സംശയങ്ങളും മറുപടിയും 2
1⃣❓റജബ് തുടങ്ങുമ്പോള്‍ ചൊല്ലുന്ന "അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅബാൻ" എന്ന ദുആ ളഈഫ് ആണെന്ന് ധാരാളം കിത്താബുകളിള്‍ കാണുന്നു, പിന്നെ അത് ചൊല്ലുന്നതിന്റെ അടിസ്ഥാനം എന്ത് ...?
2⃣❓പ്രാര്‍ത്ഥനക്ക് ശേഷം കൈകൊണ്ട് മുഖം തടവല്‍ നബിചര്യക്ക് എതിരാണെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയാണോ, യഥാര്‍ത്ഥ രൂപം വിശദീകരിക്കാമോ ...?
3⃣❓ പൂച്ച, കോഴി പോലോത്ത വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍ നജസാണോ ...?
4⃣❓ തൊട്ടതിനൊക്കെ കുറ്റം ...
*✪►◄►◄►◄►◄<﷽>►◄►◄►◄►◄✪*
_അള്ളാഹുവിന്റെ തിരുനാമത്തിൽ അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അള്ളാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ..._
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼
1⃣❓റജബ് തുടങ്ങുമ്പോള്‍ ചൊല്ലുന്ന "അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅബാൻ" എന്ന ദുആ ളഈഫ് ആണെന്ന് ധാരാളം കിത്താബുകളിള്‍ കാണുന്നു, പിന്നെ അത് ചൊല്ലുന്നതിന്റെ അടിസ്ഥാനം എന്ത് ...?
_✍️ മറുപടി നൽകിയത് : സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി_
🅰️ ളഈഫായ ഹദീസ് പുണ്യകര്‍മ്മങ്ങളുടെയും വ്യക്തികളുടെയുമെല്ലാം ശ്രേഷ്ടത വിവരിക്കുവാനായി മൂന്ന് നിബന്ധനകളോട് കൂടെ ഉദ്ധരിക്കാം...
ഇമാം ശിര്‍ബീനി പറയുന്നു:فَائِدَةُ شَرْطِ الْعَمَلِ بِالْحَدِيثِ الضَّعِيفِ فِي فَضَائِلِ الْأَعْمَالِ أَنْ لَا يَكُونَ شَدِيدَ الضَّعْفِ وَأَنْ يَدْخُلَ تَحْتَ أَصْلٍ عَامٍّ وَأَنْ لَا يَعْتَقِدَ سُنِّيَّتَهُ بِذَلِكَ الْحَدِيثِ ഹദീസിന്റെ ദൌര്‍ബല്യം അതിശക്തമാവാതിരിക്കുക, ദീനില്‍ അറിയപ്പെട്ട ഒരു പൊതു തത്വത്തിന് കീഴില്‍ വരുന്നതാകുക (ദീനിന്റെ അടിസ്ഥാന തത്വങ്ങളോട് എതിരാവാതിരിക്കുക), ഈ ഹദീസ് കാരണം അത് സുന്നത്തായി എന്ന് വിശ്വസിക്കാതിരിക്കുക. ഇതില്‍ ഒന്നാമത്തെ നിബന്ധന ഇമാം സുബുകി (റ) യും പറഞ്ഞിട്ടുണ്ട്. മൂന്നാമത്തെ നിബന്ധന ആവശ്യമില്ലെന്ന് പല പണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്. ചെയ്യാന്‍ നര്‍ദ്ദേശിക്കപ്പെട്ടതാണെന്ന് ഉറപ്പില്ലാത്തതും സുന്നത്തായി പരിഗണിക്കാമെന്നാണ് നിയമം എന്നാണ് കാരണം.. اللهم بارك لنا في رجب وشعبان وبلغنا رمضان എന്ന് ദുആ ചെയ്യണമെന്ന ഹദീസ് ളഈഫാണെങ്കിലും ആ ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനു വിരോധമില്ല. കാരണം ദൌര്‍ബല്യം ശക്തമല്ല...
ഏതെങ്കിലും ഒരു മാസത്തില്‍ ബറകതിനു വേണ്ടി ദുആ ചെയ്യുന്നതിനു ഒരു വിരോധവുമില്ല. മാസം കാണുന്ന അവസരത്തില്‍ ബറകതിനെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന അവലംബിക്കാവുന്ന ഹദീസ് തന്നെ ഉണ്ട്. ഇസ്‍ലാമിന്റെ അടിസ്ഥാന തത്വങ്ങളോട് എതിരായി വരുന്നില്ല. ഈ ഹദീസ് കൊണ്ട് അത് സുന്നതാണ് എന്ന് പറയാമോ എന്ന വിഷയത്തില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്...
ചുരുക്കത്തില്‍ സുന്നത്താണ് എന്ന വിശ്വാസത്തോടെ ഈ ദുആ ചെയ്യുന്നതിലേ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവിത്യാസമുള്ളൂ. അങ്ങനെ ആവാമെന്നാണ് വലിയ ഒരു വിഭാഗം പണ്ഡിതരും പറഞ്ഞത്. സുന്നത് എന്ന വിശ്വാസമില്ലാതെ ഒരു ദുആ എന്ന നിലയില്‍ ചെയ്യുന്നതിന് ഒരു വിരോധവുമില്ല ...
*2⃣❓പ്രാര്‍ത്ഥനക്ക് ശേഷം കൈകൊണ്ട് മുഖം തടവല്‍ നബിചര്യക്ക് എതിരാണെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയാണോ, യഥാര്‍ത്ഥ രൂപം വിശദീകരിക്കാമോ ...?*
_✍️ മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി_
🅰️ ദുആക്ക് ശേഷം കൈകൊണ്ട് മുഖം തടവുന്നതുമായി ബന്ധപ്പെട്ട് പല ഹദീസുകളും കാണാവുന്നതാണ്...
ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, റസൂല്‍ (സ) കൈകള്‍ ഉയര്‍ത്തിയാല്‍ (ദുആ ചെയ്യാനായി) അവ കൊണ്ട് മുഖം തടവിയിട്ടല്ലാതെ താഴ്ത്തുമായിരുന്നില്ല. ഈ ഹദീസ് പ്രബലമല്ലെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, ഇമാം ഇബ്നുഹജര്‍ (റ) തന്‍റെ ബുലൂഗുല്‍ മറാം എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, ഇവ്വിഷയകമായി വേറെയും പല ഹദീസുകളും വന്നതിനാല്‍ ഇത് ഹസന്‍ ആയ ഹദീസിന് തുല്യമാണ്. ഇക്കാര്യം പരാമര്‍ശിക്കപ്പെട്ട ഹദീസുകളുടെ കാര്യത്തില്‍ മേല്‍പറഞ്ഞവിധം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതിനാല്‍ ദുആക്ക് ശേഷം മുഖം തടവുന്നതിനെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നിരിക്കുന്നു. മേല്‍പറഞ്ഞ ഹദീസ് ഹസന്‍ ആണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതര്‍ ഇക്കാര്യം സുന്നത്താണെന്നും അത് ചെയ്യേണ്ടതാണെന്നും സമര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രബലമല്ലെന്ന് പറയുന്നവര്‍ ഇത് സുന്നത് അല്ലെന്നും എന്നാല്‍ ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം, അതിനെ എതിര്‍ക്കേണ്ടതില്ലെന്നുമാണ് അഭിപ്രായപ്പെടുന്നത് ...
3⃣❓ പൂച്ച, കോഴി പോലോത്ത വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍ നജസാണോ ...?
_✍️മറുപടി നൽകിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍_
🅰️ ഭക്ഷ്യയോജ്യമായ ജീവികളുടെ രോമം, തൂവല്‍ എന്നിവ അവക്കു ജീവനുള്ളപ്പോള്‍ പിരിഞ്ഞു പോന്നത് ശുദ്ധിയുള്ളതാണ്. അതു പോലെ അവ അറുക്കപ്പെട്ടതിനു ശേഷവും അവയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന രോമവും തൂവലും ശുദ്ധിയുള്ളതാണ്. അവ ചത്തതിനു ശേഷം അവയില്‍നിന്നുള്ള രോമങ്ങളും തൂവലുകളും നജസാണ്...
അതുപോലെ ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ രോമവും തൂവലും അവയില്‍ നിന്നു വേര്‍പ്പെട്ടു പോന്നാല്‍ അവ നജസാണ്. അതു ജീവനുള്ളപ്പോഴാണെങ്കിലും ശരി...
ചോദ്യത്തില്‍ പറഞ്ഞ പൂച്ചയുടെ രോമം വേര്‍പ്പെടലലോടെ നജസായി മാറുന്നു. എന്നാല്‍ കോഴിയുടെ തൂവല്‍ അത് ചത്തതിനു ശേഷമാണെങ്കില്‍ നജസും അതിനു ജീവനുള്ളപ്പോഴോ അറുത്തതിനു ശേഷമോ ആണെങ്കില്‍ ശുദ്ധവുമാണ് ...
4⃣❓ 22 വയസ്സായ യുവതിയാണു ഞാന്‍. ഒരു വര്‍ഷത്തിലധികമായി ഒരു യുവാവുമായി എന്റെ വിവാഹം നിശ്ചയിച്ചു വെച്ചിരിക്കുന്നു. സല്‍സ്വഭാവിയും മാന്യനുമെന്ന നിലക്കാണ് ഞാനദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷേ പിന്നീട് ബോധ്യപ്പെട്ടു, അദ്ദേഹം ഒരു മുന്‍കോപിയും സംശയാലുവുമാണെന്ന്. ഞാന്‍ സഹോദരിയുടെ വീട്ടില്‍ പോയാല്‍ ദേഷ്യപ്പെടും. പുറത്ത് വല്ല ആവശ്യങ്ങള്‍ക്കും പോയാല്‍ അതിനും ദേഷ്യം. വേദനിപ്പിക്കുന്ന സംസാരം ...*
*ഞാന്‍ എന്തുചെയ്താലും എന്റെ പിതാവിനോട് പരാതിപ്പെടും. പ്രശ്നങ്ങള്‍ ഞങ്ങള്‍ തമ്മില്‍ തന്നെ പറഞ്ഞുതീര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കും. പക്ഷേ അപ്പോഴേക്കും അദ്ദേഹം എന്റെ കുടുംബത്തോട് പരാതി പറഞ്ഞുകളയും. എനിക്കിതു മടുത്തിരിക്കുന്നു. എന്റെ ബന്ധുക്കള്‍ പറയുന്നത് ആ വിവാഹം വേണ്ടെന്ന് വെക്കാനാണ്. നീ നിന്റെ വീട്ടിലായിരിക്കുമ്പോള്‍ ഇങ്ങനെ പെരുമാറുന്നയാള്‍ അയാളുടെ വീട്ടിലായിരിക്കുമ്പോള്‍ എങ്ങനെയുണ്ടാകും എന്നാണവര്‍ ചോദിക്കുന്നത്. ഈ വിഷയത്തിൽ ഞാൻ എന്ത് ചെയ്യണം ...?
🅰️ ഒരു ഭര്‍ത്താവിന് ഭാര്യയോടും കുട്ടികളോടും സ്നേഹാധിക്യത്താലുണ്ടാകുന്ന അതീവ ശ്രദ്ധ നല്ലതാണ്. അതുവഴി സ്നേഹവും ബന്ധവും ശക്തമാവും. എന്നാല്‍ ഈ അതീവ ശ്രദ്ധ വഴിതെറ്റിയാല്‍ ഒരു രോഗമാവും. സംശയവും വിശ്വാസമില്ലായ്മയും തെറ്റിദ്ധാരണയുമായി അത് രൂപാന്തരപ്പെടും. പിന്നെ കുടുംബജീവിതം നരകതുല്യമാകും. ഫോണ്‍ ബെല്ലടിച്ചാല്‍, വാതിലിലാരെങ്കിലും മുട്ടിയാല്‍, ഭാര്യ ജനല്‍ തുറന്നാല്‍ ഒക്കെ സംശയമാവും, ചോദ്യം ചെയ്യലാവും…
നിങ്ങളുടെ പ്രതിശ്രുതവരന്‍ ഈ ഗണത്തില്‍ പെട്ടയാളാണെന്നാണ് കത്തില്‍ നിന്ന് വ്യക്തമാവുന്നത്. അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിന്റെ അഭിപ്രായമാണ് ഈ വിഷയത്തില്‍ എനിക്കുമുള്ളത്. ആ വിവാഹം വേണ്ടെന്ന് വെക്കുന്നത് തന്നെയായിരിക്കും ഉത്തമം. കാരണം പരസ്പര വിശ്വാസമില്ലാത്ത ഒരു കുടുംബബന്ധം മുന്നോട്ട്പോവുക പ്രയാസമായിരിക്കും ...
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍.
Comments
Post a Comment