ബിലാലുബ്നു റബാഹ്(റ) 16

 [അവസാന ഭാഗം]
ദാരിയാ ഗ്രാമത്തിലെ ഖബർ

_ഇസ്ലാമിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയാണ് എല്ലാ വൻകരകളിലും അതെത്തിച്ചേരും  സ്വഹാബികൾ കടൽ വഴിയും കര വഴിയും_ സഞ്ചരിക്കുന്നു വിദൂര ദിക്കുകളിൽ ഇസ്ലാമിന്റെ പ്രകാശമെത്തിക്കുവാൻ 
ബിലാൽ (റ) കടന്നുപോന്ന മാർഗ്ഗത്തിലേക്കു തിരിഞ്ഞു നോക്കി

നീഗ്രോ അടിമയായി ജനിച്ചു ഉമയ്യത്തിന്റെ വേലക്കാരനായിത്തീർന്നു ജീവിതം അവിടെ അവസാനിച്ചിരുന്നുവെങ്കിൽ? തന്നെ ആരും ഓർക്കുമായിരുന്നില്ല അല്ലാഹു തന്നെ അനുഗ്രഹിച്ചു ഇസ്ലാമിന്റെ പ്രകാശം നൽകി അനുഗ്രഹിച്ചു ഇവിടെവരെയെത്തി കഴിഞ്ഞതൊന്നും മറക്കാനാവില്ല നബി (സ) തങ്ങൾ പൊതു മുതൽ സ്വരൂപിച്ചു 
ബൈത്തുൽമാൽ അതിന്റെ ആദ്യത്തെ ചുമതലക്കാരൻ താനായിരുന്നു

നബി (സ) യുടെ വഫാത്ത് തന്റെ ജീവിതത്തെ ആട്ടിയുലച്ച സംഭവം പിന്നെ ബാങ്ക് വിളിക്കാൻ ശക്തിയില്ലാതെയായി മദീനയിൽ നിൽക്കാനും വയ്യ അങ്ങനെ നാടുവിട്ടു അതിർത്തി പ്രദേശങ്ങളിൽ വന്നു എത്രയെത്ര യുദ്ധങ്ങൾ കാലമെത്ര കടന്നുപോയി

ഒരു രാത്രി ബിലാൽ (റ) ശാന്തമായുറങ്ങുന്നു ഒരു സ്വപ്നം വിടരുന്നു നബി (സ) വരുന്നു സംസാരിക്കുന്നു  എന്തൊരനുഭൂതി പക്ഷെ നീണ്ടുനിന്നില്ല ബിലാൽ (റ) ഉണർന്നുപോയി  വല്ലാത്ത ദുഃഖം തോന്നി കുറച്ചു നേരം കൂടി കണ്ടുകൊണ്ടിരിക്കാൻ കഴിഞ്ഞില്ലല്ലോ 

സ്വപ്നം ചിന്താകുലനാക്കി റൗളാശരീഫ് ഓർമ്മ വന്നു മദീന പട്ടണം ഓർമ്മവന്നു  നബി (സ) തന്നെ വിളിച്ചതല്ലേ മദീനയിലേക്ക് ഒന്നു പോയിവരാം മനസ്സ് വല്ലാതെ തുടിച്ചു ദീർഘ യാത്ര മദീനയിലെ സ്നേഹിതന്മാരുടെ മുഖങ്ങൾ ഓരോന്നായി മനസ്സിൽ തെളിയുന്നു   അലി(റ), മക്കളായ ഹസൻ (റ), ഹുസൈൻ (റ) ഇവരെയൊക്കെ കണ്ടിട്ടെത്ര കാലമായി   യാത്ര കരുതിയതോടെ അവരെയൊക്കെ കാണാനുള്ള ആഗ്രഹം വർദ്ധിച്ചു 

ബിലാൽ(റ) വരികയാണ് ദിനരാത്രങ്ങൾ മാറിമാറി വന്നു ഒരു നാൾ ബിലാൽ (റ) റൗളാ ശരീഫിലെത്തി ഖബർ കണ്ടതും പൊട്ടിക്കരയാൻ തുടങ്ങി 

നിർത്താതെ കരച്ചിൽ തന്നെ ലോകാനുഗ്രഹിയായ പ്രവാചകർ അന്ത്യവിശ്രമം കൊള്ളുന്നു തൊട്ടടുത്തു തന്നെ പ്രിയപ്പെട്ട അബൂബക്കർ (റ)  എങ്ങനെ കരയാതിരിക്കും  ഇരുവർക്കും സലാം ചൊല്ലി ദുആ ഇരന്നു 

ഇതാര്? ആളുകൾ അതിശയത്തോടെ നോക്കി മദീനയെ കോരിത്തരിപ്പിച്ച മുഅദ്ദിൻ ഇതാ വീണ്ടും എത്തിയിരിക്കുന്നു 

അലി(റ) ഓടിയെത്തി ബിലാൽ (റ)വിനെ അതിഥിയായി സ്വീകരിച്ചു കഴിഞ്ഞു 

വീട്ടിൽ വിരുന്നൊരുക്കി ബിലാൽ (റ ) എത്തി കുട്ടികൾക്കെന്തൊരു സന്തോഷം ഹസൻ (റ), ഹുസൈൻ (റ) 

ബിലാൽ (റ) അതിർത്തി പ്രദേശത്തെ വിശേഷങ്ങൾ കുട്ടികൾക്കു പറഞ്ഞു കൊടുത്തു കഥ കേൾക്കുന്ന കൗതുകത്തോടെ അവർ കേട്ടു കൊണ്ടിരുന്നു  കുട്ടികൾ  സ്നേഹപൂർവ്വം ഇങ്ങനെ നിർബന്ധിച്ചു

'ഞങ്ങൾക്കൊരു ബാങ്ക് കേൾക്കണം '

'വേണ്ട മക്കളേ...' ബിലാൽ (റ) ഒഴിഞ്ഞുമാറി 

ഒരിക്കൽ മതി...ഒരിക്കൽ മാത്രം

മക്കളുടെ ആവശ്യം തട്ടിക്കളയാൻ പറ്റുമോ? നബി (സ) തങ്ങളുടെ പേരക്കുട്ടികളല്ലേ? സമ്മതിക്കേണ്ടിവന്നു നാളെ രാവിലെ സുബ്ഹിക്ക് ബാങ്ക് കൊടുക്കാം 

കുട്ടികൾക്ക് സന്തോഷമായി

നാളത്തെ പ്രഭാതം മദീനാ പട്ടണം കോരിത്തരിക്കും ചിലരൊക്കെ വിവരമറിഞ്ഞു അവർക്കാവേശമായി 

അത്താഴം കഴിച്ചു ബിലാൽ (റ) വിരിപ്പ് നിവർത്തി കിടന്നു ഉറക്കം വരുന്നില്ല യാത്രാ ക്ഷീണം നന്നായുണ്ട് എന്നിട്ടും ഓർമ്മകൾ ഉറക്കിനെ അകറ്റിനിർത്തുന്നു

പ്രിയപ്പെട്ട മദീനാ....
ഞങ്ങളിവിടേക്ക് ഹിജ്റ വന്നു ഇവിടത്തെ കാലാവസ്ഥ ഞങ്ങൾക്കു പറ്റിയില്ല ഞങ്ങൾ രോഗികളായി പ്രിയപ്പെട്ട മക്കയെ ഓർത്തു വിലപിച്ചു അന്ന് നബി (സ) നടത്തിയ പ്രാർത്ഥന ഇപ്പോഴും കാതിൽ മുഴങ്ങുന്നു

അല്ലാഹുവേ മദീനയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കേണമേ മക്കയെപ്പോലെ പ്രിയപ്പെട്ടതാക്കേണമേ ഇവിടത്തെ മുദ്ദിലും സ്വാഇലും ബർക്കത്ത് ചൊരിയേണമേ

മദീന ഞങ്ങൾക്ക് പ്രിയപ്പെട്ടതായിത്തീർന്നു മുദ്ദ് , സ്വാഅ് എന്നിവ അളവു പാത്രങ്ങളാണ് അവയിലെ ബർക്കത്ത് കാരണം ഭക്ഷണ ക്ഷാമം തീർന്നു അങ്ങനെ എന്തെല്ലാം ഓർമ്മകൾ നേർത്ത ഉറക്കം കിട്ടി പിന്നെ ഉണർന്നു വുളൂ എടുത്തു വന്നു 
ബാങ്കിനു സമയമായി ബിലാൽ (റ) ബാങ്ക് തുടങ്ങി 

അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്

മദീന കോരിത്തരിച്ചു ബിലാലിന്റെ ശബ്ദം അവർ തിരിച്ചറിഞ്ഞു നബി (സ) തങ്ങളുടെ ജീവിത കാലം ഓർമ്മം വന്നു ആ ഓർമ്മയിൽ അവർ പള്ളിയിലേക്കോടി 

അശ്ഹദു അന്ന.... അവിടന്നങ്ങോട്ട് പറയാൻ കഴിയുന്നില്ല  ഒരു പൊട്ടിക്കരച്ചിൽ മദീനയാകെ വിതുമ്പിപ്പോയി ദുഃഖം അണപൊട്ടിയൊഴുകി കരഞ്ഞുതീരുംപോലെയായി ബാങ്ക് വിളി  ബിലാൽ (റ) തളർന്നു
മസ്ജിദ് നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം സുബ്ഹി നിസ്കാരം കഴിഞ്ഞു 

ബിലാലിനെ ഒരു നോക്കു കാണാൻ വൻ തിരക്ക് പുതിയ തലമുറ ആദ്യമായി കാണുകയാണ് 

വയ്യ..... ഇവിടെ തങ്ങാൻ വയ്യ മടങ്ങാം ബിലാൽ (റ) ഡമസ്കസിലേക്കു മടങ്ങിപ്പോയി ഡമസ്കസിന്റെ സമീപത്തുള്ള മനോഹരമായ ഗ്രാമം ദാരിയാ ഗ്രാമം അവിടെ ഒരു കൊച്ചു വീട് അതിൽ ബിലാൽ (റ) താമസിച്ചു  കുറച്ചു കാലം കഴിഞ്ഞപ്പോൾ രോഗം ബാധിച്ചു ശരീരം ക്ഷീണിച്ചു അവശതയായി പിന്നെ ശാന്തമായ മരണം ദാരിയാ ഗ്രാമത്തിലെ ഖബർ അനുഗ്രഹീതനായ സ്വഹാബിവര്യൻ ബിലാലുബ്നു റബാഹ് (റ) അന്ത്യവിശ്രമം കൊള്ളുന്നു
 അവർ കാണിച്ചു തന്ന വഴിയിൽ സഞ്ചരിച്ച് അവരോടൊപ്പം സ്വർഗീയാരാമങ്ങളിലെത്തിച്ചേരാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ.,,

【മഹാനവർകൾക്ക് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...】
🔚🔚🔚🔚🔚🔚🔚🔚🔚🔚
അലി അഷ്ക്കർ
📱9526765555

Comments