ബിലാലുബ്നു റബാഹ്(റ) 15

നാട്ടുവിട്ടവർ

_വളരെ ഹൃദ്യമായിരുന്നു ആ കൂടിക്കാഴ്ച സന്ധിവ്യവസ്ഥകളെഴുതി പരസ്പര ബഹുമാനത്തോടെ ഭരണ കാര്യങ്ങൾ സംസാരിച്ചു ജനക്ഷേമ പദ്ധതികൾ ഖലീഫ അവയെക്കുറിച്ചു സംസാരിച്ചു എന്തുമാത്രം ആശയങ്ങൾ ആ മനസ്സിനുള്ളിൽ_ കേട്ടറിഞ്ഞതിനെക്കാളും വലിയ മഹാൻ സഫർ നിയൂസ് ഖലീഫയെ ബൈത്തുൽ മുഖദ്ദസിലേക്കു നയിച്ചു ബൈത്തുൽ മുഖദ്ദസിന്റെ താക്കോൽ നൽകി 

'ഈ താക്കോൽ ഏറ്റുവാങ്ങുന്ന വ്യക്തിയെക്കുറിച്ചു ഞങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ അടയാളങ്ങൾ പറയപ്പെട്ടിട്ടുണ്ട് അവയെല്ലാം നിങ്ങളിൽ ഞങ്ങൾ കാണുന്നുണ്ട് '

ദാവൂദ് (അ) നിസ്കരിച്ച സ്ഥലം ഉമർ (റ) അവിടെ പോയി നിസ്കരിച്ചു അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് ദീർഘനേരം ദുആ ഇരന്നു ചർച്ചയിലെത്തി ക്രൈസ്തവ നേതാക്കളുമായി പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു ഇസ്ലാമിനെ പരചയപ്പെടുത്തി അതിന്നിടയിൽ ളുഹർ നിസ്കാരത്തിന് സമയമായി 

'ഞങ്ങളുടെ ചർച്ചിൽ വെച്ചു തന്നെ നിസ്കരിക്കാം '

'വേണ്ട ഞാൻ പുറത്തുപോയി നിസ്കരിക്കാം '

അകലേക്ക് നടന്നു പോയി നിലത്ത് മുണ്ട് വിരിച്ചു നിസ്കരിച്ചു

ഉമർ (റ) പറഞ്ഞു: ഞാൻ ചർച്ചിൽ വെച്ചു നിസ്കരിച്ചാൽ, പിന്നീടൊരു കാലത്ത് ഞാൻ നിസ്കരിച്ച സ്ഥലത്തിനുവേണ്ടി എന്റെ
 പിൻഗാമികൾ അവകാശവാദമുന്നയിച്ചേക്കാം' 

ആ സാധ്യത ഇല്ലായ്മ ചെയ്തു 

ഉമറുൽ ഫാറൂഖ് (റ) അനുയായികളുടെ മധ്യത്തിലേക്കിറങ്ങി ജനങ്ങളുടെ പ്രിയപ്പെട്ട ജനനായകൻ  ഒട്ടനേകം വിശേഷങ്ങൾ പറയാനുണ്ട്   ബിലാൽ (റ) അവരുടെ കൂട്ടത്തിൽ തന്നെയുണ്ട് അനുയായികൾ ഖലീഫയോട് ഒരാവശ്യം ബോധിപ്പിച്ചു

ഖലീഫ അവർകളേ നിസ്കാര സമയമായിരിക്കുന്നു ബാങ്ക് വിളിക്കണം നമ്മുടെ പ്രിയങ്കരനായ ബിലാൽ നമ്മോടൊപ്പമുണ്ട് അദ്ദേഹത്തിന്റെ ബാങ്ക് കേട്ടിട്ട് കൊല്ലങ്ങളായി ഇപ്പോഴത്തെ നമസ്കാരത്തിന്റെ ബാങ്ക് അദ്ദേഹം കൊടുക്കട്ടെ അമീറുൽ മുഅ്മിനീൻ ബിലാലിനോട് ആവശ്യപ്പെട്ടാലും'

ഉമറുൽ ഫാറൂഖിനും ബിലാലിന്റെ ബാങ്ക് കേൾക്കാൻ വലിയ ആഗ്രഹം നിസ്കാരത്തിന് സമയമായിരിക്കുന്നു താങ്കൾ ബാങ്ക് വിളിക്കൂ'

'അമീറുൽ മുഅ്മിനീൻ അക്കാര്യം മാത്രം പറയരുത് എനിക്ക് ബാങ്ക് കൊടുക്കാൻ കഴിയില്ല നിർബന്ധിക്കരുത് '

'ബിലാൽ.... ഞങ്ങളുടെയൊക്കെ ആഗ്രഹമാണ് താങ്കൾ ബാങ്ക് വിളിക്കൂ'

സ്നേഹപൂർവ്വമായ നിർബന്ധം നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു  നിസ്കാര സമയമായി ബിലാൽ (റ) ബാങ്ക് വിളിക്കാൻ തുടങ്ങി ബിലാലിന്റെ ശബ്ദം ആയിരക്കണക്കായ സ്വഹാബികൾ ആവേശഭരിതരായി പോയ കാലം  തിരിച്ചു വന്നതുപോലെ തോന്നി 
നബി (സ) ജീവിച്ചിരിക്കുന്ന കാലം ആ സുന്ദര വദനം കണ്ടുകൊണ്ടിരിക്കാം ആ ശബ്ദം കേൾക്കാം അക്കാലത്ത് ജീവിച്ചിരിക്കുകയാണെന്ന് തോന്നിപ്പോയി

അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്
അശ്ഹദു അന്ന......

ഗദ്ഗദം വാക്കുകളെ തടഞ്ഞു നബി (സ)യുടെ പേര് പറയാൻ ഒരു വിധത്തിലും കഴിയുന്നില്ല 

'അശ്ഹദു അന്ന....' പറയുമ്പോഴേക്കും ബിലാൽ (റ) പൊട്ടിക്കരഞ്ഞുപോയി അതോടെ എല്ലാവരും പൊട്ടിപ്പൊട്ടി കരഞ്ഞു ആർക്കും നിയന്ത്രിക്കാനാവുന്നില്ല

ചിലർ ഖലീഫയെ നോക്കി ശക്തനായ ഉമർ ഫാറൂഖ് (റ) അവർകളെ ആ മഹാൻ ഒരു ചെറിയ കുട്ടിയെപ്പോലെ വാവിട്ടു കരയുകയാണ് 

പ്രവാച സ്നേഹത്തിന്റെ പരിശുദ്ധി പ്രവാചകരുടെ പേര് കേട്ടാൽ ഓർമ്മകൾ കൂലംകുത്തി ഒഴുകും പിന്നെ പിടിച്ചു നിൽക്കാനാവില്ല 

ബിലാൽ (റ) തളർന്ന് ഇരുന്നുപോയി ചരിത്രം മറക്കാത്ത നിമിഷങ്ങൾ പലസ്തീനിലെ മണൽത്തരികൾ കോരിത്തരിച്ചുപോയി  ഖലീഫ കുറെ നാളുകൾ അവരോടൊപ്പം താമസിച്ചു ഇനിയും ഇസ്ലാമിന്റെ പ്രകാശമെത്താത്ത നിരവധി പ്രദേശങ്ങളുണ്ട് അവിടേക്ക് പോവണം ഇസ്ലാമിന്റെ വെളിച്ചം അവിടെ എത്തിക്കണം 

ഖലീഫ മദീനയിലേക്ക് മടങ്ങുകയാണ് ബിലാലിനെ വിളിച്ചു യാത്ര പറഞ്ഞു സലാം ചൊല്ലി ബിലാൽ (റ) കരഞ്ഞു 

ഖലീഫ പോവുകയാണ് നബി (സ) തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന പട്ടണത്തിലേക്കാണ് പോവുന്നത് ഓർമ്മകൾ വിടരുമ്പോൾ കരച്ചിലടങ്ങുന്നില്ല

'ബിലാൽ സ്വർഗ്ഗാവകാശിയാണ് '

നബി (സ)യുടെ വാക്കുകൾ ഓർമ്മ വരുന്നു അതോർത്തപ്പോൾ എങ്ങനെ പിടിച്ചു നിൽക്കാനാവും ? 

ഒരിക്കൽ നബി (സ) ചോദിച്ചു
ബിലാൽ.... സ്വർഗത്തിൽ നിങ്ങളുടെ ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു നിങ്ങളെന്തോ കാര്യമായ ഇബാദത്ത് ചെയ്യുന്നുണ്ട് ജനങ്ങൾ കാണാതെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി നിങ്ങൾ നിർവ്വഹിക്കുന്ന സൽക്കർമ്മം എന്താണ്?

ബിലാൽ (റ) വിനയത്തോടെ മറുപടി നൽകി

'വുളൂ എടുക്കുമ്പോഴൊക്കെ ഞാൻ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാറുണ്ട് '

അല്ലാഹുവിനുവേണ്ടി നിർവ്വഹിക്കുന്ന ഈ സൽക്കർമ്മം അദ്ദേഹത്തെ വമ്പിച്ച പ്രതിഫലത്തിന് അർഹനാക്കി

മസ്ജിദുന്നബവിയിൽ ഒരുമിച്ചിരുന്നു നബി (സ) തങ്ങളുടെ ഉപദേശങ്ങൾ കേട്ടിരുന്ന പതിനായിരക്കണക്കായ സ്വഹാബികൾ  അവർ ഇസ്ലാം മത പ്രചരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചേർന്നു 

അവരുടെ ത്യാഗങ്ങൾക്ക് ഭൂമി സാക്ഷി ജീവിത സുഖങ്ങൾ മുഴുവൻ ദീനിനുവേണ്ടി മാറ്റിവെച്ചവരാണവർ ബിലാൽ (റ) അവരിലൊരാൾ  ത്യാഗ നിർഭരമായ ജീവിതം അന്ത്യംവരെ അങ്ങനെ തന്നെ 

ഖലീഫ ഉമർ (റ)വിന്റെ ഫലസ്തീൻ സന്ദർശനം ഇസ്ലാമിക ചരിത്രത്തിലെ മഹാസംഭവമായി രേഖപ്പെട്ടു പിൽക്കാല മുസ്ലിം മുന്നേറ്റങ്ങൾക്കത് ആവേശം പകർന്നു....

അലി അഷ്ക്കർ
📱9526765555


Comments