തലയണമന്ത്രം - ഭാഗം -2


വാതിൽ പടിയിലെത്തി പുറത്തേക്ക് ഇറങ്ങിയ സുബൈർ പെട്ടന്ന്  അകത്തോട്ട് കയറി
താഹിറയുടെ മുഖത്തേക്ക് വളരെ ദയനീയമായി ഒന്ന് നോക്കി
 മുഖം വിളറി
ആകെ അസ്വസ്ഥനായി
എന്ത് ചെയ്യണമെന്നറിയാതെ  ആകെ പരിഭ്രമിച്ചു അവിടെ തന്നെ അനങ്ങാതെ നിന്നു  

സുബൈറിന്റെ അസ്വസ്ഥത കണ്ട് താഹിറ അടുത്തേക്ക് വന്നു

എന്ത് പറ്റി ഇക്ക...
മുഖം വല്ലാണ്ടിരിക്കുന്നെ 
നിങ്ങൾക്ക് പറയാൻ കഴിയില്ല അല്ലെ ...

ഇല്ലെങ്കിൽ ഇങ്ങോട്ട് മാറി നിന്നൊളിമ്
ഞാൻ പറഞ്ഞോളാം അവളോട്

  സുബൈറിനെ മാറ്റി നിർത്തി അവൾ പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞ നേരം അയാൾ അവളുടെ കൈ പിടിച്ചു നിർത്തി

അതല്ല താഹിറ....
നീ ഇപ്പൊ അങ്ങോട്ട് പോവണ്ട

ശിഫ...  അവള്  .......

സുബൈറിന്റെ വാക്കുകളെ പൂർത്തീകരിക്കാൻ കാത്ത്  നില്കാതെ താഹിറ വാതിലിന് വെളിയിലേക്കിറങ്ങി

എന്ത് ചെയ്യണമെന്നറിയാതെ സുബൈർ മുഖം പൊത്തി.. 
നേരത്തെ റൂമിന് വെളിയിലിറങ്ങാൻ നേരം സുബൈർ കണ്ടതാണ്  താഹിറ പറയുന്നത് എല്ലാം  കേട്ട് ചുമരിൽ ചാരി നിന്ന് മുകളിലേക്കും നോക്കി കണ്ണ് നിറയുന്ന ഷിഫയെ, 

കുഞ്ഞു കുട്ടിയാണ് അവള്.. 
ഇതൊന്നും കാണാനും കേൾക്കാനുമുള്ള ഒരു മാനസ്സിക ഭലം അവൾക്കുണ്ടാകില്ല

സുബൈറിന്റെ ഉള്ള് പിടഞ്ഞു
എന്താകും താഹിറ അവളോട് പറയുക എന്ന വേവലാതി അയാളെ അലട്ടി

ഒരു പൊട്ടി തെറി പ്രധീക്ഷിച്ച അയാളുടെ കാതുകളിലേക്ക് താഹിറ സ്നേഹത്തോടെ ശിഫ മോളേ എന്ന് നീട്ടി വിളിക്കുന്നതാണ് കേട്ടത്...

സുബൈർ റൂമിന് വെളിയിലേക്ക് വേഗത്തിൽ ഇറങ്ങി

ഇല്ല..  ശിഫ അവിടെ ഇല്ല
താഹിറ ശിഫ മോളേന്നും  വിളിച്ചോണ്ട് ഹാളിലേക്ക് നടന്നു പോകുന്നു

ഇത് വരെ പൊട്ടിത്തെറിച്ച അവളിതാ ഇപ്പൊ ഇങ്ങനെ ആയി
താഹിറയുടെ പെട്ടന്നുള്ള മാറ്റം
ഈ പെണ്ണുങ്ങൾ ഇങ്ങനെ ആണോ
ഒരേ സമയം കരയാനും ചിരിക്കാനും കഴിയുമോ

പടച്ചോനെ..റൂമിന് പുറത്ത് ഷിഫയെ കണ്ടത്   എനിക്ക് തോന്നിയതാകണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ച് അയാൾ നിറ കണ്ണുകൾ തുടച്ചു

അയാൾക്ക് അവളൊരിക്കലും  ഒരു ഭാരമായി തോന്നിയിട്ടില്ല...
 അവളുടെ കണ്ണ് നിറഞ്ഞു കൊണ്ട് കുടുംബത്തിൽ ഒരു സന്തോഷവും നിലനിൽക്കില്ല
പക്ഷെ താഹിറ എന്താണ് അത് മനസ്സിലാക്കാത്തത് എന്ന ചിന്ത സുബൈറിനെ  വല്ലാണ്ട് വേദനിപ്പിച്ചു

*-----*------*------

അടുക്കളയിലെ പാത്രങ്ങളുടെ  കലപില ശബ്ദം കേട്ട് താഹിറ അങ്ങോട്ട് നടന്നു

സീനത്തെ ശിഫ മോളെവിടെ....

ഓള് ചോർ തിന്നിട്ട് റൂമിലേക്ക് പോയല്ലോ
എന്തെ...

ഒന്നുല്ല്യ ഓളോടൊരു കാര്യം പറയാനുണ്ടായിരുന്നു

ആഹ്... അവള് റൂമിൽ ഇരുന്ന് പടിക്കുണ്ടാകും

ഞാനൊന്ന് നോക്കട്ടെ എന്നും പറഞ്ഞ്  ശിഫയുടെ റൂമിലേക്ക് ചെന്നപ്പോൾ അവള് അവിടെ ഇല്ല

ബാത്‌റൂമിലെ ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നു

താഹിറ ബാത്രൂമിന്റെ വാതിലിൽ പതിയെ തട്ടി വിളിച്ചു

ശിഫ മോളേ......  ഏടി...

താഹിറയുടെ വിളിക്ക് മറുപടി പറയാൻ കൂടി കഴിയാതെ ശിഫ നെഞ്ചുരുകി കരയുകയാണ്
ഉച്ചത്തിൽ പൊട്ടി കരയാൻ കൂടി കഴിയുന്നില്ല

 അടക്കി പിടിച്ച തേങ്ങൽ പുറത്ത് കേൾക്കാണ്ടിരിക്കാൻ അവള് വല്ലാണ്ട് പ്രയാസ പെടുന്നുണ്ടായിരുന്നു

അമ്മായിക്ക് ഞാനൊരു ഭാരമായി തുടങ്ങിയെന്ന ആലോചന അവളെ വല്ലാണ്ട് തളർത്തി

താങ്ങാവുന്നതിനും അപ്പുറമായിരുന്നല്ലോ റൂമിൽ നിന്ന് അവള് കേട്ടതെല്ലാം

അടക്കി പിടിച്ച കരച്ചിലും മനസ്സിനെ വേദനിപ്പിക്കുന്ന ചിന്തകളും എല്ലാം കൂടെ  അവളുടെ തല ചുറ്റുന്ന പോലെ

ഒന്നുമില്ല...ഒന്നുമില്ല എന്ന് സ്വയം പറഞ്ഞ്   മനസ്സിനെ  പാകപ്പെടുത്തി

ഷാളിന്റെ ഒരറ്റം കൊണ്ട്  കണ്ണ് തുടച് ,
മുഖത്തേക്ക് കുറച്ച് വെള്ളം തളിച്ചു

ഒന്നുമില്ലാത്ത പോലെ അവളാ കതക് തുറന്നു

എന്തെ അമ്മായി..... 

ഒന്നുല്ല്യ മോളേ ഞാനെ... 
അല്ല ന്തേ  നിന്റെ കണ്ണൊക്കെ ചീർത്തിരിക്കുന്നെ വയ്യേ നിനക്ക്

ഹേയ്...  അത് മുഖം കഴുകിയപ്പോ സോപ്പ് കണ്ണിലായതാ അമ്മായി..  സംസാരിക്കാൻ ഇച്ചിരി പാട് പെട്ടെങ്കിലും മനസ്സിന്റെ നിയത്രണം നഷ്ടപ്പെടാതെ അവളത്  പറഞ്ഞു

ഓഹ്...

അത് പിന്നെ ബാബുക്കാന്റെ കയ്യിൽ ഇപ്പോ പൈസ ഒന്നുമില്ലെടി.. വീട് പണിയല്ലേ അപ്പൊ പൈസ ഒക്കെ കുറെ ചെലവായിക്കണ്
നിന്റെ ഫീസിന്റെ കാര്യം ഓർത്തിട്ട് ആൾക്ക് ഒരു സമാധാനവുമില്ല
 മോളോട്  നേരിട്ട് പറയാൻ വല്ലാത്ത മടി ബാബുക്കക്ക് 
അത് പറയാനാ മോളേ  ഞാൻ വന്നേ....
നേരത്തെ റൂമിൽ കണ്ട ഭാവ മാറ്റത്തിന്റെ വേറെ ഒരു രൂപം തന്നെ ആയിരുന്നു താഹിറ അവിടെ പുറത്തെടുത്തത്... 

അള്ളാഹ്....  അതൊന്നും സാരല്ല്യ അമ്മായി
ബാബുക്കനോട് ഞാൻ പറഞ്ഞോളാം
ന്റെ കയ്യിൽ സെലിപ്പ ( അവളുടെ ഉപ്പ ഷെരീഫിന്റെ ജേഷ്ഠൻ സലീം ) ഇടക്കിടക്കൊക്കെ അങ്ങോട്ട് പോകുമ്പോ തന്ന പൈസ ഉണ്ട്
അതൊക്കെ ന്റെ പെട്ടിയിലുണ്ട്
അത്  തികയും അമ്മായി.....

എന്ന നീ തന്നെ ചെന്ന് പറഞ്ഞാളെ എന്നലെ ഇനി ഇക്കാക് ഉറക്കം കിട്ടു അല്ലേൽ ന്റെ ശിഫ എന്നും പറഞ്ഞ് ഉറങ്ങാണ്ട് കിടക്കും
അത് കാണാൻ എനിക്ക് കയ്യൂല.... 
അഭിനയത്തിന്റെ ചക്രവർത്തിയെ ആണ് ശിഫ അവിടെ കണ്ടത്

ശിഫ എല്ലാം  വിശ്വസിച്ചെന്ന് സ്വയം മനസ്സിരുത്തി താഹിറ അവളുടെ റൂമിലേക്കു പോയി

ഒന്നും അറിയാത്ത പോലെ ശിഫ സുബൈറിന്റെ അടുത്തേക്ക് ചെന്നു

സിറ്റ്ഔട്ടിൽ ഇരുന്ന് തീ എരിയുകയാണ് സുബൈർ

ബാബുക്കാ.....

 ഇങ്ങൾക്കെന്തേ പറ്റി
പൈസക്ക് ബുദ്ധിമുട്ടാണെൽ ന്നോട് പറഞ്ഞാൽ പോരെ..  ഞാനാണെകിൽ വീട് പണിയുടെ കാര്യം മറന്നീന്ന്
സാരല്ല്യ ന്റെ കയ്യിൽ സെലിപ്പ തന്ന പൈസ ഉണ്ട് ബാബുക്ക.... അത് മതിയാകും ഫീസിന്

പിന്നെ അത് എന്നോട് പറയാൻ അമ്മായിനെ ഏല്പിക്കുവൊന്നും വേണ്ട.. എനിക്കറിയാം എന്റെ ബാബുക്കനെ...
വെറുതെ
 ഇനി അതാലോചിച്ചു ഇങ്ങളെ ഉറക്കം കളയണ്ട 

ആ നേരം അവളുടെ വാക്കുകൾക്ക് കത്തിയുടെ മൂർച്ചയുള്ള പോലെ ആണ് സുബൈറിന് തോന്നിയത്

ഉള്ളിലെ നീറ്റൽ താങ്ങാൻ കഴിയാത്ത അവസ്ഥ ആയിരുന്നു അവൾക്ക്
 സുബൈറിന്റെ മറുപടിക്ക് കത്ത് നിൽക്കുക പോലും ചെയ്യാതെ  പഠിക്കാനുണ്ടെന്ന് പറഞ് വേഗത്തിൽ തിരിഞ്ഞു നടന്നു അവൾ 

കുറച്ചു നേരം കൂടെ സുബൈറിന്റെ അടുത്ത് നിൽകുവാണേൽ ശിഫ പൊട്ടി കരയുമായിരുന്നു
ഉള്ളിൽ അത്രത്തോളം കനൽ എരിയുന്നുണ്ട്

****________*****

ആ വരവ് നേരെ റൂമിൽ കയറി   ബെഡിൽ മുഖം
പൂയ്ത്തി പൊട്ടി കരഞ്ഞവൾ
അത് വരെ മനസ്സിൽ അടക്കി വെച്ചതെല്ലാം ആ തലയിണയുടെ ഒലിച്ചിറങ്ങി

കഷ്ടപ്പാടിന്റെയും പണത്തിന്റെയും സ്നേഹത്തിന്റെയും മൂല്യം ഈ ചെറു പ്രായത്തിൽ മനസ്സിലാക്കിയ മറ്റൊരു പെണ്ണും ഉണ്ടാകില്ല
അത്രയും സൂക്ഷമതയോടെയാണ് എല്ലാ കാര്യങ്ങളും ശിഫ ചെയ്യാറ്

ഒരു നോട്ടം കൊണ്ട് പോലും താഹിറയോ അല്ലേൽ മറ്റ് ഒരു സുഹൃത്തുക്കളെ പോലും വേദനിപ്പിക്കാറില്ല

ഉപ്പ ഇല്ലാത്ത അവൾക്ക് അറിയാം കുത്ത് വാക്കുകളുടെയും ഒറ്റപെടലിന്റെയും വേദന

ക്ലാസ്സ്‌ മുറിയിൽ ആരേലും പരസ്പരം മനസ്സ് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞു കളിയാക്കുമ്പോൾ ശിഫ പറയാറുണ്ട്
വാക്ക് കത്തി പോലെയാണ്
അത് തമാശയിൽ കുത്തിയാലും കാര്യത്തിൽ കുത്തിയാലും ഹൃദയം മുറിയുമെന്ന്

ആ ശിഫയുടെ ഹൃദയമാണ് ഇന്ന് താഹിറയുടെ വാക്കുകൾ കൊണ്ട് കീറി മുറിഞ്ഞിട്ടുള്ളത്

അവൾക്ക് അടക്കി വെക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ..  തേങ്ങി തേങ്ങി അവളാകെ തളർന്നിരുന്നു

അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞു റൂമിലേക്ക് വരുന്ന സീനത്തിന്റെ കാതുകളിലേക്ക്
ഉപ്പ... ഉപ്പ.....  എന്ന തേങ്ങൽ മാത്രമാണ് കേൾക്കുന്നത് 

അവളിങ്ങനെ കരയുന്നത് ഈ അടുത്തൊന്നും ഉമ്മ കണ്ടിട്ടില്ല

ആ ശിഫയാണ് ഇന്ന് ഉപ്പാ എന്ന് നീട്ടി വിളിച്ചു കരയുന്നത്

മോളേ....  ശിഫ മോളേ.........
എന്താ ന്റെ കുട്ടിക്ക് എന്തിനാ ഇങ്ങനെ കരയുന്നെ

സീനത്തിന് കണ്ട് നിൽക്കാൻ കഴിയുന്നില്ലായിരുന്നു

സീനത്തിനെന്നല്ല അവളെ അടുത്തറിയുന്ന ആരും സഹിക്കില്ല...

ഉമ്മ........  എന്നും പറഞ്ഞു അവൾ സീനത്തിന്റെ മാറിലേക്ക് ചാഞ്ഞു

അവളെ പിടിച്ചുണർത്താൻ നോക്കുന്ന സീനത്തിന് മനസ്സിലായി അവളാകെ തളർന്നിട്ടുണ്ടെന്ന്

ഒന്നുമില്ല എന്റെ മോൾക്ക് ഒന്നുമില്ല
ഉമ്മയില്ലേ കൂടെ...  എന്തിനാ പിന്നെ എന്റെ മോളിങ്ങനെ കരയുന്നെ.. 
ഒന്നുല്ല്യ കരയണ്ട മോളേ
മാറോട് ചേർത്ത് പിടിച്ചവൾ അവളുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചു. 

ഉമ്മയുടെ സാനിധ്യം അവൾക്ക് വല്ലാണ്ട് ആശ്വാസമായി...
കരഞ്ഞു കലങ്ങിയ കണ്ണുകൾ പതിയെ പതിയെ പൊന്തി തുടങ്ങി

ഒറ്റക്കിരിക്കാൻ പാകമെന്നായപ്പോൾ സീനത്ത് കുറച്ച് വെള്ളം കൊടുത്തു അവൾക്ക്

വേണ്ട എന്ന് പറഞ്ഞു തട്ടി മാറ്റാൻ നോക്കിയപ്പോൾ ഉമ്മാന്റെ നിർബന്ധം കൊണ്ടവൾ ഒരു മുറുക്ക് വെള്ളം കുടിച്ചെന്ന് വരുത്തി തീർത്തു

കുടിച്ച ഗ്ലാസ് ഉമ്മാക്ക് നേരെ നീട്ടിയ ശേഷം
സീനത്തിന്റെ  മുഖത്തേക്ക് നോക്കി ചോദിച്ചു

ഉമ്മ.........  എന്റെ ഉപ്പ എവിടെ.........
എനിക്കറിയണം...  എനിക്ക് വേണം എന്റെ ഉപ്പാനെ
ഇത്ര കാലമായിട്ടും ഇങ്ങളോട് ഞാനൊരക്ഷരം ചോദിച്ചിട്ടില്ല എന്റെ ഉപ്പാനെ കുറിച്ച്... 

എനിക്കതിന്റെ ഉത്തരം ഇന്ന് കിട്ടണം......

ശിഫയുടെ ചോദ്യത്തിന് മുൻപിൽ  പതറിയ സീനത്തിന്റെ
കയ്യിൽ നിന്ന് ഗ്ലാസ്‌ താഴെ വീണു 
നാല് ഭാഗത്തേക്കും ചിതറി

ഒരു നിമിഷം എല്ലാം മറന്ന് ഞെട്ടി തരിച്ചു നിന്നു സീനത്ത്............ !

              (  തുടരും )
••••••••••••••••••• *തുടരും*....
🌳🍂🌳🍂🌳🍂🌳🍂🌳

ഭാഗം 3

Comments