തലയണമന്ത്രം - ഭാഗം - 13
നോമ്പെടുത്ത് ക്ഷീണിചിട്ടോ ...
സുബൈർ ഞെട്ടി....
തുറിച്ച കണ്ണുകളോടെ താഹിറയുടെ മുഖത്തേക്ക് നോക്കി സുബൈർ...
താഹിറ അവരുടെ ഇടയിൽ ഒന്ന് പരുങ്ങി
എന്ത് ചെയ്യണമെന്നറിയാതെ ആരുടെ മുഖത്തേക്കും നോക്കാതെ തല കുനിച്ചു നിന്നു
കൂടുതലൊന്നും പറയാനും കേൾക്കാനും നില്കാതെ സീനത്ത് ഷിഫയെ കൊണ്ട് റൂമിലേക്ക് നടന്നു
സീനത്തെ ഓള് നോമ്പ് മുറിച്ചോടി എന്ന് ചോദിച്ചോണ്ട് ഉമ്മയും കൂടെ പിറകെ റൂമിലേക്ക് പോയി
ഹാളിൽ സുബൈറും താഹിറയും മാത്രം
കസേരയിൽ നിന്ന് എഴുനേറ്റ് നേരെ താഹിറയുടെ നേർക്ക് നിന്നു സുബൈർ
ഉമ്മ പറഞ്ഞ ഓരോ വാക്കുകളും സുബൈറിന്റെ കാതിൽ മുഴങ്ങി നിന്നു
കളവ് പറഞ്ഞു എന്നെ തെറ്റ്ധരിപ്പിച്ചെന്ന ദേഷ്യമെല്ലാം കൂടെ അവന്റെ കൈകളിലൂടെ അരിച്ചു കയറി
ക്ഷമയുടെ അവസാന നിമിഷവും അസ്തമിച്ച സുബൈർ താഹിറയുടെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ കൈ പൊക്കി
തുറിച്ച കണ്ണുകളിൽ ദേഷ്യത്തിന്റെ പെരുമഴ പൊഴിയുന്ന നോട്ടം അവളുടെ കണ്ണുകളിൽ പതിഞ്ഞു
സുബൈറിന്റെ കൈ പൊന്തിയതും താഹിറ കണ്ണ് ചിമ്മി മുഖം പൊത്തി നിന്നു
ബാബുക്കാ.........
പെട്ടന്ന് സിറ്റ് ഔട്ടിലൂടെ കയറി വന്ന ഷഹാന ( സീനത്തിന്റെ രണ്ടാമത്തെ മകൾ ) സുബൈറിനെ കെട്ടി പിടിച്ചു....
അല്ല പാത്തോ...... ( ഷഹാനയുടെ വിളിപ്പേര്, മുഴുവൻ പേര് ഷഹാന ഫാത്തിമ )
ഇജോടെന്ന് ഇത്ര ദിവസം
കാലിൽ കെട്ടിപ്പിടിച്ച പാത്തുവിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കവിളിൽ പിടിച്ചോണ്ട് ചോദിച്ചു സുബൈർ
അപ്പോളേക്കും അകത്തു കയറിയ സുബൈറിന്റെ പെങ്ങൾ
സഫിയയും താഹിറയും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയിരുന്നു
പാത്തുവിന്റെ ശബ്ദം വീടിനുള്ളിൽ നിറഞ്ഞു നിന്നു
ശിഫക്ക് സുഗമല്ലന്ന് അറിഞ്ഞപ്പോൾ അവളുടെ റൂമിനകത്തേക്ക് വന്നു സഫിയയും പാത്തുവും
അല്ല... ഇയ്യപ്പോള വന്നേ സഫിയ
ശിഫയുടെ അടുത്ത് കട്ടിലിൽ ഇരുന്നിരുന്ന ഉമ്മ ചോദിച്ചു
ഞാനിപ്പോ വന്ന് കയറിയിട്ടൊള്ളു ഉമ്മ
ഷിഫമോൾക് എന്തെ വയ്യായി...
ഹേയ്.. ഇന്നലെ ഒന്നും കയിക്കാണ്ടു നോമ്പെടുത്തെ ക്ഷീണം
സ്കൂളിൽ തല കറങ്ങി വീണതാ
ഉമ്മ അത് പറഞ്ഞു തീരും മുൻപേ പാത്തു ശിഫയുടെ അടുത്തേക്ക് വന്നിരുന്നിരുന്നു
താത്ത.....
അവള് കവിളിൽ തട്ടി വിളിച്ചു നോക്കി
മ്മ് എന്ന് മൂളുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല
ക്ഷീണം അവളെ ഉറക്കത്തിലേക്ക് തള്ളി വിട്ടിരുന്നു
മോള് ഇങ്ങോട്ട് പോരെ എന്ന് പറഞ്ഞ് സീനത്ത് പാത്തുവിനെയും കൂട്ടി അടുക്കളയിലേക്ക് പോയി
സഫിയയും ഉമ്മയും സുബൈറും കൂടെ ഹാളിൽ സംസാരിച്ചിരുന്നു
സഫിയയെ കണ്ടപ്പോൾ താഹിറ നേരത്തെ അടുക്കളയിലേക്ക് പോയിരുന്നു
സുബൈറിന്റെ ചൂടിൽ നിന്നും രക്ഷപെട്ട അവസരം അവള് നന്നായി മുതലെടുത്തു
സീനത്ത് എന്തേലും പൊരിക്കടി ഉണ്ടാക്കി ചായ കൊടുക്കാമെന്നു കരുതി അടുക്കളയിലേക്ക് കയറിയപ്പോൾ
താഹിറ ടാങ്ക് കലക്കിയ വെള്ളവുമായി ഹാളിലേക്ക് നടന്നു
എന്താ താഹിറ.... ഞാനെന്താ വിരുന്ന് കാരി അല്ലെ വന്ന ഉടനെ വെള്ളമൊക്കെ കലക്കൻ
ബസ്സൊക്കെ കയറി വന്നതല്ലേ ദാഹിക്കുന്നുണ്ടാകില്ലേ ഇത്താക്ക്...
ഇങ്ങളിത് കുടിക്കിം...
സുബൈറിന്റെയും ഉമ്മയുടെയും മുൻപിൽ താഹിറ അവരെ നന്നായി സൽക്കരിക്കുന്ന പോലെ പെരുമാറി
സഫിയക്ക് വല്ലാണ്ട് ഇഷ്ടം കൂടി താഹിറയോട് അവളുടെ സൗമ്യമായ പെരുമാറ്റം
സീനത്താണേൽ ശിഫയുടെ തളർച്ചയിൽ ആകെ അസ്വസ്ഥ ആയത് കൊണ്ട് സഫിയയോട് കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല...
വന്ന വിശേഷങ്ങൾ തിരക്കി അടുക്കളയിലേക്ക് ഓടിയതാണ്
പക്ഷെ അത് സഫിയക്ക് എന്തോ അവഗണന പോലെ തോന്നി അതിന് കാരണം താഹിറയുടെ അധികമായ അടുപ്പമായിരുന്നു
ഇങ്ങള് സംസാരിച്ചിരിക്കിമ് ഞാന് ചായ ഉണ്ടാക്കട്ടെ എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോവാൻ നിന്ന താഹിറയെ സഫിയ തടഞ്ഞു
നീ ഇവിടെ ഇരിക്ക് താഹിറ.....
ചായ സീനത്ത് ഉണ്ടാക്കി കോളും
ഹേയ്... ഞങ്ങളെ വീട്ടിൽ വന്നിട്ട് ഞാനല്ലാതെ താത്താക്ക് ആര് എന്ത് തന്നാലും എനിക്ക് തൃപ്തി ആകില്ലെന്ന് പറഞ്ഞ് താഹിറ നിർബന്ധം പിടിച്ച് അടുക്കളയിലേക്ക് പോയി
സുബൈറേ... നിന്റെ ഭാഗ്യമാണ് താഹിറ
സാധാരണ എല്ലാ വീട്ടിലുമുണ്ടാകും നാത്തൂൻ പോരൊക്കെ.. പക്ഷെ താഹിറ അവള് പാവാണ്
അതോണ്ടല്ലേ ഒന്നിനും ഒരു മടിയും കുറവുമില്ലാതെ അവള് ഓരോന്ന് ചെയ്യുന്നേ
സീനത്ത് നേരാവണ്ണം എന്നോട് സുഖമാണോ എന്ന് പോലും ചോദിച്ചില്ല...
അവൾക്കെല്ലാരോടും വെറുപ്പ് പോലെയാ
നമ്മളാണ് അവളുടെ ജീവിതം തകർത്തെന്ന പോലെ...
ഹേയ്.. അതൊക്കെ നിനക്ക് തോന്നുന്നതാണ് സഫിയ.. അവൾക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഒന്നുമില്ല
ഉമ്മ ത് പറയുമ്പോൾ തല കുനിച്ചിരിക്കുവായിരുന്നു സുബൈർ
അല്ല സുബൈറേ... താഹിറ ഒന്നും പറയുന്നില്ലെന്ന് കരുതി സീനത്തിനെ ഇവിടെ തന്നെ നിർത്താൻ തന്നെയാണോ തീരുമാനം
പെൺകുട്ട്യോൾ ഒക്കെ വളർന്നു...
എല്ലാത്തിനും ഉള്ളത് നിന്റെ കയ്യിലുണ്ടോ
തല തായ്ത്തി ഇരുന്ന സുബൈർ സഫിയയുടെ വാക്കുകൾക്ക് തല ഉയർത്തി നേരെ ഉമ്മാനെയാണ് ആദ്യം നോക്കിയത്
പിന്നെ സഫിയയെയും...
അവള് എന്റെ അനിയത്തിയാണ്... ഇത് വരെ എനിക്കൊരു ബാധ്യത ആയിട്ടില്ല അവളും മക്കളും ഇനി ആവുല്ല്യ... ന്റെ ആയുസ് ഉള്ള കാലം അവരെ ഞാൻ നോക്കും
അതിന് ഇങ്ങൾക്ക് എന്തേലും ധണ്ണമുണ്ടോ....
തുറന്നടിച്ച പോലെയുള്ള
സുബൈറിന്റെ ഈ വാക്കുകൾ കേട്ടാണ് താഹിറ അടുക്കളയിൽ നിന്ന് ഹാളിലേക്ക് കാലെടുത്ത് വെക്കുന്നത്
അവള് അതെ പോലെ തിരിഞ്ഞ് അടുക്കളയിലേക്ക് തന്നെ പോയി....
കാര്യങ്ങൾ വിചാരിച്ച പോലെയല്ല ഇക്കാടെ മനസ്സിൽ ഇപ്പോളും എന്നെക്കാളും സ്ഥാനം സീനത്തിനും മക്കൾക്കുമാണെന്ന ദുഷ്ട ചിന്ത അവളെ ഒന്നുടെ വാശി കയറ്റി
പുതിയ വീട്ടിൽ താമസം മാറുന്ന മുന്നേ എങ്ങനെയേലും സീനത്തിനെയും മക്കളെയും സുബൈറിൽ നിന്ന് അകറ്റണം എന്ന ചിന്ത അവളെ വല്ലാണ്ട് ചിന്തിപ്പിച്ചു
ഇതൊന്നും അറിയാതെ പാവം സീനത്ത് അടുക്കളയിൽ പാത്തുവിനോട് മൂത്തമ്മാടെ വീട്ടിലെ വിശേഷങ്ങൾ ഓരോന്ന് തിരക്കി പഴം പൊരി ഉണ്ടാക്കി കൊണ്ടിരിക്കുവായിരുന്നു
^___________^________^__________^
സമയം കടന്ന് പോയി......
സീനത്ത് ഉണ്ടാക്കിയ പഴം പൊരിയും ചായയും താഹിറ ടേബിളിലേക്ക് എടുത്തു
അപ്പോളും സഫിയയുടെ കണ്ണിൽ എല്ലാം താഹിറ ഉണ്ടാക്കിയതാണെന്ന ചിന്ത ആയിരുന്നു
താത്തയും സുബൈറും ഉമ്മയും നേരിൽ കണ്ടാൽ എന്റെ കാര്യമാകും കൂടുതൽ സംസാരിക്കുക എന്നറിയാവുന്ന സീനത്ത് ചായ കുടിച്ചോളിമ് എന്ന് പറഞ്ഞ് നേരെ ശിഫയുടെ റൂമിലേക്ക് ചെന്നു...
നോമ്പ് തുറക്കാൻ അധിക സമയമില്ല
സീനത്ത് ഷിഫയെ തട്ടി വിളിച്ചു
പാതി ഉറക്കത്തിൽ കണ്ണ് തുറന്ന ഷിഫയെ നോമ്പ് തുറക്കാനായെന്ന് പറഞ്ഞു എഴുന്നേൽപ്പിച്ചു സീനത്ത്
അസർ നിസ്‌ക്കരിച്ചിട്ടില്ല എന്ന ഓർമ അവളുടെ മനസ്സിൽ തെളിഞ്ഞത് കൊണ്ടാകും അവള് ഉള്ള ആവതിയിൽ എഴുന്നേറ്റിരുന്നു
എണീറ്റിരുന്ന ശിഫ ക്ലോക്കിലേക്ക് നോക്കി
സമയം 5:30
അസർ നിസ്കരിക്കാൻ ശുദ്ധി വരുത്താൻ വാഷ് റൂമിലേക്ക് നടക്കുന്നതിനിടയിലാണ് ഹാളിൽ നിന്ന് പാത്തൂന്റെ കലപില സംസാരം കേൾക്കുന്നത്
ഉമ്മ...... ഷഹാന വന്നോ....
ആ ഓളും മൂത്തമ്മയും കൂടെയ വന്നേ
നിന്നെ വിളിച്ചപ്പോൾ നീ നല്ല ഉറക്കായിരുന്നു...
ഓഹ്.....
മോള് ഏതായാലും നിസ്കരിക്ക്.. അതിന് നേരം വൈകണ്ട
മൂത്തമ്മ നിന്നോട് സംസാരിച്ചിട്ടേ പോകു...
ശിഫ വാഷ് റൂമിലേക്ക് പോയപ്പോൾ
സീനത്ത് അവിടെ ഉണ്ടായിരുന്ന തുണികളെല്ലാം ഒതുക്കി വെച്ച് ഹാളിലേക്ക് ചെന്നു....
നാല് പേരും കൂടെ ടേബിളിന് ചുറ്റും ഇരിക്കുവാണ്
ഉമ്മയുടെ കണ്ണ് നിറഞ്ഞ പോലെയുണ്ട്
സീനത്തിനെ കണ്ട ഉടനെ സഫിയയുടെയും സുബൈറിന്റെയും ഇടയിൽ പുതിയൊരു അടവ് പയറ്റാൻ തുടങ്ങി
ശിഫ മോളെ കാര്യം ആലോചിച് ടെൻഷൻ അടിച്ചു നടക്കാതെ സീനത്തെ ഇയ്യ് ഇവിടെ ഒന്ന് ഇരുന്നോക്കാ ....
താഹിറയുടെ വാക്കുകളെ സഫിയയും ഏറ്റ് പിടിച്ചു
അവരിൽ നിന്ന് കുത്ത് വാക്കുകൾ വരുമെന്നുള്ള പേടി അവളെ അലട്ടിയിരുന്നു
പക്ഷെ ഉമ്മ കൂടെയുള്ളന്നുള്ള സമാധാനത്തിൽ ടേബിളിനോട് ചേർന്ന് കിടന്ന ഒരു കസേര എടുത്ത് നേരെയിട്ട് അവളതിലിരുന്നു
എന്താ സീനത്തെ... ഒരു മിണ്ടാട്ടമൊന്നുമില്ലല്ലോ നിനക്ക് ഇപ്പൊ
സഫിയ കാര്യത്തിലെന്ന പോലെ ചോദിച്ചു തുടങ്ങി
ഹേയ് ഒന്നുല്ല്യ താത്ത....
ഇങ്ങൾക്ക് കുട്ട്യോളെ കൂടി കൊടുന്നോടായിരുന്നോ
വിഷയം മാറ്റാനെന്ന പോലെ സീനത്ത് അത് ചോദിച്ചു
സഫിയയുടെ കുടുംബ വിശേഷങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു എല്ലാവരും
അതിനിടക്ക് സുബൈറിന് പണിക്കാരുടെ കോൾ വന്നു
പണി തീരാനയിക്കണ് പൈസ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് സുബൈർ വീട്ടിൽ നിന്നും ബൈക്ക് എടുത്ത് വീട് പണി നടക്കുന്ന സഥലത്തേക്ക് പോയി
അതിനടക്ക് ഉമ്മ അകതോട്ടും പോയി
ടേബിളിൽ താഹിറയും സഫിയയും സീനത്തും മാത്രം
സംസാര വിഷയങ്ങൾക്ക് മാറ്റം സംഭവിച്ചുകൊണ്ടിരുന്നു
സീനത്തെ..... നിനക്ക് എങ്ങനെ കഴിയുന്നു പെണ്ണെ ഈ തനിച്ചുള്ള ജീവിതം
എത്ര കാലം എന്ന് വെച്ചിട്ടാ നീ ഷെരീഫിനെ കാത്തിരിക്കുന്നെ
ആള് ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് പോലും ആർക്കുമറിയില്ല
9 വർഷത്തിൽ കൂടുതൽ ആയില്ലേ
സീനത്തിന്റെ തല താഴ്‌ന്നു.....
ഇത് പോലുള്ള സംസാരത്തിൽ നിന്ന് വിട്ട് നിൽക്കാൻ വേണ്ടിയാണ് സീനത്ത് ഇവരുടെ ഇടയിലേക്ക് ഇത് വരെ വരാതിരുന്നത്
എന്ത് മറുപടി പറയണം എന്നറിയാതെ അവളുടെ നെറ്റിതടത്തിൽ വിയർപ്പ് തുള്ളി പൊടിഞ്ഞു
മുഖം തായ്ത്തി ഇരിക്കുന്ന സീനത്തിന്റെ ഹൃദയം കുത്തി നോവിക്കുന്ന പോലെ താഹിറ പറയാൻ തുടങ്ങി
അപ്പൊ ഇങ്ങള് ഒന്നും അറിഞ്ഞില്ലേ താത്ത....
ഇല്ല.. എന്താണ് താഹിറ
കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഒരു തങ്ങളെ കാണാൻ പോയിരുന്നു
സീനത്തും ശിഫ മോളും കൂടെ
അന്ന് ആ തങ്ങള് പറഞ്ഞാല
ഇനി കാത്തിരിക്കേണ്ട.. നിങ്ങളുടെ ഭർത്താവ് തിരിച്ചുവരില്ല
അയാള് വേറെ എവിടെയോ ഒരു കുടുംബമായി സുഖമായി ജീവിക്കുന്നുണ്ട് അത് കൊണ്ട് ഇനി അയാളെ നിങ്ങള് കാത്തിരിക്കുന്നതിന് അർത്ഥമില്ലെന്ന്...
ഇതെല്ലാം കേൾക്കുമ്പോളും ഒരു കുറ്റ വാളിയെ പോലെ തല കുനിച്ചു നില്കുവല്ലാതെ മറുത്തൊരു അക്ഷരം പറയാൻ സീനത്തിന് നാവ് പൊന്തുന്നുണ്ടായിരുന്നില്ല.....
സീനത്തെ.... സത്യാണോടി...
തങ്ങള് അങ്ങനെ പറഞ്ഞോ...
ആശ്ചര്യം നിറഞ്ഞ പോലുള്ള സഫിയയുടെ വാക്കുകൾ അവളുടെ അടക്കി പിടിച്ച സങ്കടങ്ങളെ പൊട്ടി തെറിപ്പിക്കുന്ന പോലെ ആയിരുന്നു
ബാങ്ക് കൊടുക്കുമ്പോളേക്കും ഷിഫക്ക് എന്തേലും ഉണ്ടാക്കട്ടെ എന്ന് പറഞ്ഞ് സീനത്ത് വേഗത്തിൽ അവിടെ നിന്ന് എഴുനേറ്റു അടുക്കളയിലേക്ക് പോയി
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment