തലയണമന്ത്രം - ഭാഗം - 12
തെസ്‌രി വരില്ലെന്ന് അറിയുന്നത് കൊണ്ടാകും റാഹിലയും ക്ലാസ്സിന് വന്നില്ല
വേതാളം പോലെ ഏത് നേരവും കൂടെയുണ്ടാകുന്ന അവര് രണ്ട് പേരും ഇല്ലാതെ ക്ലാസ്സിൽ ഒറ്റപെട്ട അവസ്ഥയായി ഷിഫക്ക്
പഠിക്കാനും ക്ലാസ്സിൽ ശ്രദ്ധിക്കാനും കഴിയാതെ അസ്വസ്ഥയായി ഇരുന്നു ശിഫ
ലഞ്ച് സമയം ആയപ്പോൾ സ്റ്റാഫ് റൂമിൽ ചെന്ന് റമീസ ടീച്ചറെ കണ്ട് തെസ്‌റിയുടെ കാര്യങ്ങൾ തിരക്കി
മടിച്ചു മടിച്ചു എന്തല്ലാം മറച്ചു വെച്ചാണ് ആദ്യം സംസാരിച്ചു തുടങ്ങിയത് റമീസ ടീച്ചർ
ഉച്ചക്ക് ലീവെടുത്ത് തെസ്‌രിയെ കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ടീച്ചർ അവളെ തടഞ്ഞു
ഇനി നീ അവിടെ പോയിട്ട് കാര്യല്ല്യ ശിഫ...
ടീച്ചറുടെ തല കുനിച്ചുള്ള സംസാരത്തിൽ
ശിഫ ഞെട്ടി... മനസ്സിൽ പേടി കയറി
എന്താ ടീച്ചറെ ... എന്തെ പോണ്ടാന്ന് പറയുന്നേ
ശിഫ... നീ ടെൻഷൻ ആവണ്ട
അവളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഇന്ന് പുലർച്ചെ അവൾക് ബോധം വന്നിരുന്നാലേ
പക്ഷെ വേദനയിൽ തല ഇളക്കിയതാണോ അതോ എന്താണെന്ന് അറിയില്ല തലയുടെ അകത്തുള്ള ആ ബ്ലീഡിങ് വീണ്ടും വന്നു.. പിന്നേം ബോധം പോയി
രാവിലെ ഞാൻ അവിടെ പോയപ്പോൾ അവർ അവടെ ഉണ്ടായിരുന്നില്ല
കൗണ്ടറിൽ ചോതിച്ചപ്പോളാ കാര്യം പറഞ്ഞത്
ടീച്ചറുടെ വാക്കുകളും നോമ്പിന്റെ ക്ഷീണവും ശിഫയുടെ ബോധം നഷ്ടപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല
ടീച്ചറുടെ മുന്നിൽ അവള് തളർന്നു വീണു
^________^________^_______^
ശിഫ സ്റ്റാഫ് റൂമിൽ തല കറങ്ങി വീണെന്ന് സ്കൂൾ മുഴുവനും പാട്ടായി
എന്തെന്ന് അറിയാൻ കുട്ടികൾ സ്റ്റാഫ് റൂമിന് പുറത്ത് തടിച്ചു കൂടി
ഗീത ടീച്ചർ സീനത്തിനെ വിളിച്ച് കാര്യം പറഞ്ഞു
ഷിഫക്ക് എന്ത് പറ്റിയെന്ന വേവലാതി സീനത്തിനെ വല്ലാതെ തളർത്തി
അവളെ കൂട്ടി കൊണ്ട് വരാൻ ഒറ്റക്ക് പോവാൻ പേടി ആയത് കൊണ്ടാകണം
റൂമിൽ ഉച്ചമയക്കത്തിൽ ഉറങ്ങുന്ന സുബൈറിന്റെ റൂമിന്റെ വാതിൽ പൊളിയിൽ പതിയെ തട്ടി സീനത്ത്
എന്തെ സീനത്തെ........
പാതി തുറന്ന വാതിൽ മറവിൽ നിന്ന് താഹിറ മെല്ലെ ചോദിച്ചു
ശിഫ സ്കൂളിൽ തല കറങ്ങി വീണെന്ന് പറഞ്ഞ് ടീച്ചർ വിളിച്ചിരുന്നു
എനിക്ക് എന്തോ പേടി ആവുന്നു
അവള്കണേൽ ഇന്ന് നോമ്പും ഉണ്ടായിരുന്നു
ബാബുക്കനോട് ഒന്ന് പോയി നോക്കാൻ പറയോ
അള്ളാഹ്...
ബാബുക്കാ ഉറങ്ങിയല്ലോ... ഇന്ന് നല്ല പണി ഉണ്ടായിരുന്നു അതോണ്ട് എന്നെ വൈകുന്നേരം വരെ വിളിക്കണ്ടാന്ന് പറഞ്ഞ് മൂപ്പര് നേരത്തെ കിടന്നു
നോമ്പിന്റെ ക്ഷീണം കൊണ്ട് തല ചുറ്റിയതാകും
നീ വെറുതെ ബേജാറാവണ്ട
ആ മുജീബിന്റെ ഓട്ടോ വിളിച്ചു ഓളെ കൂട്ടി കൊണ്ടൊരെ.. അതിനിപ്പോ ഇനി ബാബുക്കാനേ വിളിക്കാൻ നിക്കണോ
മുഖത്ത് നോക്കി അല്ലേലും മറഞ്ഞു നിന്ന് അവഗണിക്കുന്ന പോലെ തോന്നി സീനത്തിന് താഹിറയുടെ വാക്കുകൾ
എന്ത് ചെയ്യണമെന്ന് അറിയാതെ മനസ്സ് തളർന്നു സീനത്ത് തിരിഞ്ഞ് നടന്നു
താഹിറ വാതിൽ വീണ്ടും മെല്ലെ അടച്ചു സുബൈറിന്റെ അരികിൽ വന്ന് കിടന്നു
എന്താ താഹിറ.... എന്തിനാ സീനത്ത് വന്നേ...
മൊബൈലിൽ നോക്കിയിരിക്കുവായിരുന്ന സുബൈർ അത് അവിടെ വെച്ച് കൊണ്ട് ചോദിച്ചു
കുശുമ്പ് അല്ലാതെ എന്ത്...
ഞാനും ഇങ്ങളും കൂടെ ഇങ്ങനെ മുറിക്കുള്ളിൽ കിടക്കുന്നത് ഓൾക് പറ്റുന്നുണ്ടാവൂല അല്ലാതെ എന്താപ്പോ
എന്ത് കുശുമ്പ്... എന്താന്ന് ഒന്ന് തെളിച്ചു പറ
ശിഫന്റെ സ്കൂളിൽ ഒന്ന്
പോകാൻ ഇങ്ങളോട്...
അവളെ കൂട്ടി കൊണ്ട് വരാനോ എന്തോ ആണ്
ഞാൻ പറഞ്ഞ് ഇങ്ങള് ഉറങ്ങിയെന്ന്..
ഇന്നലെ വരെ ഒറ്റക്കല്ലേ ഓള് പോയെ
ഇപ്പൊ ന്റെ കൂടെ ഇങ്ങളെ കണ്ടപ്പോ ഓൾക് ഒറ്റക്ക് പോവാൻ മടി....
ജോലി തിരക്കെല്ലാം കയിഞ്ഞ് ഇങ്ങളെ ഒഴിഞ്ഞു കിട്ടിയ അപ്പൊ വന്നോളും ഉമ്മേം മോളും അതും ഇതും എന്നൊക്കെ പറഞ്ഞ്
അതാ ഞാൻ പറഞ്ഞെ ഓൾക് കുശുമ്പ് ആണെന്ന്
ഓളെ കെട്ട്യോൻ ഓളെ ഇട്ടെറിഞ്ഞു പോയത് കൊണ്ടാകും ഓൾക് ഇല്ലാത്ത സുഖം എനിക്കും വേണ്ടെന്ന് കരുതി ഇങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ നിങ്ങളിൽ നിന്നും അടർത്തി മാറ്റാൻ വരുന്നേ
നിറഞ്ഞു കവിയാവാനായ കണ്ണുകളോടെ സുബൈറിന്റെ നെഞ്ചിൽ കിടന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു താഹിറ
അതിനിപ്പോ കരയാൻ മാത്രം എന്താ ഇവിടെ ഉണ്ടായേ താഹിറ....
ഇയ്യും അവരെ പോലെ ആയോ
തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണീര്
നെഞ്ചിൽ കിടക്കുന്ന താഹിറയുടെ തലയിൽ തലോടി സുബൈർ....
ഇങ്ങൾക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല ഇക്ക...
ഒരു പെണ്ണിന്റെ മനസ്സ് എന്താണെന്ന് അത് അവൾക്കേ അറിയൂ
ഇങ്ങൾക്ക് എപ്പോളും പണി തിരക്കും മറ്റ് കാര്യങ്ങളും ഉണ്ടാകും അതിനിടക്ക് വല്ലപോളുമ
ഈ നെഞ്ചിൽ ഇങ്ങനെ ചേർന്ന് കിടക്കാൻ കഴിയുന്നെ ആ നേരത്ത് ബാബുക്കാ കോബുക്ക എന്നൊക്കെ വിളിച്ചു വന്നാൽ പിന്നെ എനിക്ക് സങ്കടാവൂലെ
ഇങ്ങള് എന്റെയാ... എന്റെ മാത്രം
അതിലൊരു പങ്ക് പോലും ഒരാൾക്കും ഞാൻ കൊടുക്കൂല
അത് ഇങ്ങളെ ഈ പെങ്ങള് ആയാൽ പോലും
ചിണുങ്ങി കരയുന്ന കൊച്ചു കുട്ടിയെ പോലെ സുബൈറിന്റെ നെഞ്ചിൽ കിടന്ന് കൊഞ്ചി താഹിറ...
തേനിന് മധുരം നിറഞ്ഞ താഹിറയുടെ മൊഴികളിൽ അലിഞ്ഞ സുബൈർ അവളെ ഒന്നുടെ മുറുകെ വാരി പുണർന്നു
ഈ നേരം സ്കൂളിലേക്ക് പുറപ്പെടാൻ അബായ ( പർദ്ദ ) മാറ്റി കൊണ്ടിരിക്കുവായിരുന്നു സീനത്ത്
അല്ല ഇയ്യ് എങ്ങനെയാ പോണേ മോളെ..
ഉമ്മ റൂമിലേക്ക് കയറി വന്ന് ചോദിച്ചു
മുജീബിന്റെ ഓട്ടോ വിളിച്ചിക്ക്ണ് ഉമ്മ
നിനക്ക് സുബൈറിനോട് ഒന്ന് ചോദിച്ചുണ്ടായിരുന്നോ
ഓനുണ്ടല്ലോ ഇവിടെ... ഇന്നലെ തന്നെ കണ്ടതല്ലേ മോളെ ഓന് തൊണ്ട കീറുന്നത്
ഓനോട് പറഞ്ഞ ഓന് പൊയ്ക്കോളും
ഞാൻ പറഞ്ഞു ഉമ്മ താഹിറാനോട് ... പക്ഷെ നല്ലം
ക്ഷീണം കാരണം ചോറ് തിന്ന പാട് ഉറങ്ങിയാല..
ഓഹ്.... എന്ന നീ വേഗം പോയി പോരെ
തീരെ വയ്യങ്കിൽ നോമ്പ് മുറിക്കാൻ പറഞ്ഞോണ്ടിമ് ശിഫനോട് .... വരുന്ന വയിക്കെന്ന് എന്തേലും ജ്യൂസ് വാങ്ങി കൊടുത്തോ ട്ടാ
ആ.. ഉമ്മാ.....
എന്നും പറഞ്ഞോണ്ട് ഓട്ടോയിൽ കയറി സ്കൂളിലേക്ക് പോയി
ശെരിക്കും ഒറ്റ പെട്ട അവസ്ഥ വന്നു തുടങ്ങിയിരുന്നു സീനത്തിന്
താഹിറയുടെ സൗമ്യമായ സംസാരത്തിൽ ശിഫ പറഞ്ഞ പോലെ എന്തൊക്കെ കരുതി കൂട്ടിയ പോലെ
സുബൈർ ഉച്ചക്ക് ഒന്ന് കണ്ണ് ചിമ്മുമെങ്കിലും വൈകുന്നേരം വരെ ഒന്നും കിടന്നുറങ്ങില്ലെന്ന് സീനത്തിന് നന്നായി അറിയാം
പക്ഷെ ഇപ്പൊ സുബൈറും ഒരുപാട് മാറിയെന്ന്
സീനത്തിന് മനസ്സിലായി.. ശിഫ ഓരോന്ന് പറയുമെങ്കിലും അതൊന്നും കാര്യമാക്കിയിരുന്നില്ല അന്ന് പക്ഷെ ഇപ്പോളാണ് അതിന്റെ എല്ലാം പൊരുള് മനസ്സിലായി വരുന്നത്
ഓട്ടോ സ്കൂളിന്റെ ഗേറ്റ് കടന്നകത്തോട്ട് കയറി
ഓഫീസിനു മുൻപിൽ നിർത്തിയ ഓട്ടോയിൽ നിന്ന് സീനത്ത് വേഗത്തിൽ ഇറങ്ങി
സ്റ്റാഫ് റൂമിലേക്ക് നടന്നു
റമീസ ടീച്ചറുടെ മടിയിൽ കിടക്കുകയാണ് ശിഫ
നിറ കണ്ണുകളോടെ അവളുടെ അരികിലേക്ക് ചെന്നു
മോളെ...
സീനത്തിന്റെ ശബ്ദം കേട്ട ഉടനെ ശിഫ കണ്ണ് തുറന്ന് ടീച്ചറുടെ മടിയിൽ നിന്നും എഴുനേറ്റു
സംസാരിക്കാനൊന്നും വയ്യാതെ അവളാകെ തളർന്നിരുന്നു
വയ്യങ്കിൽ നോമ്പ് മുറിച്ചൊന്ന് പറഞ്ഞപ്പോ
വേണ്ടന്ന ഭാവത്തിൽ തല ഇളക്കുവല്ലാതെ മറ്റൊന്നും അവള് സംസാരിച്ചില്ല
ടീച്ചറോട് കാര്യങ്ങൾ അന്യോഷിച്ചു അവളെ കൊണ്ട് സീനത്ത് ആ ഓട്ടോയിൽ തന്നെ വീട്ടിലേക്ക് തിരിച്ചു
ഒന്നും സംസാരിക്കാതെ വീടെറ്റം സീനത്തിന്റെ തോളിൽ കിടക്കുവായിരുന്നു ശിഫ
ഓട്ടോ വീട്ടിലെത്തി....
സീനത്തിനെയും ഷിഫയേയും കണ്ട ഉടനെ ഡൈനിങ് ടേബിളിൽ ചായ കുടിക്കുന്ന സുബൈർ കളിയാക്കുന്ന പോലെ ചോദിച്ചു
അല്ല വന്ന് വന്ന് ഇപ്പൊ മോളെ എന്നും കൂട്ടികൊണ്ട് വരാൻ ആളെ ഏല്പിക്കേണ്ട അവസ്ഥ ആയല്ലോ ഉമ്മാ...
ഉമ്മാക്ക് തീരെ സഹിച്ചില്ല സുബൈറിന്റെ സംസാരം
നോമ്പെടുത്ത് വയ്യാതെ തല കറങ്ങി വീണ ഓളെ അന്നോടൊന്നു കൂട്ടി കൊണ്ട് വരാൻ പറഞ്ഞാൽ
അനക്കൊന്നും ഇപ്പൊ അതിന് സമയല്ല്യല്ലോ
എന്തിനും ആ പെണ്ണ് മാത്രം ഇങ്ങനെ കഷ്ടപെട്ടാൽ മതി അല്ലെ..
ആണ് പോലെ ഒരുത്തൻ വീട്ടിലുണ്ടായിട്ടെന്താ
ഉമ്മ സുബൈറിന്റെ മുഖത്തേക്ക് പുച്ചതോടെ നോക്കി കൊണ്ട് പറഞ്ഞു
നോമ്പെടുത്ത് ക്ഷീണിചിട്ടോ ...
സുബൈർ ഞെട്ടി....
തുറിച്ച കണ്ണുകളോടെ താഹിറയുടെ മുഖത്തേക്ക് നോക്കി...
( തുടരും )
✍ഷംനാദ് പേരയിൽ
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment