തലയണമന്ത്രം - ഭാഗം - 14


അവള് എണീറ്റ് പോകുന്നത് കണ്ട
സഫിയക്ക് എന്തോ സീനത്തിനോട് സഹതാപം തോന്നി

അപ്പോളും താഹിറയുടെ മനസ്സ് ചിരിക്കുകയായിരുന്നു
സീനത്തിന്റെ ഓരോ ഇറ്റ് കണ്ണുനീരിലും മനസ്സിൽ  ആനന്ദം കണ്ടത്തുക മാത്രമാണ് താഹിറയുടെ വിജയം

അടുക്കളയിലെ സിങ്കിന് ഇരു ഭാഗത്തും കൈ കുത്തി പൊട്ടി കരഞ്ഞു സീനത്ത്

ഭർത്താവ് മറ്റാരുടെയോ സ്വന്തമായി അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് ചിരിച്ചു കൊണ്ട് പറയുന്ന താഹിറയുടെ വാക്കുകൾ സീനത്തിന്റെ മനസ്സിനെ ചവിട്ടി മെധിക്കുന്ന പോലെ ആയിരുന്നു

പക്ഷെ....  ഒരു നാൾ എന്റെ ഇക്ക തിരിച്ചു വരും
അന്ന് എനിക്ക് ആരോടും പ്രതികാരം വീട്ടെണ്ട

മറിച്ച്

തല ഉയർത്തി എല്ലാവരുടെ മുന്നിലൂടെ ഇക്കാടെ കൈ പിടിച്ചൊന്ന് നടക്കണം എന്ന വാശി അവളുടെ ഹൃദയം നിറയെ നിറഞ്ഞു നിന്നു .........
*****************************
 
      ഉമ്മാ.....
എന്റെ നിസ്കാര കുപ്പായം എവടെ ...
 

നൊമ്പരങ്ങൾ നിറഞ്ഞ   സീനത്തിന്റെ   ഓർമകളിലേക്ക്  ശിഫയുടെ ഉമ്മാ എന്ന നീട്ടിയുള്ള വിളി അവളെ  തിരകെ കൊണ്ടുവന്നു

അത് അലമാരയിൽ മടക്കി വെച്ചിട്ടുണ്ട് മോളെ

അത് പറഞ്ഞ്
മുഖം കഴുകി സീനത്ത് അടുക്കള പണിയിലേക്ക് തിരിഞ്ഞു

ഉള്ളിലുള്ള സങ്കടങ്ങളെയെല്ലാം മനസ്സിൽ അടക്കിവെച്ച സീനത്ത്  ഷിഫക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി 

അവള്കിഷ്ടപെട്ട  ചിക്കു ജ്യൂസും
അരി പത്തിരിയും  നല്ല പുളിമാങ്ങ ഇട്ട് ഉണ്ടാക്കിയ നത്തോലി മുളകിട്ട  കറിയും തയ്യാറാക്കി വെച്ച്  നേരെ പാത്തുവിനെ കുളിപ്പിക്കാൻ പോയി സീനത്ത്

ഈ നേരം കുളിയും നിസ്കാരവും കയിഞ്ഞ്
ഹാളിലേക്ക് കടന്ന് വന്ന ഷിഫ ഡൈനിങ് ടേബിളിൽ ഇരിക്കുന്ന സഫിയയുടെയും താഹിറയുടെയും അടുത്തേക്ക് ചെന്നു

ശിഫ മോളെ........
എവിടെണെടോ ഇയ്യ് ,  എന്തൊരു ക്ഷീണാണ് ഒരു നോമ്പ് നോറ്റപ്പോളെക്കും....
താഹിറയുടെ ചോദ്യം ഷിഫക്ക് അത്ര ഇഷ്ടായില്ലങ്കിലും
സഫിയയുടെ മുൻപിൽ ചിരി തൂകി നിന്നു അവൾ

മൂത്തമ്മ എപ്പോളാ വന്നേ... കുറെ നേരെയോ...

ഡൈനിങ് ടേബിളിൽ കൈ കുത്തി നിന്ന് കൊണ്ട് ശിഫ വിശേഷം തിരക്കി

ഞാൻ വന്നിട്ട് കുറെ നേരായി നിന്നെ കണ്ടിട്ട് പോകാമെന്നു കരുതി ഇരുന്നേ...

ക്ഷീണം ഉള്ളതല്ലേ നീ ഇരിക്ക് ശിഫ മോളെ
എന്ന് പറഞ്ഞുകൊണ്ട് താഹിറ മുറിയിലേക്ക് പോയി

എന്താപ്പോ ഒരു നോമ്പ് എടുത്തപ്പോളെക്കും നിനക്ക് പറ്റിയെ... 

ഒന്നുല്ല്യ  മൂത്തമ്മ
എന്തോ ഉച്ചക്ക് തല ചുറ്റുന്ന പോലെ തോന്നി..

ആ ഉമ്മ പറഞ്ഞു
നീ ഇന്നലെ ഒന്നും കഴിക്കാതെയാ നോമ്പ് എടുത്തേ എന്ന്...  അതിന്റെ ക്ഷീണമാകും
സുന്നത്ത് നോമ്പ് എടുക്കുവാണേലും രാത്രി അത്തായം കഴിക്കണം അതും സുന്നത്തുള്ള കാര്യമാണ് മോളെ

നോമ്പിന്റെ ഗുണ സ്രേഷ്ടതകൾ  ഓരോന്ന് പറഞ്ഞു സഫിയ

ആ മൂത്തമ്മ അറിയാഞ്ഞിട്ടല്ല... 
അവള് കൂടുതലൊന്നും പറഞ്ഞില്ല

അല്ല ശിഫ മോളെ...  ആർക്കാ വണ്ടി തട്ടിയേ
 തീരെ വയ്യെന്നോക്കെ പറഞ്ഞു താഹിറ....

മൂത്തമ്മ........ അത് ന്റെ  തെസ്‌രിക്ക് ആന്നു..
ഓളെ ഇന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിക്കണ്, ഇപ്പോളും ബോധം ഒന്നുമില്ല ...
 തെസ്‌രിയുടെ  കാര്യം പറഞ്ഞുതുടങ്ങുമ്പോളെ   ശിഫയുടെ കണ്ണ് നിറഞ്ഞിരുന്നു

 അള്ളാഹ്...  തെസ്‌രിക്കോ....
ശിഫയുടെയും തെസ്‌രിയുടെയും സൗഹൃദം അറിയുന്ന സഫിയക്ക് അത് വല്ലാത്തൊരു സങ്കടമായി മാറി  അള്ളാഹ് എന്ന് നീട്ടി വിളിച്ചു 

എന്താ ഓള്ക്ക് പറ്റിയ... 

റോഡ് മുറിഞ്ഞു കടക്കുമ്പോൾ ബൈക്ക് ഇടിച്ചതാണ്,  ബൈക്കിലെ ഒരു പയ്യൻ ഇന്നലെ രാത്രി തന്നെ മരിച്ചു, മറ്റേ പയ്യൻക്ക് അത്ര പരിക്കില്ല
പക്ഷെ തെസ്‌രിയുടെ അവസ്ഥ....

ശിഫ വീണ്ടും മുഖം പൊത്തി കരഞ്ഞു

കരയല്ലേ മോളെ...  ഒന്നും സംഭവിക്കില്ല
റോഡ് ഒക്കെ മുറിഞ്ഞു നടക്കുമ്പോൾ ശ്രദ്ധിക്കണ്ടേ
ശിഫയുടെ കണ്ണീരിനു മുൻപിൽ സഫിയക്ക് വാക്കുകൾ കിട്ടാതെ ആയി

ശിഫയുടെ അവസ്ഥ മനസ്സിലാക്കിയ സഫിയ വീട്ട് വിശേഷങ്ങൾ ചോദിച്ചും മറ്റ്  ചില കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു

^____________^____________^____________^

ശിഫതാത്താ.........

മനസ്സ് തളർന്നിരിക്കുന്ന ശിഫയുടെ അടുത്തേക്ക് കുളി കയിഞ്ഞ് വന്ന പാത്തു ചിരിച്ചോണ്ട് താത്ത എന്ന് വിളിച്ചു ഓടി വന്നു

എത്ര തളർന്നാലും  സങ്കടപ്പെട്ടാലും മുഖത്തെ ചിരി വിടരാൻ കൂടപ്പിറപ്പിന്റെ നിഷ്കളങ്കത നിറഞ്ഞ മുഖം കണ്ടാൽ മതിയെന്ന് പറയുന്നത് എത്ര ശെരിയാണ്

ഉള്ളിലെ സങ്കടങ്ങൾക്ക് എല്ലാം ശമനം വരുത്തിയ പാത്തുവിന്റെ പുഞ്ചിരിയിൽ അവളെ  കെട്ടി പിടിച്ചു ശിഫ

എത്ര നാളായി ന്റെ പാത്തുനെ കണ്ടിട്ട്
ഇനി ഇയ്യ് എവിടേക്കും പോണ്ട
നീയും കൂടെ ഇവിടെ ഇല്ലേൽ എനിക്ക് മിണ്ടാനും പറയാനും ആരുമില്ലെടി പാത്തു..
ഇരു തോളിലും കൈ വെച്ച് പാത്തുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ശിഫ

ഷിഫാ....
കളിക്കാൻ നീ കൂടെയില്ലന്ന് പറഞ്ഞ് എന്നും ഓരോന്ന് പറഞ്ഞു എനിക്ക് ഒരു സൗര്യം തരൂല   ഈ പാത്തു
 ശിഫയുടെയും പാത്തുവിന്റെയും സ്നേഹ പ്രകടനം കണ്ട സഫിയ  പാത്തുവിന്റെ കവിളിൽ  നുള്ളികൊണ്ട്    പറഞ്ഞു

തന്നെ പാത്തോ....
നിനക്ക് എന്നെ കാണാതിരുന്നപ്പോ സങ്കടായോ

മ്മ്
പാത്തു ശിഫയുടെ മുഖത്ത് നോക്കാതെ മൂളി

എന്നിട്ടാണോ ഇയ്യ് അന്ന് മൂത്തമ്മ വന്നപ്പോ ഞാൻ മൂത്തമ്മാന്റെ കൂടെ പോട്ടെ എന്ന് പറഞ്ഞ് കരഞ്ഞത്....
പാത്തുവിന്റെ  മുഖം അവളുടെ  നേരെ പിടിച്ചു ചോദിച്ചു ഷിഫാ

ഈ...
പാത്തു ഒന്ന് ചിരിക്കുവല്ലാതെ മറ്റൊന്നും പറഞ്ഞില്ല

ശിഫയുടെ സങ്കടങ്ങൾക്ക് ഒരു ആശ്വാസമായി പാത്തുവിന്റെ വരവ്...  ഇനി ഒറ്റക്കിരിക്കാനും ഓരോന്ന് ചിന്തിച്ചു കൂട്ടാനും സമയം കിട്ടിയെന്ന് വരില്ല ഷിഫക്ക്
ഇനി ഏത് നേരവും വാലും തൂങ്ങി  പാത്തു ഉണ്ടാവും
കൂടെ

രണ്ട് മക്കളുടെയും സ്നേഹവും ഒത്തുരുമയും കണ്ട സീനത്ത്  വാതിൽ മറവിൽ നിന്ന് അവരെ തന്നെ നോക്കി നിന്നു
 വല്ലാത്തൊരു  ആശ്വാസമായിരുന്നു  ശിഫയുടെ മുഖത്ത് സീനത്ത് കണ്ടത്

ശിഫയുടെ ഈ അവസ്ഥയിൽ പാത്തു കൂടെ ഉള്ളത് എന്ത് കൊണ്ടും നല്ലതാണെന്ന് സീനത്ത് മനസ്സിലാക്കി

^_____^^____^_____^^_____^____^^_____^

ഉമ്മാ...... 
ഇങ്ങളെവിടെ..  ഞാൻ പോവാണ്....

ഹാളിലെ കസേരയിൽ നിന്ന് എഴുനേറ്റ് നേരെ ഉമ്മാടെ റൂമിന്റെ അങ്ങോട്ട്  ഉമ്മാ എന്ന്  വിളിച്ചു കൊണ്ട് നടന്നു  സഫിയ

നിസ്കാര പായയിൽ ഇരിക്കുന്ന ഉമ്മാനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു സഫിയെ

എന്തിനാ ഉമ്മ ഇങ്ങളെ കണ്ണ് നിറയുന്നെ
ഞാനെന്താ ആദ്യായിട്ട് വീട്ടിൽ നിന്ന് പോണ പോലെ
കരയുന്ന ഉമ്മയുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ എന്ന പോലെ നോക്കി സഫിയ ചോദിച്ചു

ഒന്നുല്ല്യ സഫിയ.... 

നിനക്ക് വന്നു പോവാനും വിളിച്ചു വിശേഷം അന്ന്യോഷിക്കാനും നിന്റെ ഭർത്താവും കുടുംബക്കാരും എല്ലാരുമുണ്ട്
എന്നാൽ ന്റെ മോള് സീനത്ത്
ഉമ്മ വിങ്ങി പൊട്ടി കരഞ്ഞു.....

അവളും മക്കളും ഇവിടെ
പിന്നെ ഒന്നും പറയാൻ വാക്കുകൾ കിട്ടിയില്ല ഉമ്മാക്ക്......
സഫിയയുടെ തോളിൽ കിടന്ന് കരഞ്ഞു ഉമ്മ......

എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അസ്വസ്ഥയായി സഫിയ...

ഉമ്മ ഇങ്ങള് കരയല്ലിം....
എല്ലാം അള്ളാഹുന്റെ വിധിയല്ലേ
അവളോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞതല്ലേ എല്ലാവരും അവള് വേണ്ടന്ന് പറഞ്ഞിട്ടല്ലേ ഉമ്മ......

സമാധാനിക്കിം ഇങ്ങള്.... 

എങ്ങനെ സമാധാനിക്കാനാണ് നീ പറയുന്നത്

നീ ഓളെ ഒന്ന് നോക്ക് എന്താണ് ഓളെ കോലം
അവൾക് വിശപ്പു ദാഹവും ഒന്നുമില്ല സഫിയ
അധിക ദിവസവും നോമ്പാണ്...

കരഞ്ഞു പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടുമെങ്കിൽ  അവളുടെ പ്രാർത്ഥനക്ക്  ആവണം അള്ളാഹു ആദ്യം ഉത്തരം നൽകേണ്ടത്
അത്രക്കും കണ്ണീര് ആ നിസ്കാരം പായയിൽ വീഴുന്നുണ്ട്

എന്താണ് ഉമ്മ....  ഓരോന്ന് പറഞ്ഞു മനസ്സ് വിഷമിക്കല്ലിമ്
ഉമ്മാടെ വാക്കിൽ സഫിയയുടെയും കണ്ണ് നിറഞ്ഞു

ഉമ്മ നിർത്താതെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു

നിനക്ക് അറിയാഞ്ഞിട്ടാണ് സീനത്തിനെ 

വീട്ട് ജോലി കഴിഞ്ഞാൽ അവൾക് നിസ്‌കാര പായ മാത്രമുള്ളു കൂട്ട്

ഈ വീട്ടിലെ എല്ലാ പണിയും അവള് തന്നെയാണ് എടുക്കുന്നത്,   നിനക്ക് അറിയുന്നതല്ലേ താഹിറക്ക് അങ്ങനെ എല്ലാം ഉണ്ടാക്കാൻ അറിയില്ല
അത് കൊണ്ട് എല്ലാ പണിയും സീനത്ത് തന്നെയാണ് എടുക്കാറുള്ളത്

എന്നാലും ഞാൻ താഹിറ കേൾക്കെ ഒന്നും എടുക്കുന്നില്ല സീനത്ത് എന്ന് പറഞ്ഞു കുറ്റ പെടുത്തും

അത് ഞാൻ മോളോടോ മരുമകളോടോ രണ്ട് പേരോടും കൂടുതൽ അടുപ്പമില്ലന്ന് കാണിക്കാൻ വേണ്ടിയാണ്
അത് സീനത്തിന് മനസ്സിലാകും

എന്നാലും എല്ലാവരും ഉണ്ടായിട്ടും ഒരു  തുണ ഇല്ലാത്തത് വല്ലാത്ത  അവസ്ഥയാണ് ന്റെ മോൾക്ക്
ഈ പ്രായത്തിൽ തന്നെ ഒരു തുണ ഇല്ലാതെ ഒറ്റക്കുള്ള ജീവിതം.....മ് ........ മ്... ....

ഉമ്മയുടെ തേങ്ങലിന്റെ ശക്തി കൂടി
വാക്കുകൾ വ്യക്തമാവാതെ  മുറിഞ്ഞുകൊണ്ടിരുന്നു

എല്ലാം ശെരിയാകും... പടച്ചവൻ നല്ല മനസുള്ളവരെ പല പ്രയാസങ്ങളും നൽകി പരീക്ഷിക്കുമെന്ന് കേട്ടിട്ടുണ്ട്...
അത്കൊണ്ടാകും ഇങ്ങനെ അല്ലെ 

എന്താണ് ഉമ്മ....... .  ഇങ്ങള് ഓരോന്ന് ആലോചിച്ച് ബീപി കൂട്ടാതിരിക്കിമ് 
എല്ലാത്തിനും അള്ളാഹു  ഒരു വഴി കണ്ടിട്ടുണ്ടാവും
സമാധാനമായി ഇരിക്കിമ് ഇങ്ങള്

എന്ത് പറഞ്ഞാലും ഇതിന് സമാധാനം നൽകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സഫിയ നിറ കണ്ണുകളോടെ ഉമ്മാനെ ഒന്ന് വാരി പുണർന്നതിന് ശേഷം റൂമിന് വെളിയിലേക്കിറങ്ങി...

^____^^_____^^_______^^_______^^______^

താഹിറ.....
ഞാൻ ഇറങ്ങുവാട്ടോ........

 റൂം അടച്ചിട്ട് കട്ടിലിൽ മലർന്ന് കിടന്ന് മനോരമ വായിക്കുന്ന താഹിറയുടെ കാതിലേക്ക് സഫിയയുടെ ശബ്ദം പതിഞ്ഞതും ശട കുട എഴുന്നേറ്റ് മുഖം കഴുകി  അവള് പുറത്തേക്ക് വന്നു

അള്ളാഹ്...
ഇങ്ങള് പോവാനായോ...
വയറിന്  എന്തോ ഒരു സുഗല്ല്യ ഞാനൊന്ന് ബാത്റൂമിലിരുന്നേ

എന്ത് പറ്റി... ഉച്ചക്ക് കഴിച്ചത് വയറിന് പറ്റിയിട്ടുണ്ടാകില്ല
നീ ഒന്ന് കിടന്നോ....അല്ലേൽ കുറച്ച് അയമോദകം തിളപ്പിച്ച്‌  തരാൻ പറ സീനത്തിനോട്
അത് കുടിച്ചു നോക്ക് മാറും........

താഹിറയുടെ കല്ല് വെച്ച നുണ വിശ്വസിച്ച സഫിയ അസുഖത്തിനുള്ള മരുന്ന് വരെ പറഞ്ഞു കൊടുത്തു

അതൊന്നും വേണ്ട ഇത്താ.... ഇനി അത് അവൾക്കൊരു ബുദ്ധിമുട്ടാകും...
 ഒന്ന് ഉറങ്ങി എണീറ്റാൽ ശെരിയാകും ,
വയറിന് പറ്റാത്ത എന്തേലും കഴിച്ചാൽ എനിക്ക് ഇടക്ക് ഉണ്ടാകുന്നതാണ് ഇത്

താഹിറയുടെ ക്ഷീണം നിറഞ്ഞ മുഖത്തോടെ സീനത്തിനോടുള്ള സ്‌നേഹം നിറഞ്ഞ വാക്കുകൾ   കേട്ടാൽ ആരും അവളുടെ വാക്കിൽ വീണ് പോകും

എന്ന നീ കിടന്നോ എന്ന് പറഞ്ഞ് സഫിയ സീനത്തിനോടും ഷിഫയോടും പാത്തുവിനോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി ...
                ( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

Comments