തലയണമന്ത്രം - ഭാഗം -11


ഓർമകളിലെക്ക് മഴവില്ല് നിറച്ച നിമിഷങ്ങളിൽ അവള് നിദ്രയുടെ ചിറകിലേറി

ഇശ്‌ഖിന്റെ അജബുകളിൽ  കിസ്മത്തിന്റെ കാവ്യം തീർത്ത ഔലിയ എഴുതിയ വരികളിലേ രാജകുമാരനെ പോലെ ആശിഖിന്റെ മുഖം അവളുടെ കിനാവിൽ നിറഞ്ഞു നിന്നു

ഏത് വിഷമ ഘട്ടത്തിലും ഇപ്പൊ ആഷിഖിന്റെ ഓർമ്മകൾ മാത്രം മതി അവൾക് സ്വാന്തനമേകാൻ

മുഖ സൗന്ദര്യത്തെക്കാൾ ആഷിഖിന്റെ ഖൽബിലെ  സൗന്ദര്യം അവളുടെ ഹൃദയ കവാടം തകർത്തെറിഞ്ഞ കിനാവുകളായിരുന്നു അവളിൽ വിരിഞ്ഞത്

 ഉമ്മാ അവളോട് ഇത് കുടിക്കാൻ പറ എന്ന് പറഞ്ഞ് ആഷിഖ് കൊടുന്നു കൊടുത്ത വെള്ളത്തിന്റെ തണുപ്പ്  അവളുടെ തൊണ്ടയിലൂടെ അല്ല ഇറങ്ങി പോയിരുന്നത് മറിച്ഛ് അവളുടെ മനസ്സിനെ  തണുപ്പിച്ചത് പോലെആയിരുന്നു 

ശെരിക്കും അവള്ക്ക് അവനോടുള്ള പ്രണയം വിരിഞ്ഞത് ആ ഹോസ്പിറ്റലിലെ ഓരോ  നിമിഷങ്ങളിൽ ആയിരുന്നു

പ്രണയ സ്വപ്നങ്ങളിൽ
    ചിറകേറി അവളുറങ്ങി ……

^__________^_________^_________^

അടുക്കളയിൽ ശിഫ ബാക്കി വെച്ച ചോറ് കഴിച്ച് പത്രങ്ങളെല്ലാം കഴുകി റൂമിലോട്ട് വന്നപ്പോൾ ശിഫ നല്ല ഉറക്കത്തിലായിരുന്നു

ശരീരത്തിൽ നിന്ന് തെന്നി കിടക്കുന്ന പുതപ്പ് എടുത്ത് പുതപ്പിക്കുന്നതിനിടക്ക് സീനത്ത്  ശിഫയുടെ  നെറ്റിയിലൂടെ ഒന്ന് തഴുകി...

ഷിഫയോടൊപ്പം  സീനത്ത് ചേർന്ന്  കിടന്ന ഉടനെ അവളുറങ്ങി... 

^________^_________^_________^

നേരം പുലർന്നു.......  പതിവ് പോലെ സീനത്ത് അടുക്കളയിൽ പട പൊരുതുന്നു

സുബൈർ നേരത്തെ തന്നെ വീട് പണി നടക്കുന്ന സ്ഥലത്തേക്ക് പോയിട്ടുണ്ട്

താഹിറ രാവിലത്തെ ഇളം തണുപ്പിന്റെ  സുഖത്തിൽ കിടക്കയിൽ മൂടി പുതച് കിടക്കുന്നു ..

ശിഫ അടുക്കളയിലേക്ക് ബാഗുമായി വന്ന് സീനത്തിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

ഉമ്മാ....  എനിക്കിന്ന് ചോറ് വേണ്ടാട്ടോ

എല്ലാം ഉണ്ടാക്കി കഴിഞ്ഞിട്ടാണോ പറയുന്നേ...  മരിയാതക്ക് കൊണ്ട് പൊക്കോ..  അങ്ങനെ പട്ടിണി കിടന്ന് പടിക്കണ്ട ന്റെ മോള്

അതല്ല ഉമ്മ...  ഇന്നലെ ഇങ്ങളോട് പറയാൻ മറന്നു..
ഇന്ന് ഞാൻ നോമ്പ് എടുത്തിട്ടുണ്ട്.... 

നോമ്പോ..  ഇന്നെന്ത് നോമ്പാണ്

ഉമ്മ തന്നെ എപ്പോളും പറയാറുള്ളത് മനസ്സിൽ എന്ത് വിഷമം വന്നാലും അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതിയെന്ന്
അതോണ്ട് ഞാൻ നോമ്പ് എടുത്തേ ഉമ്മാ.......

 സീനത്തിന്റെ കണ്ണ് നിറഞ്ഞു
ഇത്രയും സ്നേഹ നിധിയായ മോളെയാണല്ലോ നീ എനിക്ക് തന്നെ എന്ന പ്രാർത്ഥന സീനത്തിന്റെ മനസ്സിൽ സന്തോഷം നിറച്ചു

സലാം പറഞ്ഞ് ശിഫ വീടിന് പുറത്തോട്ട് ഇറങ്ങുന്നവരെ  അവളെ തന്നെ ഇമ വെട്ടാതെ നോക്കിയിരുന്നു സീനത്ത്

^________^_________^_________^

മുഹ്‌സിയെയും കൂട്ടി സ്കൂളിലേക്ക് നടക്കുന്ന വഴികളിൽ ആഷിഖ് ഒന്ന് വന്നിരുന്നെങ്കിൽ എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു

മുഹ്സി തെസ്‌രിയെ കുറിച് ഓരോന്ന് പറഞ്ഞ്
 വേഗത്തിൽ നടക്കുമ്പോളും  അവളുടെ കണ്ണുകൾ അവനേ തിരയുകയായിരുന്നു

അന്നവൻ  കൈ തടഞ്ഞു വെച്ച ആ മാവിന് ചുവടിൽ അവനൊന്ന് ഉണ്ടാവണേ എന്ന് മനസ്സ് വല്ലാതെ കൊതിച്ചു

മാവിന് അടുത്തെത്തിയപ്പോൾ അവളുടെ നടത്തത്തിന് വേഗത കുറഞ്ഞു

 ആ മാവിന് ചുവടിന്റെ സൈഡിൽ നിന്ന് അവളുടെ കാതിൽ
ശിഫ.....  എന്നൊരു വിളി മുഴങ്ങിയ പോലെ

അവളുടെ മനസ്സിലെ ആഗ്രഹങ്ങൾക്ക് നിറം ഏകിയ നിമിഷം പോലെ അവള് പതിയെ പിറകിലേക്ക് തിരിഞ്ഞു

കണ്ണുകൾ മാവിന് ചുവടിനും മറ്റുഭാഗങ്ങളിലേക്കും ചലിച്ചുകൊണ്ടിരുന്നു

ഇല്ല..  ആരുമില്ല

ഡി.....  ആരെയാ നീയിങ്ങനെ തിരിഞ്ഞ് നോക്കുന്നെ
മുഹ്‌സിയുടെ വാക്കുകൾ ശിഫയുടെ ശ്രദ്ധ
തിരിച്ചെടുത്തു

മുഹ്സി.... നീ കേട്ടോ
എന്നെ  ആരേലും വിളിക്കുന്നത്

നിന്നെയോ,  ഇപ്പോളോ
എന്താണ് മോളെ വട്ടായോ..... 
അതോ ആഷിഖ് തലയിൽ കയറിയോ.....

പോടി.......  എനിക്കെന്തോ എന്നെ ആരോ വിളിക്കുന്ന പോലെ തോന്നി
അതാ ചോദിച്ചേ

മ്മ് മ്മ്...  എനിക്ക് മനസ്സിലാവുണ്ട് നിന്റെ തോന്നൽ

മുഹ്സി ഷിഫയെ ചിരി തൂകി കളിയാക്കി കൊണ്ട് നടന്നു

^_____________^_________________^

സ്കൂളിന്റെ ഗേറ്റ് കടന്ന് അകത്തോട്ട് കയറിയ ഉടനെ ശിഫയുടെ അടുത്തേക്ക് ഒരുപാട് കുട്ടികൾ ഓടി വന്നു

അവളും ടീച്ചറും എല്ലാം കൂടി അല്ലെ  ഇന്നലെ തെസ്‌രിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്

അതുകൊണ്ട് തന്നെ തെസ്‌രിയുടെ അവസ്ഥ എന്താണെന്ന് അറിയാൻ ആൺകുട്ടികളും പെൺകുട്ടികളും ഒരു പോലെ വന്ന് ഷിഫയോട് കാര്യങ്ങൾ തിരക്കി കൊണ്ടിരുന്നു

അവൾക് അറിയുന്ന കാര്യങ്ങളും പിന്നെ റമീസ ടീച്ചർ പറഞ്ഞ കാര്യങ്ങളും പറഞ്ഞപ്പോൾ പകുതിയിലേറെ കുട്ടികളും മുഖം പൊത്തി നിന്നു...
ചിലരുടെ കണ്ണുകൾ നിറഞ്ഞു,

അതിനിടക്ക് ഒരു കുട്ടി പറഞ്ഞു ആ ബൈക്കിടിച്ച  രണ്ട് പയ്യന്മാരിൽ  ഒരു പയ്യൻ ഇന്ന് രാവിലെ മരണപെട്ടു എന്ന്

അത് കേട്ട ശിഫയുടെ കണ്ണുകൾ നിറഞ്ഞു
അവള് വേഗത്തിൽ ആ ആൾക്കൂട്ടത്തിൽ നിന്ന് സ്റ്റാഫ്‌ റൂമിലേക്ക് ഓടി

വിളറിയ മുഖത്തോടെ സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന ഷിഫയെ കണ്ട ഉടനെ പത്രം വായിച്ചുകൊണ്ടിരുന്ന  ഗീത ടീച്ചർ അതിൽ നിന്നും കണ്ണെടുത്ത് ഷിഫയെ കൈ കൊണ്ട് മാടി അകത്തോട്ട് വിളിച്ചു

എന്താ ശിഫ...... 

റമീസ ടീച്ചർ ഇല്ലേ.........
കിതപ്പ് അടക്കി പിടിച്ചു കൊണ്ട് ശിഫ ചോദിച്ചു

വന്നിട്ടില്ലലോ....  ടീച്ചർ തെസ്‌റിയുടെ അടുത്ത് ഹോസ്പിറ്റലിൽ പോയിട്ടേ വരൂ അപ്പൊ നേരം വഴുകുമെന്ന് പറഞ്ഞിരുന്നു

മ്മ്....
ടീച്ചർ....  എന്ന ഞാനും കൂടെ ഹോസ്പിറ്റലിൽ പൊക്കോട്ടെ......  എനിക്കും തെസ്‌രിയെ കാണണം....
തെസ്‌രിയെ ഒരു നോക്ക് കാണണം എന്ന ആഗ്രഹത്തോടെ അവള് ചോദിച്ചു

അത് എങ്ങനെയാ മോളെ......  പേരെന്റ്സ് വിളിച്ചല്ലാതെ വിടത്തില്ലന്ന് ഷിഫക്ക് അറിയാലോ

പിന്നെ ഇന്ന് അസ്സംബ്ലിയിൽ  ബോധവൽക്കരണ ക്ലാസ്സ്‌ എന്തോ ഉണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞിരുന്നു
എന്താണേലും ഉച്ചക്ക് ശേഷം നോക്കാം

ട്രര്ര്ര്ര്ര്ര്ര്ര്
സ്കൂളിലെ ഫസ്റ്റ് ബെല്ല് മുഴങ്ങി

മോള് അസ്സംബ്ലിയിലേക്ക് പൊക്കോ
ഗീത ടീച്ചറുടെ വാക്കിന് മ്മ് എന്ന് മൂളി അവള് ക്ലാസിലേക്ക് പോയി ബാഗ് വെച്ച് നേരെ അസ്സംബ്ലിയിൽ പോയി നിന്നു

അസ്സംബ്ലിയിൽ മുഴുനീളെ ഇന്നലെ നടന്ന ആക്‌സിഡന്റിന്റെ കാര്യങ്ങളായിരുന്നു

സ്കൂൾ വിട്ട് ശ്രെദ്ധയില്ലാതെ റോഡ് ക്രോസ്സ് ചെയ്യുന്നതിന് പ്രിൻസിപ്പാൾ എല്ലാവരെയും ശകാരിക്കുന്ന പോലെ ആയിരുന്നു ആദ്യം സംസാരിച്ചത്

നിങ്ങളുടെ വിദ്യാഭ്യാസം മാത്രമല്ല വീട്ടിൽ എത്തുന്ന വരെ സുരക്ഷ ഉറപ്പും വരുത്തേണ്ടതും  ഞങ്ങളുടെ കടമയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പ്രിന്സിപ്പിളിന്റെ അരികിലേക്ക്  ഹോസ്പിറ്റലിൽ നിന്ന് വന്ന  റമീസ ടീച്ചർ എന്തോ സ്വകാര്യം പറഞ്ഞു

പിന്നെ അധിക നേരം നീണ്ട് നിന്നില്ല പ്രിൻസിപ്പാളിന്റെ സംസാരം 

അസംബ്ലി പിരിച്ചുവിട്ട് എല്ലാവരും അവരവരുടെ ക്ലാസ്സിലേക്ക്  പോയി
     (തുടരും)
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳

Comments