ബിലാലുബ്നു റബാഹ്(റ) 13

യർമൂക്ക് വിജയം


മദീനയിൽ നിന്ന് അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണത്തിനായി പതിനായിരക്കണക്കായ സൈനികരാണ്_ എത്തിയത് സഹായ സൈന്യത്തെ പല ഘട്ടങ്ങളിലായി അയച്ചു സുരക്ഷാഭീഷണി പല ഭാഗങ്ങളിലുമുണ്ട് സൈന്യം പല ഭാഗങ്ങളായി പല ദിക്കുകളിലേക്ക് സഞ്ചരിച്ചു

യൂറോപ്യൻ ശക്തികളാണ് ശത്രുക്കൾ ക്രൈസ്തവ രാഷ്ട്രങ്ങളുടെ ലക്ഷക്കണക്കായ സൈന്യം

ചരിത്രപ്രസിദ്ധമായ ഹിംസ് പട്ടണത്തിലാണ് മുസ്ലിം സൈന്യം തമ്പടിച്ചിരിക്കുന്നത് സൈന്യാധിപൻ അബൂ ഉബൈദ(റ) ശത്രുക്കൾ ആഞ്ഞടിക്കാൻ ഒരുങ്ങിനിൽക്കുകയാണ്

ഈ ഘട്ടത്തിൽ എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്യുകയാണ് സൈന്യാധിപനും അനുയായികളും മുസ്ലിം സൈന്യം തമ്പടിച്ചിരിക്കുന്ന രണ്ടു പ്രധാന കേന്ദ്രങ്ങൾ ഡമസ്കസും ഫലസ്തീനുമാണ് 

ഖാലിദ് ബ്നുൽ വലീദ്(റ)
അംറുബ്നുൽ ആസ്വ്(റ)
ഇവരാണ് സൈന്യാധിപന്മാർ

ഹിംസിലെ മുസ്ലിം സൈന്യം കൂടിയാലോചന നടത്തി  ശത്രുക്കളുമായി ഏറ്റുമുട്ടുന്നത് തൽക്കാലം അപകടകരമാണെന്ന് മനസ്സിലാക്കി പെട്ടെന്ന് അവർ ഹിംസ് വിട്ടു ഡമസ്കസിലേക്കു നീങ്ങി 

മുസ്ലിം സൈന്യം കേന്ദ്രീകരിച്ച പ്രധാനപ്പെട്ട മൂന്നു പ്രദേശങ്ങൾ ഇവയായിരുന്നു ഷീസർ, ഹമാത്, ബഅ്ലബക്ക് അവിടങ്ങളിലെ സൈനികരും ഡമസ്കസിലെത്തി

ഹിംസിൽ നേരത്തെ മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ ഉഗ്ര യുദ്ധം നടക്കുകയും മുസ്ലിംകൾ വിജയിക്കുകയും ചെയ്തതാണ് മറു ഭാഗം ശക്തിപ്രാപിച്ചപ്പോഴാണ് മുസ്ലിം സൈന്യം ഹിംസിൽ നിന്ന് പിൻവാങ്ങിയത് ഷീസർ, ഹമാത്, ബഅ്ലബക്ക് പ്രദേശങ്ങളുടെ സ്ഥിതിയും അങ്ങനെത്തന്നെ

ശത്രുസൈന്യം സർവ്വ സജ്ജീകരണങ്ങളുമായി മുസ്ലിംകളെ തകർക്കാൻ ഒരുങ്ങുകയാണ്

ഇതിന്നിടയിലാണ് ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വഫാത്തായത് ഡമസ്കസിൽ തമ്പടിച്ച സൈന്യത്തിൽ ബിലാൽ (റ)വും ഉണ്ട് സ്നേഹിതന്റെ മരണത്തിൽ വളരെ ദുഃഖിതനായി

രണ്ടാം ഖലീഫയായി ഉമറുൽ ഫാറൂഖ് (റ) തിരഞ്ഞെടുക്കപ്പെട്ടതായി വാർത്ത വന്നു വലിയ ആശ്വാസവും സന്തോഷവും തോന്നി ഉമറുൽ ഫാറൂഖ് (റ) അതിർത്തി പ്രദേശങ്ങളിലെ കാര്യങ്ങൾക്ക് വലിയ പരിഗണന നൽകി അവർക്ക് ശക്തി കൂട്ടണം

ഒരു സഹായ സൈന്യത്തെ സജ്ജമാക്കി സൈദുബ്നു ആമിർ(റ) സേനാനായകനായി നിയമിക്കപ്പെട്ടു ഈ സൈന്യം ഉടനെത്തന്നെ ഡമസ്കസിലേക്ക് പുറപ്പെട്ടു 

ശത്രുക്കളുടെ സന്നാഹങ്ങൾ ഭയാനകമാണെന്ന് കാണിച്ചു കൊണ്ട് ഡമസ്കസിൽ നിന്ന് സൈന്യാധിപൻ ഖലീഫക്ക് കത്ത് കൊടുത്തയച്ചു കത്ത് മദീനയിൽ വായിച്ചു ചർച്ച ചെയ്യപ്പെട്ടു ഖലീഫ ഇങ്ങനെ മറുപടി അയച്ചു

'എതിരാളികൾ ധൂമപടലങ്ങൾ പോലെയാണ് നിങ്ങൾ നന്നായൊന്ന് ഊതിയാൽ ധൂമപടലങ്ങൾ പറന്നു പോകും' 

ഒരേ ഘട്ടത്തിൽ പല സംഭവങ്ങൾ നടക്കുന്നു

അബൂ ഉബൈദയും സംഘവും ഡമസ്കസിൽ നിന്ന് പുറപ്പെട്ട് യർമൂഖിൽ വന്ന് തമ്പടിക്കുന്നു 

സൈയ്ദുബ്നു ആമിറിന്റെ നേതൃത്വത്തിലുള്ള സഹായ സൈന്യം യർമൂഖിലെത്തുന്നു

ഖലീഫയുടെ കത്തുമായി ദൂതൻ യർമൂക്കിലെത്തുന്നു ഈ ഒത്തുചേരൽ മുസ്ലിം സൈന്യത്തെ ആവേശം കൊള്ളിച്ചു

ശത്രുക്കൾ ധൂമപടലങ്ങൾ അവരെ തകർക്കാൻ പ്രയാസമില്ല വലതു ഭാഗത്തും ഇടതു ഭാഗത്തും നിലയുറപ്പിക്കേണ്ട സൈന്യത്തെ നിശ്ചയിച്ചു

വലതു ഭാഗത്തെ സൈന്യത്തെ മുആദുബ്നു ജബൽ(റ) നയിക്കും ഇടതു ഭാഗത്തെ സൈന്യത്തെ നയിക്കുന്നത് ഖബ്ബാത്ത് ബ്നു അതീമ(റ)  കാലാൾപ്പടയെ നയിക്കുന്നത് ഹാശിം ഇബ്നു ഉത്ബ(റ) ബിലാൽ (റ) ധീരയോദ്ധവായി രംഗത്തുണ്ട്

രണ്ട് ലക്ഷം സൈനികരുടെ ശത്രുസേന മുമ്പോട്ട് നീങ്ങിവരുന്നു യർമൂക്ക് യുദ്ധം അതിശക്തമായിരുന്നു  ഖാലിദ്(റ), അബൂ ഉബൈദ(റ) എന്നിവരുടെ ബുദ്ധിപൂർവ്വമായ നീക്കങ്ങൾ ആരെയും അതിശയം കൊള്ളിക്കും

ഹിറാക്ലിയസ് ചക്രവർത്തിയുടെ വൻ സൈന്യത്തെ പരാജയപ്പെടുത്താൻ ലോകത്ത് ഒരു ശക്തിയില്ല അതാണ് അവരുടെ വിശ്വാസം 

യുദ്ധം നടക്കുമ്പോൾ ഹിറാക്ലിയസ് അന്താക്കിയായിലാണുള്ളത് തന്റെ സൈന്യത്തിന്റെ വിജയവാർത്തക്കു കാത്തിരിക്കുകയാണ് മുസ്ലിം സൈന്യം വിജയിച്ചുവെന്ന വാർത്തയാണ് അദ്ദേഹം കേട്ടത്
മുസ്ലിംകൾ തന്നെ പിടികൂടും അതിന് മുമ്പെ സ്ഥലം വിടാം കോൺസ്റ്റാണ്ടിനോപ്പിളിലേക്ക് പോവാം

സിറിയ ഐശ്വര്യത്തിന്റെ കളിത്തൊട്ടിൽ പച്ചപിടിച്ച കൃഷിയിടങ്ങൾ പഴങ്ങൾ വിളയുന്ന തോട്ടങ്ങൾ പാഞ്ഞൊഴുകുന്ന അരുവികൾ എല്ലാം കൈവിട്ടുപോയി മുസ്ലിംകൾ കൈവശമാക്കി ഇനിയൊരിക്കലും തനിക്കത് തിരിച്ചു കിട്ടില്ല ഹിറാക്ലിയസ് ദുഃഖത്തോടെ സിറിയയോട് യാത്ര പറഞ്ഞു ഐശ്വര്യം നിറഞ്ഞ വലിയൊരു ഭൂപ്രദേശം മുസ്ലിംകൾക്ക് സ്വന്തമായി 

ഈ വിജയം ഖലീഫ ഉമർ (റ)വിനെ സന്തോഷം കൊള്ളിച്ചു  അല്ലാഹുവിനെ ദീർഘനേരം വാഴ്ത്തിക്കൊണ്ടിരുന്നു 

അബൂ ഉബൈദയും ഒരു സൈനിക വിഭാഗവും  ഹിംസിലേക്ക് തന്നെ പോയി വിജയം അവരെ കാത്തിരിക്കുകയായിരുന്നു 

ഖാലിദുബ്നു വലീദ് ഹലബ് (അലപ്പോ) എന്ന പ്രദേശത്തേക്ക് മർച്ച് ചെയ്തു

ബൈസാന്റിയക്കാർ ഖാലിദിനെയും സൈന്യത്തെയും നശിപ്പിക്കാൻ പദ്ധതിയിട്ട് കാത്തിരിക്കുകയാണ് ഖാലിദ് സൈന്യവുമായി നഗരമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു ക്രൈസ്തവ ലോകത്തെ അമ്പരിപ്പിച്ചു റോമൻ സൈന്യം പ്രതിരോധിക്കാനാവാതെ പിന്തിരിഞ്ഞോടി അന്താക്കിയായിൽ അഭയം തേടി കോട്ടയിൽ കയറി വാതിലടച്ചു ഖാലിദ്(റ) ഇങ്ങനെ വിളിച്ചു പറഞ്ഞു:  നിങ്ങൾ കാർമേഘത്തിൽ പോയി ഒളിച്ചാലും അല്ലാഹു ഞങ്ങളെ അവിടെ എത്തിക്കും അല്ലെങ്കിൽ നിങ്ങളെ ഞങ്ങളുടെ മുമ്പിൽ കൊണ്ടുവന്നിക്കും

അതികം താമസിയാതെ അബൂ ഉബൈദയും എത്തി തദ്ദേശിയരെ ഇസ്ലാമിലേക്കു ക്ഷണിച്ചു ഭൂരിപക്ഷം പേരും ഇസ്ലാം മതം സ്വീകരിച്ചു ഇതറിഞ്ഞ് ഖലീഫ വളരെ സന്തുഷ്ഠനായി ക്രൈസ്തവരുമായി സന്ധിചെയ്തു 

അന്താക്കിയ സീസറിന്റെ പ്രസിദ്ധമായ താവളം കോൺസ്റ്റാണ്ടിനോപ്പിളിനോട് സാമീപ്യമുള്ള പട്ടണം അന്താക്കിയായുടെ ചുറ്റുമതിൽ ആരെയും അമ്പരിപ്പിക്കും പർവ്വതം പോലുള്ള മതിൽ അതിനു സമീപം വരെ മുസ്ലിം സൈന്യം എത്തി...
അലി അഷ്ക്കർ
📱9526765555
    ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

Comments