ബിലാലുബ്നു റബാഹ്(റ) 14
ഖലീഫ വന്നു
_ശക്തമായ യുദ്ധം ബുദ്ധിപരമായ നീക്കങ്ങൾ അന്താക്കിയ അധീനപ്പെടുത്തി യൂറോപ്പ് ഞെട്ടി വിറച്ചു_
മരുഭൂമിയിൽ ഒട്ടകത്തിന്റെ മൂക്കു കയറും പിടിച്ചു നടന്ന കാട്ടറബികൾ ഡമസ്കസും, ഹിംസും പിടിച്ചടക്കുകയോ? അന്താക്കിയ അധീനപ്പെടുത്തുകയോ?
ഹിരാക്ലിയസ് ചക്രവർത്തി കോൺസ്റ്റാണ്ടിനോപ്പിളിലെ കൊട്ടാരത്തിലെത്തി റോമാ സൈന്യത്തിലെ എഴുപതിനായിരത്തിലേറെ യോദ്ധാക്കൾ വധിക്കപ്പെട്ടിട്ടുണ്ട്
സാധാരണക്കാർക്ക് വിമോചനത്തിന്റെ കാലമായി മേലാളന്മാരുടെ പീഡനം അവസാനിച്ചു സാധാരണക്കാർക്കു സ്വാതന്ത്ര്യം ലഭിച്ചു
മുസ്ലിം ഭരണം വന്നത് അവർക്കനുഗ്രഹമായി പടിഞ്ഞാറൻ ക്രൈസ്തവരുടെ സ്വപ്നഭൂമിയായ സിറിയയിൽ ഇസ്ലാം മതം പ്രചരിച്ചു ശാന്തി, സമാധാനം , സാഹോദര്യം, സ്വാതന്ത്ര്യം.... ഇവയെല്ലാം ജനങ്ങൾ അനുഭവിച്ചു
അംറ് ബ്നുൽ ആസ്വ്(റ) ഫലസ്തീനിലേക്ക് പട നയിച്ചു അതി ശക്തമായ ശത്രു സൈന്യത്തെ പരാജയപ്പെടുത്തി
ബൈത്തുൽ മുഖദ്ദസ് പിടിച്ചടക്കാൻ വേണ്ടി വളരെയേറെ സാഹസിക ശ്രമങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട് മുസ്ലിം സൈന്യത്തിന്റെ പൊടുന്നനെയുള്ള നടപടികൾക്കും അമ്പരപ്പിക്കുന്ന ധീരതക്കും മുമ്പിൽ ക്രൈസ്തവർ പതറിപ്പോയി അവർ സന്ധിക്ക് അപേക്ഷിച്ചു
'നിങ്ങളുടെ നേതാവായ ഖലീഫ ഉമർ നേരിട്ട് വന്നു സന്ധി വ്യവസ്ഥകൾ എഴുതണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു '
ക്രൈസ്തവ നേതൃത്വം അറിയിച്ചു
അബൂ ഉബൈദ ഇക്കാര്യം അറിയിച്ചുകൊണ്ട് മദീനയിലേക്ക് കത്തയച്ചു തല മുതിർന്ന സ്വഹാബികൾ കത്ത് വായിച്ചു ചർച്ച ചെയ്തു
മദീനയിൽ നിന്ന് വളരെ അകലെയുള്ള സ്ഥലമാണ് ഫലസ്തീൻ ശക്തരായ ശത്രുക്കളുടെ മധ്യത്തിലൂടെ യാത്ര ചെയ്യണം ഭരണാധികാരി മദീന വിടുന്നത് ഭരണത്തെ ബാധിക്കും
ഇങ്ങിനെയൊക്കെയുള്ള അഭിപ്രായങ്ങൾ ഉയർന്നു വന്നു അലി(റ) ഇങ്ങനെ അഭിപ്രായപ്പെട്ടു
ബൈത്തുൽ മുഖദ്ദസ് നമ്മുടെ ആദ്യ ഖിബ്ലയാണ് പല നബിമാരുടെയും അന്ത്യവിശ്രമ കേന്ദ്രമാണ് ഖലീഫ അവിടെ സന്ദർശനം നടത്തണം അത് മുസ്ലിംകൾക്ക് ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കും
ഉമർ (റ) ആ അഭിപ്രായം സ്വീകരിച്ചു
അലി(റ) വിനെ മദീനയിൽ തന്റെ പ്രതിനിയായി നിയോഗിച്ചു
ഏതാനും സഹയാത്രികരോടൊപ്പം ഉമർ (റ) പുറപ്പെട്ടു സുദീർഘമായ യാത്രയാണ് ഒരു ഭരണാധികാരിയുടെ ആഢംബരപൂർവ്വമായ യാത്രയല്ല ഒരു സാധാരണക്കാരന്റെ യാത്ര ഒരു പാത്രം വെള്ളം ഒരു പാത്രത്തിൽ കാരക്ക കീറിത്തുന്നിയ ഉടുപ്പുകൾ അറേബ്യൻ ദാരിദ്ര്യം വിളിച്ചോതുന്ന വസ്ത്രം ആഢംബരങ്ങളുടെ നാട്ടിലേക്കാണ് പോവുന്നത് അന്നാട്ടുകാർ ഉമർ (റ)വിനെ കുറച്ചു ധാരാളം കേട്ടിട്ടുണ്ട് പ്രജാക്ഷേമ തൽപ്പരനായ ഭരണാധികാരി
സാധാരണക്കാർക്ക് ഖലീഫയെ കാണാൻ തിടുക്കമായി സ്വേഛാധിപതികളുടെ ഭരണത്തിൽ നിന്ന് തങ്ങളെ മോചിപ്പിച്ച വിമോചകനാണദ്ദേഹം ക്രൈസ്തവ മേലധ്യക്ഷന്മാരും കാത്തിരിക്കുകയാണ് ഖലീഫയുടെ വിശാല മനസ്കതയും ഭരണ പരിഷ്കാരങ്ങളും അവരും കേട്ടറിഞ്ഞിട്ടുണ്ട്
ബിലാൽ (റ)വിന്റെ മനസ്സ് നിറയെ സന്തോഷം തന്റെ നേതാവ് വരികയാണ് അത്ഭുതകരമായ നേട്ടങ്ങൾ കാണാൻ തന്നെ എത്രയോ തവണ നേതാവ് എന്നു വിളിച്ചിട്ടുണ്ട്
'അബൂബക്കർ നമ്മുടെ നേതാവാണ് നമ്മുടെ നേതാവിനെ മോചിപ്പിച്ച നേതാവ് '
അത് കേൾക്കുമ്പോൾ വിനയത്തോടെ ബിലാൽ (റ) പറയും
'ഞാനൊരു നീഗ്രോ വംശജൻ ഇന്നലെവരെ അടിമയായിരുന്നു '
ആദ്യത്തെ മുഅദ്ദിൻ എല്ലാവരും തന്നെ ആദരിക്കുന്നു ബാങ്ക് വിളി നിർത്തിയിട്ട് കൊല്ലങ്ങളായി ഇനി വിളിക്കാൻ വയ്യ
അതിർത്തി പ്രദേശങ്ങളിൽ വമ്പിച്ച യുദ്ധങ്ങളാണ് നടന്നത് അതിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
അമീറുൽ മുഅ്മിനീനെ സ്വീകരിക്കാൻ അബൂ ഉബൈദയും സംഘവും പുറപ്പെട്ടു വഴിയിൽ വെച്ച് അവർ കണ്ടുമുട്ടി ഉമർ (റ)വിന്റെ വസ്ത്രങ്ങളും യാത്രാ സജ്ജീകരണങ്ങളും കണ്ടപ്പോൾ അവർക്ക് വിഷമം തോന്നി
ക്രൈസ്തവ നേതാക്കൾ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് ഖലീഫയെ സ്വീകരിക്കാനെത്തുക ഖലീഫ ഫഖീറിനെപ്പോലെ ചെന്നാൽ അവർക്കെന്ത് തോന്നും ധരിച്ചിരിക്കുന്നത് കമ്പിളി വസ്ത്രം പതിനാല് സ്ഥലത്ത് കണ്ടംവെച്ചു തുന്നിയിട്ടുണ്ട് കീറിപ്പറിഞ്ഞ വസ്ത്രം നല്ലൊരു കുതിരയെയും വിലകൂടിയ വസ്ത്രങ്ങളും കൊണ്ടുവന്നു
'അമീറുൽ മുഅ്മിനീൻ ഈ വേഷം ഇന്നാട്ടിലേക്ക് പറ്റിയതല്ല അത് മാറ്റി ഈ പുതിയ വസ്ത്രം ധരിച്ചാലും '
ഖലീഫക്ക് കാര്യം മനസ്സിലായി
ഖലീഫയുടെ ഗൗരവം നിറഞ്ഞ ഉപദേശം
'സഹോദരന്മാരേ അല്ലാഹു നമ്മെ പ്രതാപവാന്മാരാക്കിയത് ഇസ്ലാമിലൂടെയാണ് നമുക്ക് അന്തസ് നടിക്കാൻ അത് മതി പഴയ കാലം മറക്കരുത് നിങ്ങൾ ജനങ്ങളിലേറ്റവും നിന്ദ്യരും ദുർബ്ബലരുമായിരുന്നു പിന്നീട് അല്ലാഹുവാണ് നിങ്ങളുടെ അന്തസ്സ് ഉയർത്തിയത് ഹിംസും , അന്താക്കിയയും , ഫലസ്തീനും , അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു നിങ്ങൾ കുതിരയിലും , വസ്ത്രത്തിലും , മറ്റ് ആഢംബരങ്ങളിലും അന്തസ്സ് നടിക്കാൻ തുടങ്ങിയാൽ അല്ലാഹു നിങ്ങളെ പഴയ അവസ്ഥയിലേക്ക് മടക്കും , സൂക്ഷിക്കുക '
കേട്ടുനിന്നവർ നടുങ്ങുപ്പോയി ആർക്കും ഒന്നും പറയാനില്ല
പാതിരിയച്ചന്മാരും ഫലസ്തീൻ നേതാക്കളും അവരുടെ ഏറ്റവും മുന്തിയ വസ്ത്രം ധരിച്ച് എല്ലാ പ്രതാപവും പ്രകടിപ്പിച്ചു കൊണ്ടാണ് ഖലീഫയെ സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുന്നത്
പാത്രിയർക്കീസ് സ്വഫർനിയൂസും , നഗരമുഖ്യന്മാരും മുമ്പോട്ടിറങ്ങിവന്നു അവർക്കു പിന്നിൽ ആയിരങ്ങൾ കൗതുകത്തോടെ തടിച്ചു കൂടി നിന്നു
ഖലീഫ ഉമറുൽ ഫാറൂഖ് (റ) കടന്നു വരുന്നു അദ്ദേഹത്തിന്റെ അസാമാന്യമായ ലാളിത്യവും വിനയവും എല്ലാവരെയും അത്ഭുതപ്പെടുത്തി
പേര് കേൾക്കുമ്പോൾ ലോകം നടുങ്ങുന്ന മഹാചക്രവർത്തിയുടെ വേഷവിധാനം ഇതോ?.....
അലി അഷ്ക്കർ
📱9526765555
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
Comments
Post a Comment