്ലേൽ കുട്ട്യോൾ നടക്കുമ്പോ കാലിൽ കുത്തും

ആ ഉമ്മ..  ഇങ്ങള് ഇവിടെ തിരിഞ്ഞ് കളിച് ഇനി ഇങ്ങളെ കാലുമ്മലും കൂടെ കുത്തിക്കണ

ഇങ്ങള് ഉറങ്ങിക്കോളീം...  നാളെ രാവിലെ ഷുഗറും പ്രഷറും നോക്കാൻ പോവാനുള്ളതാണ്
ഉറക്കം കളയണ്ട 

മുഖത്തുള്ള പരിഭ്രമം കാണിക്കാതെ വെല്ലിമ്മാനെ  സീനത്ത് തിരിച്ചയച്ചു

ശിഫയുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതിരിക്കാനായി സീനത്ത് പൊട്ടിയ ചില്ല് കഷ്ണങ്ങൾ അടിച്ചു വരുന്ന തിരക്കിലാണ്

അപ്പോളും ശിഫ സീനത്തിനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു 
ചില്ല് തൂത്തു കളയുമ്പോളും സീനത്തിന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു

അവളുടെ ചോദ്യം ഉമ്മാനെ വല്ലാണ്ട് വേദനിപ്പിച്ചെന്ന് അവൾക്ക് തോന്നി

ഉമ്മ...  ഉമ്മ........ 

മ്മ്.. 

എന്നൊരു മൂളലല്ലാതെ മറിച്ചൊക്ഷരം മിണ്ടിയില്ല സീനത്ത്

അടിച്ചു വാരിയ കുപ്പിചില്ലുകൾ കൊണ്ട് സീനത്ത് പുറത്ത് പോയി

ഷിഫക്ക് കുറ്റബോധം വല്ലാണ്ട് വേദന നൽകിയിരുന്നു..  എന്ത് തന്നെ വന്നാലും ഉമ്മാടെ മുഖത്ത് നോക്കി അങ്ങനെ ചോതിക്കരുതായിരുന്നു

പാവം ഉമ്മ...  ഞാൻ ഈ ഒരവസ്ഥയിൽ ഇങ്ങനെ വേദനിച്ചിട്ടുണ്ടേൽ എന്റെ ഉമ്മ എത്രമാത്രം വേദനിക്കുന്നുണ്ടാകും

ഇത്രയും കാലത്തിനടക്ക് ഒരിക്കൽ പോലും അവള് ഉമ്മ സീനത്തിനോട് ചോദിച്ചിട്ടില്ല എന്തിന് ഉപ്പ എല്ലാവരെയും  ഉപേക്ഷിച്ചു പോയി, തിരിച് വരുമോ എന്ന് പോലും 

ആ ചോദ്യത്തിന്റെ വേദന ഉമ്മാന്റെ ഹൃദയത്തെ തകർത്ത് കളയുമെന്ന് അവൾക്കറിയുന്നത് കോണ്ടകണം ഇത്ര കാലമായിട്ടും അത് ചോതിക്കാതിരുന്നത്

പക്ഷെ ഇന്ന് നേരിട്ട ഈ അവഗണന ഇനി കൂടുകയല്ലാതെ കുറയില്ലന്ന് അവൾക് മനസ്സിലായി ഒരു പക്ഷെ ഇതൊരു തുടക്കം ആകും ഇതിന്റെ ഒടുക്കം ഇവിടെ നിന്ന് ഇറക്കി വിടലുമാകും
ആ പത്താം ക്ലാസ് കാരിയുടെ ചിന്ത പാട പുസ്തകത്തേക്കാൾ ഉയർന്നു

ഉമ്മാക്ക് ഒന്നുമറിയില്ല...  അമ്മായി ഉമ്മാനെ ചൂഷണം ചെയ്യുന്നത് പോലും ഉമ്മാക്ക് മനസ്സിലാകുമെന്നില്ല
എല്ലാം ഇപ്പൊ ചിന്തിക്കുമ്പോളാണ് കാര്യങ്ങൾ ഏറെ കുറെ തെളിഞ്ഞു വരുന്നത്

താഹിറ അമ്മായി  അവരുടെ വീട്ടിൽ നില്കാൻ പോയി തിരിച് വരുന്ന എന്നും ഇങ്ങനെ ആണ്

സീനത്തിനൊടും ഷിഫയോടും  ദേഷ്യം ഉള്ള പോലെ സംസാരം, 
 സാധാരണ ചെയ്യുന്ന കാര്യങ്ങൾക്കും എന്തേലും കുറ്റം കണ്ടത്തെൽ ,  എന്നിട്ട് അതിനെ ന്യായീകരിക്കൽ
 അതിന്റെ എല്ലാ പൊരുളും ഷിഫക്ക് ഇപ്പൊ മനസ്സിലായി തുടങ്ങി....

അടുക്കള ജോലി ചെയ്തിരുന്ന ഉമ്മയെ   നടു വേദന ആണെന്ന്  പറഞ്ഞ് സോപ്പിട്ട്  അടുക്കളയിൽ കയറി കൂടുകയാണ് അമ്മായി  ആദ്യം ചെയ്തത് ..
എന്നിട്ട് വീട് വൃത്തിയാക്കലും തുണി അലക്കലും എല്ലാം ഉമ്മയോട്   ചെയ്യാൻ പറഞ്ഞു 

അടുക്കള പണി അങ്ങനെ നിശ്ചയല്യാത്ത അമ്മായിനെ   സഹായിക്കാൻ വെല്ലിമ്മ വരുമെന്ന് അറിയുന്നത് കൊണ്ടായിരുന്നു അങ്ങനെ ഒരു പദ്ധതി
എന്നാലും ഈ പണിയെല്ലാം തീർത്ത് ഉമ്മ  അടുക്കളയിലും കയറും

ആർക്കും ഒരു ബാധ്യത ആയി മാറരുതെന്ന് ആഗ്രഹിച്ചിട്ടാണ് ഇതെല്ലാം

പാവം ഉമ്മ...  ഉമ്മാക്ക് നല്ല വേദന ആയിക്കാണും എന്റെ ചോദ്യം
ശിഫയുടെ വാക്കുകൾ കത്തിയെ പോലെ ഉമ്മാടെ നെഞ്ചിൽ തറച്ചെന്ന് അവളറിഞ്ഞു

ഉപ്പയെ കുറിച്ചുള്ള ചോദ്യം ഉമ്മയുടെ ഓർമകളെ അവളായിട്ട് വിളിച്ചുണർത്തിയൊന്നിരു തോന്നൽ...

കണ്ണ് നിറഞ്ഞു

ആലോചനയുടെ മൂർച്ച കൂടിയപ്പോൾ ഷീണം തലക്ക് പിടിച്ചു, 
മനസ്സ് വേദനിച്ചപ്പോൾ അവൾക് വീണ്ടും ശരീരം തളരുന്ന പോലെ

ഓർമകളിലെ ഉപ്പയെ സ്വപ്നം കണ്ടു
മിഴികൾ മെല്ലെ അടഞ്ഞു.....

*--------*---------*-------*

ചില്ല് കഷ്ണങ്ങൾ കളഞ്ഞ് കയ്യും കാലും മുഖവുമെല്ലാം കഴുകി ഇച്ചിരി സമയം എടുത്താണ് സീനത്ത് മുറിയിലേക്ക് വന്നത്
അപ്പോളേക്കും മോള് ഉറങ്ങണെ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് മുഴുവനും

വാതിൽ പാളിയിലൂടെ ആദ്യം കണ്ണോടിച്ചു നോക്കി..

  പാവം നല്ല ഉറക്കത്തിലാണെന്ന് മനസ്സിലാക്കിയ സീനത്ത്  മെല്ലെ അവളുടെ അടുത്തേക്ക് വന്നു

ഷീണം കൊണ്ട് ഉറങ്ങി പോയ ശിഫ കിടന്ന പടിയെ ഉറങ്ങിയിട്ടുണ്ട്  ബെഡിന് വിലങ്ങായിട്ട് നീണ്ട് കിടക്കുന്നു,
കാല് രണ്ടും പുറത്താണ്
ചൂട് കാലത്ത് വരെ പുതച്ചു മൂടി കിടക്കുന്ന അവളിന്ന് പുതപ്പ് തൊട്ട് നോക്കിയിട്ട് പോലുമില്ല

സീനത്ത് അവളെ നേരെ കെടുത്തി
കഴുത്തറ്റം പുതപ്പിച്ചു
ഉറക്കത്തിൽ ശരീരം ഇളകിയപ്പോൾ അവളെന്തോ പിറു പിറുക്കുന്നുണ്ട്..  അതെന്താണെന്ന് വ്യക്തമാകുന്നില്ല
സീനത്ത് അത് ശ്രെദ്ധിക്കാൻ നില്കാതെ അവളുടെ
നെറുകയിൽ ഒരുമ്മ കൊടുത്തു  നെറ്റിയിലൂടെ തലമുടിയിൽ തലോടി

ഇഷാഹ് നിസ്കരിക്കാനുണ്ട്  ( രാത്രിയിലെ പ്രാർത്ഥന )ഇന്ന് നിസ്കരിക്കാനൊന്നും സമയം കിട്ടിയില്ല
താഹിറക്ക് വയ്യാന്നു പറഞ്ഞത്കൊണ്ട് ഇന്ന് എല്ലാ പണിയും സീനത്ത് ഒറ്റക്കാണ് ചെയ്തത് കുറച്ചൊക്കെ ഷിഫയും സഹായിച്ചിരുന്നു

പ്രാർത്ഥന കഴിഞ്ഞിട്ടും സീനത്ത് നിസ്കാര പാഴയിൽ തന്നെ ഇരുന്നു
മനസ്സിന് സമാധാനം കിട്ടാണ്ടായപ്പോൾ കുറച്ച് നേരം ഖുർആൻ പറയണം ചെയ്തു

എല്ലാം കഴിഞ് ഉറങ്ങാൻ കിടന്നപ്പോളാണ് ഒരു കാര്യം ഓർക്കുന്നത്

നല്ല ചിരിച് കളിച്ചു ഭക്ഷണമെല്ലാം കഴിച്ച ശിഫ പെട്ടന്ന് എങ്ങനെ ഈ ഒരവസ്ഥയിൽ ആയി

അവളെ തിരഞ്ഞു താഹിറ വന്നതിന് ശേഷമാണ് ഇങ്ങനെ ഉണ്ടായത്
ഇനി താഹിറ എന്തേലും...

ഹേയ്....  ശിഫ ഓരോന്ന് ആലോചിച്ചിട്ടുണ്ടാകും അല്ലാതെ താഹിറ എന്ത് പറയാനാണ് എന്ന ചിന്തയിൽ അവള് ഒന്ന് തിരിഞ്ഞു കിടന്നു

ഹു....
നടു വല്ലാണ്ട് വേദനിക്കുന്നുണ്ട്... 
അവള് കൈ മെല്ലെ നടുവിൽ തിരുമ്മി

ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതെ സീനത്തിനും ഒള്ളു

ഏത് അവസ്ഥയിലും മാറോട് അണച്ചു ഒന്നുമില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന ഒരു പുരുഷ്യന്റെ സാനിധ്യം
പക്ഷെ 9 വർഷമായിട്ട് അവളാ ചൂട് അറിഞ്ഞിട്ടില്ല

( ഒരാണിന് ഒരിക്കലും പിടിച്ചു നിൽക്കാൻ കഴിയില്ല
പെണ്ണിന്റെ ചൂടറിഞ്ഞതിന് ശേഷം ഇത്രയും കാലം
എന്നാൽ ഒരു പെണ്ണ് അവൾക്ക് അതിന് കഴിയും കാരണം ഭൂമിയോളം താവാനും ക്ഷമിക്കാനും ഒരു പെണ്ണിന് മാത്രമേ കഴിയു... )

 എല്ലാം പണിയും കയിഞ്ഞ് ഉറങ്ങാൻ നേരം ശരീരവും നടുവും വേദനിക്കുന്ന സീനത്തിനെ മാറോടണച്ചു പുണരാൻ  ഷെരീഫില്ലന്നുള്ള ഒരു വേദന അത് എന്നും അലട്ടാറുണ്ട് അവളെ 
എന്നാലും അവള്  അതെല്ലാം ഉള്ളിലൊതുക്കി..

പക്ഷെ  അവളുടെ മനസ്സ് പോലും അറിയാതെ ആ കണ്ണുകൾ എന്നും തലയണയോട്  പരിഭവം പറയുമായിരുന്നു..

**---------*---------*

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല സീനത്തിന്

അവള് മെല്ലെ നെഞ്ചിൽ വിരലുകളോടിച്ചു  കൈ വിരലുകൾ എന്തിലോ ചെന്ന് പതിച്ചു

ആ ഇരുട്ട് തൂകുന്ന മുറിയിൽ കട്ടിലിനോട് ചേർന്ന് ഇരിക്കുന്ന സ്വിച്ച് ബോർഡിൽ മെല്ലെ കൈ വെച്ച് ഡിം ലൈറ്റ് സ്വിച്ച് ഓന് ചെയ്തു

നേരത്തെ നെഞ്ചിൽ തടഞ്ഞ അതെടുത്ത് മിഴികൾ കൂർപ്പിച്ചു അവളൊന്ന് സൂക്ഷിച്ചു നോക്കി

അവളുടെ മഹർ ( താലി ) അതിൽ അറബിയിൽ  ശരീഫ് എന്ന് എഴുതിയത് വായിച്ചോണ്ട്
 അവളത് മാറിൽ പിടിച്ചമർത്തി
കണ്ണുകൾ ഇരു  ഭാഗത്തേക്കും ചാലിട്ടൊഴുകി
അടക്കി പിടിച്ച സ്വരത്തിൽ അവളുടെ ചുണ്ടുകൾ ഇക്ക..  ഇക്കാ..  എന്ന് പിറു പിറുത്ത് കൊണ്ടേ ഇരുന്നു

അവളാ പഴയ നിമിഷങ്ങളെ വീണ്ടും ഓർത്തെടുത്തു
വിവാഹം കഴിഞ്ഞ ആ ആദ്യ നാളുകളിലെ
ഷെരീഫിന്റെ വീട്ടിലെ നർമ്മ മുഹൂർത്തങ്ങൾ
കളിയും ചിരിയും നിറഞ്ഞ ദിനങ്ങൾ
ഓർക്കുമ്പോൾ തന്നെ അവളുടെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു

ഷെരീഫിന്റെ ഉമ്മ ഒരു കർക്കശകാരി ആയിരുന്നു
എന്നാലും  ആദ്യ നാളുകളിൽ അവളെ നോട്ടം കൊണ്ടോ സംസാരം കൊണ്ടോ വേദനിപ്പിച്ചിരുന്നില്ല ആരും

എന്നാൽ മാസങ്ങൾ കടന്ന് പോയി
ഷെരീഫിന്റെ  ബിസിനെസ്സിലും പണത്തിന്റെ ഒഴിക്കിലും തകർച്ചകൾ വന്നു തുടങ്ങി

രണ്ട് മൂന്ന് തവണ ദുബൈയിലെ ജോലികൾ മാറ്റി മാറ്റി ചെയ്തു നോക്കി

വിവാഹ ശേഷം സീനത്തിനെ പിരിഞ്ഞ നിമിഷങ്ങളിൽ അയാളിൽ വല്ലാത്ത ഏകാന്തത അനുഭവപെട്ടതാകണം ഒരു ജോലിയിലും അയാൾക്ക് വിജയം കണ്ടത്താൻ ആയില്ല

ശിഫയുടെ ജനന ശേഷം അയാൾക്ക് നാട്ടിൽ തന്നെ സെറ്റിലാവാൻ തീരുമാനിച്ചു

അത്യാവശ്യം നല്ല രീതികളിൽ തന്നെ അവരുടെ കുടുംബ ബന്ധം മുന്നോട്ട് പോയി

പക്ഷെ ശരീഫ് ഇല്ലാത്ത നേരത്ത് സീനത്തിനെ വാക്കുകൾ കൊണ്ട് ഉമ്മ വല്ലാണ്ട് വേദനിപ്പിച്ചു
കുറ്റപ്പെടുത്തി മകന്റെ ബുസിനെസ്സിലെ തകർച്ച ഇവൾ വന്ന്‌ കയറിയതിന് ശേഷമാണെന്ന് എല്ലാവരോടും അവള് കേൾക്കെ പറഞ്ഞു കൊണ്ടിരുന്നു

ഇതെല്ലാം ശരീഫിനോട് പറഞ്ഞപ്പോൾ അവളെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു
ഉമ്മാക്ക് പ്രായമായത് കൊണ്ടാണ് നീ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു

പക്ഷെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ഭാര്യയെയും മക്കളെയും അമിതമായി സ്നേഹിച്ചു ജീവിക്കുന്ന ഷെരീഫിനെ വീണ്ടും ഉമ്മ കുറ്റപ്പെടുത്തി

വാക്കുകളുടെ മൂർച്ച സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ സീനത്ത് കല്യാണ സമയത്ത് അവൾക് കിട്ടിയ സ്വർണത്തിന്റെ ഒരു ഭാഗം ശരീഫിന് കൊടുത്ത് വീണ്ടും പ്രവാസ ജീവിതത്തിലേക്ക് പറഞ്ഞയച്ചു

പക്ഷെ അത് കൊണ്ടൊന്നും ഉമ്മാടെ വാക്കിന് വിരാമം വീണില്ല..
പതിവ് പോലെ ഉള്ള കുത്തു വാക്കുകൾ വീണ്ടും അവളെ ഒറ്റപ്പെടുത്തി
എല്ലാം ഉള്ളിലൊതുക്കി ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തിൽ വീണ്ടും ജീവിതം മുന്നോട്ട് കൊണ്ട് പോയി

അധിക കാലം നീണ്ടുനിന്നില്ല ഷെരീഫിന്റെ പ്രവാസം
പുതുതായി ചെയ്തു തുടങ്ങിയ ബിസിനെസ്സ് എട്ടുനിലയിൽ വീണ്ടും പൊട്ടി
 എന്നാൽ നാട്ടിൽ തിരിച് വന്നാൽ ഇതിന്റെ പേരിൽ സീനത്തിനെ വീട്ടുകാർ കുത്തി നോവിക്കുമെന്ന് കരുതി അവിടെ നിന്ന് പണം പലിശക്കെടുത്ത് പല ബിസിനസ്സും ചെയ്തു നോക്കി
എല്ലാത്തിന്റെയും വിധി പരാജയം മാത്രമായിരുന്നു

അവസാനം കടം കയറി ആളുകളുടെ മുൻപിൽ നിന്ന് തിരിയാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ സീനത്തിന്റെ പേരിലുള്ള കുറച്ച് സ്ഥലം വിറ്റ് ആ കടം വീട്ടി നാട്ടിലേക്ക് വന്നു

തിരിച്ചു വന്ന ശേഷം ഉമ്മന്റേയും ജേഷ്ഠൻ മാരുടെയും മുൻപിൽ നാണം കെട്ട പോലെ
കല്യാണ ശേഷമാണ് ഇതെല്ലാം എന്ന് അവർ ആണായിട്ട് പറഞ്ഞുകൊണ്ടിരുന്നു

സ്വന്തം വീട്ടിലെ ഒറ്റപെടലിന്റെയും  കുറ്റപെടുത്തലിന്റെയും വേദന സഹിക്കാതെ വന്നപ്പോൾ സീനത്തിനെ അവളുടെ വീട്ടിൽ കൊണ്ട് ആകിയിട്ട് ബോംബയിലേക് പുതിയ ജോലി തേടി പോയി

****-------------*****

ബോംബയിൽ ഒരു മാസം നിന്നിട്ട്  ഷെരീഫിന്റെ ആ വരവ്
ഒരുപാട് പ്രതീക്ഷയുള്ളതായിരുന്നു
പൂനെയിലെ ഏതോ ഒരു സ്ഥലത്ത് ഒരു ഹോട്ടൽ വാങ്ങിയിട്ടുണ്ടെന്നും അതിന് കുറച്ച് കൂടെ പണം വേണമെന്നും പറഞ്ഞു

ആകെ മൂന്ന് ദിവസമാണ് അന്ന് കൂടെ നിന്നത്

ഒത്തിരി സന്തോഷത്തോടെ ഉള്ള ദിവസങ്ങളായിരുന്നു അതെല്ലാം
  ഷിഫയെ  ബൈക്കിൽ സ്കൂളിൽ കൊണ്ടാക്കി കൊടുത്തു
പോകുന്ന വഴിക്ക് അവള് പറഞ്ഞതെല്ലാം വാങ്ങി കൊടുത്തു

സ്കൂളിലേ കുട്ടികൾക്ക് ഉപ്പച്ചി ദുബായീന്ന് വരുമ്പോ കൊണ്ട് വന്നതാണെന്നും പറഞ്ഞ് ഒത്തിരി ചോക്ലേറ്റ് ഉം വാങ്ങി
ഉള്ള നിമിഷങ്ങളിൽ സീനത്തിനെയും മക്കളെയും പൊന്ന് പോലെ കൊണ്ട് നടന്നു

കുഞ്ഞു കുട്ടി ആയിരുന്ന ഷഹാന ഷെരീഫിന്റെ മാറിൽ നിന്ന് പറ്റി പിടിച്ചു കിടന്ന ദിവസങ്ങൾയിരുന്നു അതെല്ലാം

എല്ലാം കൊണ്ടും മനസ്സ് നിറഞ്ഞ നിമിഷങ്ങൾ

പക്ഷെ...
മൂന്നാം ദിവസം തിരിച്ചു പോകാൻ നേരം
നിറ കണ്ണുകളോടെ ഷെരീഫിന്റെ  നെഞ്ചിൽ കിടന്ന് സീനത്ത് കരഞ്ഞു

സീനത്തിനറിയാം ശരീഫ് ഈ പടിവിട്ടിറങ്ങിയാൽ പിന്നെ ഈ ചിരി ഉണ്ടാകില്ല അവളിലും മക്കളിലും

സഹിക്കവയ്യാതെ സീനത്ത് ഷെരീഫിന്റെ നെഞ്ച് വാരി പുണർന്നു

കരയല്ലേ പെണ്ണെ.....  നീയും മക്കളുമാണ് എന്റെ ആകെയുള്ള ബലം
നിനക്കറിയുന്നതല്ലേ
നിന്റെ കണ്ണ് നിറയുമ്പോൾ പിടയുന്നത് എന്റെ ഖൽബാണെന്ന്

ശരീഫ് അവളെ വാരിപുണർന്നൊണ്ട് ആശ്വസിപ്പിച്ചു

ഇക്കാ...  സ്വന്തമായി നമുക്ക് ഒരു വീട് പോലുമില്ല രണ്ട് പെൺമക്കളും
 ഇക്ക ഇവിടെ ഇല്ലാതിരുന്നാൽ വെല്ലിമ്മയും
മറ്റെല്ലാരും  ഞാനാണ് ഇക്കയുടെ തകർച്ചക്ക് കാരണം എന്ന് പറഞ്ഞു കുറ്റപ്പെടുത്തും

അയ്യേ...
അങ്ങനെ ഒന്നും ഉണ്ടാവൂല പെണ്ണെ
ഞാൻ പെട്ടന്ന് വരില്ലേ...നീയെന്തിനാണ് ഇങ്ങനെ ഓരോന്ന് ആലോചിച്   മനസ്സ് വിഷമിപ്പിക്കുന്നെ..

നീ കണ്ണ് തുടക്ക്..
വന്നിട്ട് മൂന്ന് ദിവസായി
 ഇത് വരെ എവടെ നിന്നും ഒന്നും കിട്ടിയില്ലടി  
ഇപ്പൊ  പണ്ടത്തെ പോലെ അങ്ങനെ ആരും കണ്ണും പൂട്ടി തരില്ലല്ലോ
എല്ലാം പൊട്ടി പാളീസായ ആളല്ലേ നിന്റെ ഇക്ക

  ഹോട്ടൽ വിജയിച്ച നമ്മള് രക്ഷപെടും പക്ഷെ അതൊന്നും ആരോട് പറഞ്ഞാലും വിശ്വസിക്കൂലല്ലോ

ഇനി എന്താ ചെയ്യാ പെണ്ണെ ..
എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല
 നെഞ്ചിൽ കിടക്കുന്ന സീനത്തിന്റെ നെറുകയിൽ ഉമ്മ വെച്ചോണ്ട് ശരീഫ് പറഞ്ഞു

 ഷെരീഫിന്റെ വാക്കുകൾക്ക് മറിച്ചൊന്നും പറയാതെ അവളുടെയും മക്കളുടെയും  കയ്യിലും കാതിലും ഉള്ളത് ഊരി കൊടുത്തവൾ

 ആ മഹർ മുറുകെ പിടിച്ചോണ്ട് പറഞ്ഞു ഇക്ക ഇതെന്റെ ജീവനാണ് ഇത് മാത്രം എന്നോട് ചോദിക്കരുത്  ഇത്  തരില്ല ഞാൻ

വേണ്ട പെണ്ണെ..  അത് വിറ്റ് ബിസിനെസ്സ് നടത്തണ്ട എനിക്ക്..  നീ അത് ഊരി തന്നാലും ഞാനത് കൊണ്ട് പോകില്ല

 നിന്റെ കഴുത്തിലെ ഈ മഹർ ഞാൻ നിനക്ക് ചാർത്തിയത് അല്ലാഹുവിനെ  സാക്ഷി ആകിയിട്ടാണേൽ  അതിലെന്റെ മരണത്തിന്റെ അത്രത്തോളം ആയുസുണ്ടാകും

അത് കൊണ്ട് ന്റെ പെണ്ണ് പേടിക്കണ്ട

പക്ഷെ സീനത്തിന് അത് വരെ ഇല്ലാത്ത ഒരു പേടി ഉണ്ടായിരുന്നു ആ നിമിഷം

പക്ഷെ ഇക്ക ഒരിക്കലും ചതിക്കില്ല എന്ന പൂർണ വിശ്വാസം
അവളെ പിടിച്ചു നിർത്തി.......

ഏടി......  സീനത്തെ.....

വെല്ലിമ്മാടെ ആ വിളിയിലാണ് സീനത്ത് ഞെട്ടി എണീറ്റത് 

ഇന്നിവിടെ ആർക്കും ഒന്നും കായിക്കണ്ടെടി...
ഉമ്മേം മോളും കൂടെ മൂടി പുതച്ചു ഉറങ്ങുവാകുമല്ലേ

വാതിൽ പൊളിയിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം ശിഫയുടെ കാതുകളിലും മുഴങ്ങി
     
                           (   തുടരും )
••••••••••••••••••• *തുടരും*....
🌳🍂🌳🍂🌳🍂🌳🍂🌳

ഭാഗം 4

Comments