തലയണമന്ത്രം - ഭാഗം - 15
നോമ്പ് തുറക്കുന്ന സമയം
കുറച്ച് ദൂരെയുള്ള പള്ളിയിൽ നിന്ന് ബാങ്ക് മുഴങ്ങുന്നു...
റൂമിൽ പാത്തുവിനോട് വിശേഷങ്ങൾ തിരക്കി ഇരിക്കുന്ന ഷിഫയെ സീനത്ത് വന്ന് വിളിച്ചു
സീനത്തും പാത്തുവും ശിഫയുടെ കൂടെ നോമ്പ് തുറക്കാനിരുന്നു
ഉമ്മ നിസ്കാര പായയിൽ തന്നെ
താഹിറ കതക് അടച്ചു റൂമിൽ കിടക്കുന്നു....
നോമ്പ് തുറന്നതോടെ ശിഫയുടെ മനസ്സും ശരീരവും
ഒന്ന് തണുത്ത പോലെ
ഒത്തിരി നേരം പാത്തുവിനോട് സംസാരിച്ചത് തന്നെ അവൾക്ക് വല്ലാത്തൊരു ആശ്വാസം നൽകിയിരുന്നു
പാത്തുവുമായുള്ള നിമിഷങ്ങളിൽ ശിഫ തെസ്‌രിയുടെ ചിന്തയിൽ നിന്നും ഏറെ കുറെ മോചിതയായി...
നോമ്പ് തുറന്നതിന് ശേഷം
അവള് നിസ്കരിച്ചു ഖുർആൻ പാരായണം ചെയ്തു തെസ്‌രിക്ക് വേണ്ടി ഒരുപാട് നേരം പ്രാർത്ഥിച്ചു
പ്രാർത്ഥനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു
പ്രാർത്ഥന എല്ലാം കയിഞ്ഞ് കുറച്ച് നേരം
പാത്തുവിന്റെ കൂടെ കളിയും ചിരിയുമായി റൂമിൽ ഇരിക്കുന്നതിനിടെ..
ശിഫ..........
അടുക്കളയിൽ നിന്ന് സീനത്ത് നീട്ടി വിളിച്ചു
താത്ത.... ഉമ്മ വിളിക്കണ്
പാത്തു പറയുമ്പോളാണ് ശിഫ സീനത്തിന്റെ വിളി ശ്രദ്ധിക്കുന്നത്
ശിഫ അടുക്കളയിലേക്ക് നടന്നു
ന്തേ ഉമ്മ.......
ദാ.... റാഹില വിളിക്ക്ണ്
ശിഫ ഫൊണെടുത്ത് അടുക്കളയുടെ വെളിയിലേക്കിറങ്ങി
ഷിഫയോട് വിശേഷങ്ങൾ തിരക്കി
സങ്കടവും സന്തോഷവും നിറഞ്ഞ സംസാരമായിരുന്നു റാഹിലാക്ക്
ഏടി ശിഫ..... ഞാൻ തെസ്‌രിയുടെ മാമിക്ക് വിളിച്ചിരുന്നു
അവൾക്ക് ബോധം വന്നിട്ടുണ്ടെന്ന് പറഞ്ഞു
ശിഫയുടെ പ്രാർത്ഥന കേട്ട പോലെ
അവളുടെ ചുണ്ടിൽ ചിരി വിടർന്നു... ഒരു നിമിഷം മനസ്സിൽ അൽഹംദുലില്ലാഹ് ( സർവ്വ സ്തുതിയും ദൈവത്തിന് ) സ്തുതിച്ചു
അസുഖം എല്ലാം മാറിയോ.... കാണാൻ പറ്റുമോ മ്മൾക്ക്
ആകാംഷ നിറഞ്ഞ കുറെ ചോദ്യങ്ങൾ ആയിരുന്നു ഷിഫക്ക്
ഫുള്ള് മാറിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല
നാളെ ഉച്ച ആവുമ്പോളേക്കും റൂമിലേക്ക് മാറ്റുമെന്ന് പറഞ്ഞിട്ടുണ്ട്....
നമുക്ക് കാണാൻ പോണ്ടേ റാഹില.........
നാളെ ശെനി അല്ലെ... ക്ലാസ്സ് ഇല്ലാലോ
സന്തോഷം ഷിഫക്ക് അടക്കി വെക്കാൻ കഴിഞ്ഞില്ല....
എങ്ങനേടി പോവാ
കോഴിക്കോട് അല്ലെ...... എന്റെ ഉമ്മ വിടൂല എന്നെ
റാഹില ശബ്ദം തായ്ത്തി പറഞ്ഞു
ഓഹ് പിന്നെ..
അതിന് എന്നെ ഒറ്റക്ക് വിടുമോ ബലാലെ...
ഉമ്മയുണ്ടാകും കൂടെ
നിന്റെ ഉമ്മനോടും വരാൻ പറ
തെസ്‌രിയെ കാണാനുള്ള സന്തോഷം എത്രത്തോളം എന്ന് ആ സംസാരത്തിൽ കാണാമായിരുന്നു
ഞാൻ ഉമ്മാനോട് ചോദിച്ചു നോക്കട്ടെ എന്ന് പറഞ്ഞ് റാഹില ഫോൺ കട്ട് ചെയ്തു
^_____^^_______^^______^^______^
ഇതൊന്നും അറിയാതെ
അടുക്കളയിൽ പത്രങ്ങളോട് പട പൊരുതുന്ന സീനത്തിന്റെ പിറകിൽ നിന്ന് കെട്ടി പിടിച്ചു ശിഫ....
അഹ്...
എന്താ മോളെ
മേലാകെ നാറി നിൽക്കാണ്... കൈയെടുക്ക്
സീനത്ത് കുറച്ച് കനത്തിലെന്ന പോലെ പറഞ്ഞു
വയറിൽ നിന്ന് പിടി വിട്ട ശിഫ സീനത്തിനെ തിരിച്ചു നിർത്തി
എന്താടി.. എന്താ ഇത്ര സന്തോഷം
ഉമ്മ... തെസ്‌രിക്ക് ബോധം വന്നു
നാളെ റൂമിലേക്ക് മാറ്റും അത് പറയാനാ റാഹില വിളിച്ചത്
അൽഹംദുലില്ലാഹ്...
ന്റെ കുട്ടിന്റെ നോമ്പ് പടച്ചോൻ സ്വീകരിച്ചു
സീനത്തിന് വല്ലാത്തൊരു ആശ്വാസമായി
ശിഫയുടെ മുഖത്തെ പ്രകാശം കണ്ടപ്പോൾ സീനത്തിന്റെ മനസ്സിൽ സമാധാനം നിറഞ്ഞു
ഉമ്മ.......
നാളെ മ്മക്ക് തെസ്‌രിനെ കാണാൻ പോവാ മെഡിക്കൽ കോളേജിലേക്ക് ....
അള്ളാഹ്..... കോഴിക്കോട്ടേക്കോ
പറ്റൂല മോളെ.....
അതെന്താ ഉമ്മ.... റാഹിലയും ഉമ്മയും ഒക്കെ ഉണ്ടാകും
അത്രയും നേരത്തെ സന്തോഷമെല്ലാം നാളെ പോകാൻ കഴിയില്ലന്ന് സീനത്ത് പറഞ്ഞ ആ നിമിഷം മാഞ്ഞു പോയി
ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളെ
താഹിറക്ക് ഇന്നും വയ്യ
വയറു വേദന ആണെന്ന് പറഞ്ഞത് കേട്ടില്ലേ സഫിയ താത്ത
കോഴിക്കോട് പോകണ്ടേ അപ്പൊ നേരത്തെ പോകേണ്ടി വരും
അപ്പൊ പിന്നെ വീട്ടിലെ പണിയൊക്കെ ആരാ ചെയ്യാ
എല്ലാം ഇട്ടേച്ചും പോയികഴിഞ്ഞാൽ പിന്നെ മോൾക്ക് അറിയുന്നതല്ലേ
ഇവിടത്തെ അവസ്ഥ
ബാബുക്കക്കും താഹിറാക്കും പിന്നെ അത് മതിയാകും ഓരോന്ന് പറയാൻ
തെസ്‌രിയെ കാണാനുള്ള ശിഫയുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചപോലെ
ന്റെ മോള് പൊക്കോ......
ഞാനില്ല....
റാഹിലന്റെ ഉമ്മാന്റെ കൂടെ പൊയ്ക്കോ
സീനത്ത് മനസ്സില്ല മനസ്സോടെയാണ് അത് പറഞ്ഞത്
അത്രയും ദൂരം സീനത്ത് ഇല്ലാതെ എങ്ങോട്ടും പോയിട്ടില്ല ശിഫ
പക്ഷെ ഇനിയും ശിഫയുടെ മനസ്സ് വേദനിപ്പിക്കണ്ടെന്ന് കരുതിയാണ് സീനത്ത് അങ്ങനെ പറഞ്ഞത്....
ഇങ്ങളില്ലാതെ ഞാനെങ്ങനെയാ ഉമ്മ പോവാ...
തല തായ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ശിഫ
സാരല്ല്യ മോളെ.... എനിക്ക് പറ്റാത്തൊണ്ടല്ലേ
മോള് പൊക്കോ
ഉമ്മയില്ലാതെ എങ്ങനെ പോകും അത്രയും ദൂരം
ആകെയുള്ള ലീവ് ദിവസം ഉമ്മാനെ ഒറ്റക്കാക്കി പോകാനും അവൾക്ക് വല്ലാത്ത സങ്കടം
ഒഴിവ് ദിവസങ്ങളിൽ എല്ലാം ഉമ്മാനെ സഹായിക്കാൻ അവൾക് അത്രക്കും ഇഷ്ടമാണ്
തുണി അലക്കലും നിലം തുടക്കലും എല്ലാം അവൾ മനസ്സിറിഞ്ഞു ചെയ്യും
പക്ഷെ തെസ്‌രിയെ കാണാതിരിക്കാനും കഴിയുന്നില്ല, ഉമ്മാനെ ഒറ്റക്ക് ആക്കി പോവാനും തോന്നുന്നില്ല
അല്ല ഉമ്മ.... അതിന്
അത്രയും ദൂരം ഒറ്റക്ക് പോകാൻ ബാബുക്കാ സമ്മതിക്കോ
ഭക്ഷണം കഴിക്കാൻ വന്ന താഹിറ ഇത് കേട്ട പാടെ അടുക്കളയുടെ ചുമരിനോട് ചേർന്ന് മാറി നിന്നു
എവിടേക്ക് പോകാൻ എങ്ങോട്ട് പോകാൻ എന്നൊന്നും മനസ്സിലാകാതെ താഹിറ
അവിടെ തന്നെ മറഞ്ഞു നിന്നു
ശിഫയുടെ ചോദ്യത്തിന് എന്ത് ഉത്തരം നല്കണമെന്നറിയാതെ അവളെ തന്നെ നോക്കി നിന്നു സീനത്ത്
ഉമ്മ...
എന്തായാലും ബാബുക്കാ വന്നാൽ ഞാൻ ചോദിച്ചോളാം
അതും പറഞ്ഞ് ശിഫ അടുക്കളയുടെ പുറത്തേക്കിറങ്ങി
ചുമരിൽ മറഞ്ഞിരിക്കുന്ന താഹിറയെ കണ്ട ഉടനെ ഷിഫായൊന്ന് ഞെട്ടി
എന്ത് ചെയ്യണമെന്നറിയാതെ താഹിറയൊന്ന് പരുങ്ങി
എന്താ.. അമ്മായി
ഒളിച്ചിരിക്കുന്നേ
ഒളിച്ചിരിക്കുകയോ... ഞാനോ
എന്റെ ഭർത്താവിന്റെ വീട്ടിൽ ഞാൻ എന്തിന് ഒളിച്ചിരിക്കണം
നീ അല്ലെ ഒളിച്ചും പാഞ്ഞും ഓരോന്ന് കാട്ടി കൂട്ടുന്നെ
എന്താ മോളെ അവടെ ഒരു ശബ്ദം
ഇവരുടെ പിറു പിറുപ്പ് കേട്ട സീനത്ത് പാത്രം കഴുകികൊണ്ടിരിക്കുന്നതിനിടെ ഉറക്കെ ചോദിച്ചു
ഒന്നൂല്ല്യ ഉമ്മ....
ഒരു കള്ളി പൂച്ച ഒളിച്ചിരിക്കുന്നെ
അതിനെ ആട്ടി പറഞ്ഞയച്ചതാ
താഹിറയെ കളിയാക്കിയുള്ള സംസാരം ശിഫയുടുള്ള ദേഷ്യം കൂട്ടി എങ്കിലും താഹിറ ചിരിച്ചു
കള്ളി പൂച്ചയോ.....
ഞാനിപ്പോ ഇങ്ങോട്ട് വന്നേ ഒള്ളു ശിഫ
അതിനിടക്ക് ഉമ്മാടെ ഫോൺ വന്നേ
അതെ മാറി നിന്നെ
അല്ലാതെ പതുങ്ങി നിന്നതൊന്നുമല്ല
ചുമ്മാ പറഞ്ഞതാ അമ്മായി.... അല്ലാതെ ഇങ്ങള് ഒളിച്ചിരിക്കുവാണെന്ന് ഞാൻ കരുതോ
മുഖത്ത് ചിരി തൂകി ശിഫ പറയുന്നത് കേട്ടപ്പോൾ അവളുടെ വാക്കുകൾ ശിഫ വിശ്വസിച്ചെന്ന് കരുതി
താഹിറ അടുക്കളയിലേക്ക് കയറി
ശിഫ നേരെ നിസ്കാര പായയിൽ ഇരിക്കുന്ന വെല്ലിമ്മയുടെ അടുത്തേക്ക് ചെന്ന് തെസ്‌രിയുടെ കാര്യങ്ങൾ പറഞ്ഞൂ
വെല്ലിമ്മാ..... നാളെ തെസ്‌രിയെ കാണാൻ റാഹിലയും ഉമ്മയും കൂടെ മെഡിക്കൽ കോളേജിലേക്ക് പോകുന്നുണ്ട് ഇങ്ങള് ബാബുക്കനോട് പറഞ്ഞ് എനിക്കും സമ്മതം വാങ്ങി തരോ
അള്ളാഹ്....
അത്ര ദൂരേക്ക് ഒക്കെ പോവാൻ ന്റെ കുട്ടിന്റെ വയ്യായി ഒക്കെ മാറീക്കണോ അതിന്
നിസ്കാര പായയിൽ ചേർന്നിരിക്കുന്ന ശിഫയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു വെല്ലിമ്മാ
അതൊക്കെ നോമ്പ് തുറന്നപ്പോ മാറി വെല്ലിമ്മ...
എനിക്ക് തെസ്‌രിനെ കാണണം
ഇങ്ങള് പറഞ്ഞ ബാബുക്കാ കേൾക്കും...
കുഞ്ഞു കുട്ടിയെ പോലെ വെല്ലിമ്മയുടെ തോളിൽ തല ചായ്ച്ചു ശിഫ
ന്നാ ന്റെ കുട്ടി ഉമ്മാനേം കൂട്ടി പൊയ്ക്കോ
എന്തിനാ അവരെ കൂടെ പോണേ
അതിന് ഉമ്മ ഇല്ലാല... താഹിറ അമ്മായിക്ക് വയ്യാത്തതല്ലേ അപ്പൊ എങ്ങനെ വരാനാണ്
ഹാ.. ഇയ്യ് ഇനി അത് ആലോചിച്ച് ബേജാർ ആവണ്ട.. ഞാൻ പറഞ്ഞോളാം ബാബുനോട്
വെല്ലിമ്മ അത് പറഞ്ഞപ്പോൾ ശിഫയുടെ ചുണ്ടിൽ ചിരി വിടർന്നു
ശിഫ വെല്ലിമ്മയെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു
^_____^_______^_______^__________^________^
( തുടരും )
✍ഷംനാദ്_പേരയിൽ
NB--- ചുമ്മാ വാരി കൂട്ടി എഴുതുന്ന കഥ അല്ല....
എഥാർത്ഥ ജീവിതത്തിലെ നടന്ന സംഭവങ്ങളാണ് .... കുറച്ച് പേരുടെ കണ്ണ് നീര് നിറഞ്ഞ ജീവിത രഹസ്യം അവരുടെ സമ്മതത്തോടെ എന്റെ ഭാവനയിൽ ചില മാറ്റങ്ങൾ വരുത്തി നിങ്ങളിൽ എത്തിക്കുന്നതാണ്....
പ്രാർത്ഥിക്കണം ആ കണ്ണുനീരിന് ശമനം കിട്ടാൻ നിങ്ങളിൽ ഒരാളുടെ പ്രാർത്ഥന എങ്കിലും സ്വീകരിച്ചിരുന്നെങ്കിൽ അതാകും നിങ്ങളിൽ നിന്ന് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായം...........
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment