തലയണമന്ത്രം - ഭാഗം - 10
ഹലോ.........
ഇടറിയ റമീസ ടീച്ചറുടെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു....
തസ്‌റിക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ എന്ന പ്രാത്ഥനയോടെ അവളും തിരിച്ചു ഹലോ പറഞ്ഞു
ശിഫ... ഞാനാണ് ടീച്ചറാണ്..
എന്താ ടീച്ചറെ... അവൾക് ബോധം വന്നോ
ഇല്ല...
ഓപ്പറേഷൻ കാര്യങ്ങളൊക്കെ കഴിഞ്ഞു
പക്ഷെ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണത്രെ ഇപ്പോളും...
തലയില ബ്ലീഡിങ് നിന്നിട്ടുണ്ട്
പക്ഷെ തിരിച്ച് ബോധം വന്നാലും അവൾക് പഴയ ഓർമകൾ ഒന്നും ഉണ്ടാവുമെന്ന് ഒരു ഉറപ്പിമില്ലാത്ത പോലെയാണ് ഡോക്ടർ സംസാരിക്കുന്നത് ....
തലയിടിച്ചുള്ള ആ വീഴ്ചയിൽ കരിങ്കല്ല് തലയിൽ തറച്ചിട്ടുണ്ടത്രെ
എന്തോ എനിക്കാകപാടെ പേടി ആവുന്നു ശിഫ
ശിഫയുടെ കാതുകൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല
തെസ്‌രി.... റബ്ബേ അവളുടെ കൈ കാലുകൾ തളരുന്ന പോലെ
തിരിച്ചു ചോദിക്കാൻ വാക്കുകൾ ഒന്നും കിട്ടാതെ തേങ്ങി കൊണ്ടിരുന്നു അവൾ
കരച്ചിലിന്റെ ശക്തി കൂടി.... ഉച്ചത്തിൽ ആയെന്ന് അവൾക്ക് തന്നെ തോന്നിയത് കൊണ്ടാകണം അവളൊരു കൈ കൊണ്ട് വാ പൊത്തി പിടിച്ചു
അവളുടെ അവസ്ഥ കണ്ടുനിൽക്കാൻ ശക്തിയില്ലാതെ സീനത്ത് അവളിൽ നിന്നും ഫോൺ വാങ്ങി
ഹലോ..... ഞാനാണ് ശിഫയുടെ ഉമ്മയാ....
എന്താ... എന്താ പറ്റിയെ
ഒന്നുല്ല്യ ഇത്ത..... അവളിപ്പോലും കോമയിലാണ്
വല്ലാത്തൊരു അവസ്ഥയാണ് ഇപ്പൊ
എനിക്കാണേൽ ഇതൊന്നും കണ്ടു നിക്കാൻ കൂടി കയ്യുന്നില്ല.....
അള്ളാഹ്... സീനത്ത് നീട്ടി വിളിച്ചു
ഇനിയിപ്പോ എന്താ ചെയ്യാ ടീച്ചറെ..
അറിയില്ല..
ഇവിടെ ആണേൽ അങ്ങനെ എല്ലാവരും കൂടെ നിക്കണ്ടന്നാണ് പറയുന്നേ
ഒന്നോ രണ്ടോ പേര് നിന്നാൽ മതിയെന്ന്
24 മണിക്കൂർ കഴിയാതെ അവളെ ആർക്കും കാണിച്ചു കൊടുക്കുകയുമില്ല.....
ഞാൻ വീട്ടിലേക്ക് പോവാണ്..
പിന്നെ... എന്തേലും വിവരം കിട്ടിയാൽ എനിക്ക് വിളിക്കണം അത് പറയാൻ കൂടിയ വിളിച്ചേ
ആയിക്കോട്ടെ, ഞാൻ പറയണ്ട്
അതല്ല അവളുടെ ഉമ്മാക്ക് എങ്ങനെയുണ്ട് ഇപ്പൊ
അതും വളരെ കഷ്ടത്തിലാണ് ഇത്ത ... തീരെ വയ്യ
എണീറ്റിരിക്കാനും കൂടെ ആവധിയില്ലാതായിക്കണ് ആ പാവത്തിന് .. മോളെ മോളെ എന്ന കരച്ചിലും തേങ്ങലും മാത്രം......
അവളുടെ ഉപ്പ നാളെ പുലർച്ചെ എത്തുമെന്ന് പറഞ്ഞിട്ടുണ്ടാല ...
എന്തായാലും ആർക്കും ഇനി ഇതുപോലെ ഒന്നും വരുത്തതായിരിക്കട്ടെ, കണ്ടിട്ട് സഹിക്കുന്നില്ല...
പ്രാർത്ഥിക്കാം അതല്ലേ നമ്മളെ കൊണ്ട് പറ്റുവൊള്ളൂ
എന്ന ശെരി ... അവളോട് പറഞ്ഞളിമ്മ്
ഓക്കേ... എന്നും പറഞ്ഞ് സീനത്ത് ഫോൺ കട്ടാക്കി മുഖം പൊത്തി പൊട്ടി കരയുന്ന ശിഫയെ ഒന്ന് നോക്കി...
ഉള്ളിലെ സങ്കടം എല്ലാം അടക്കി പിടിച്ച സീനത്തിന്റെ കണ്ണുകളും ശിഫയുടെ മുൻപിൽ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു
അവൾക്കിപ്പോളും ബോധം വന്നിട്ടില്ലാ അല്ലെ ഉമ്മ....
ശിഫയുടെ ചോദ്യം സീനത്തിനെ വല്ലാതെ അസ്വസ്ഥയാക്കി
അവളുടെ ഉറ്റ സുഹൃത്ത് അല്ലെ
പാവം........ സഹിക്കുന്നുണ്ടാകില്ല
സീനത്ത് ശിഫയുടെ അരികിലേക്ക് ചേർന്നിരുന്നു മോളെ... ഇനി കരഞ്ഞിട്ടെന്താ കാര്യം...
പ്രാർത്ഥിക്ക് മോളെ ഒന്നുമുണ്ടാവില്ല..... കണ്ണ് തുടച്ച് എന്തേലും കഴിക്കാൻ നോക്ക്
ഞാനൊന്ന് മേല് കഴുകി വരാം....
എനിക്കൊന്നും വേണ്ട ഉമ്മ......
വിശപ്പില്ല..... ഞാൻ കിടക്കട്ടെ....
ശിഫ.... വേണ്ട
ഉച്ചക്ക് കഴിച്ചതല്ലേ മോളെ നീ ....
പറ്റുന്നത് കഴിച്ചാൽ മതി ....
ബാക്കി അവിടെ വെച്ചോ ഞാൻ കഴിച്ചോണ്ട്
അതും പറഞ്ഞ് സീനത്ത് ബാത്റൂമിലേക്ക് തന്നെ പോയി
മനസ്സാകെ മൂടി കെട്ടിയ പോലെ.. തെസ്‌രിയുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നു
ചെറിയ കാര്യം മതി അവൾക്ക് പിണങ്ങാൻ എന്നിട്ട് ശിഫ കാണാൻ വേണ്ടി അവളെ മൈൻഡ് ചെയ്യാതെ മറ്റ് കുട്ടികളോട് അങ്ങോട്ട് പോയി കൂട്ട് കൂടുന്ന അവളുടെ കുശുമ്പും വാശിയും....
എല്ലാം കഴിഞ് ന്റെ ഷിഫാ നിന്നോട് മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ലെടി എന്ന് പറഞ്ഞോണ്ടുള്ള അവളുടെ ആ ചിരി തൂകിയ വരവും എല്ലാം അവളുടെ കണ്ണിൽ കാണുന്ന പോലെ തോന്നി
അവളുടെ ഇപ്പോളത്തെ അവസ്ഥ അവളെ വല്ലാതെ തളർത്തിയിരുന്നു
റബ്ബേ ന്റെ തെസ്‌രിയുടെ അസുഖം വേഗം സുഖമാകണേ എന്ന പ്രാർത്ഥന അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു
^___________^___________^____________^
എല്ലാം സൃഷ്ടാവിൽ അർപ്പിച്ചവൾ വാർന്നൊലിച്ച കണ്ണുകൾ തുടച്ച് അടുക്കളയിലേക്ക് മെല്ലെ നടന്നു
ഭക്ഷണത്തിനോട് കൊതിയുണ്ടായിട്ടല്ല മറിച്ച് ഉമ്മാന്റെ വാക്കിനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് അവളാ അടുക്കളയിലെ പടി വാതിൽ കടന്നകത്തോട്ട് കയറിയത്
പതിവില്ലാത്ത നേരത്ത് താഹിറയും ഉണ്ട് അടുക്കളയിൽ....
ശിഫ താഹിറയുടെ മുഖത്തോട്ട് നോക്കി..
മനസ്സിലെ ദേഷ്യം കടിച് പിടിച്ച് ഒന്നുമില്ലാത്ത പോലെ ഒന്ന് നന്നായി ചിരിച്ചു കൊടുത്തു അവള്
ശിഫ മോളെ ..
ആർക്കാ വണ്ടി തട്ടിയെ
താഹിറയുടെ വിഷാദം നിറഞ്ഞ മുഖഭാവത്തിൽ നിന്നും ഒരു ചോദ്യം ഉയർന്നു
എന്റെ തെസരിക്ക ......
ഓഹ്... നല്ല പരിക്കുണ്ടല്ലേ
നിന്റെ ഡ്രെസ്സിലൊക്കെ നിറയെ ചോര പുരണ്ടിരുന്നെന്ന് പറഞ്ഞു ബാബുക്കാ...
മ്മ്....
അവളൊന്ന് മൂളി
സാരല്ല്യ മോളെ... സങ്കട പെടേണ്ട... ഒക്കെ മാറും
താഹിറയുടെ മോളെ മോളെ എന്നുള്ള വിളി തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല ഷിഫക്ക്
ആട്ടിൻ തോല് അണിഞ്ഞ ചെന്നായയെ പോലെയുള്ള താഹിറയുടെ പെരുമാറ്റം...
പക്ഷെ ഒന്നും ഇല്ലന്ന് പറഞ്ഞ് മനസ്സിനെ പിടിച്ചു നിർത്തി ശിഫ.....
അല്ല മോളെ... എന്തിനാ ഉമ്മയും നീയും കൂടെ ബാബുക്കാനേ ഇങ്ങനെ തീ തീറ്റിക്കുന്നെ..
എങ്ങോട്ടേലും പോവുമ്പോ ഒന്ന് പറഞ്ഞൂടെ
നിങ്ങൾക്ക് ..
കുറച്ച് നേരം നിങ്ങളെ കാണാതിരുന്നാലുള്ള ബാബുക്കടെ വിഷമം അത് മോൾക്ക് പറഞ്ഞ മനസ്സിലാവില്ല
അതാ ബാബുക്ക ദേഷ്യപെട്ടെ .... അല്ലാതെ മോളോടും ഉമ്മനോടും സ്നേഹല്യാഞ്ഞിട്ടല്ല
ഇതെല്ലാം കേട്ട് ശിഫയുടെ പെരുവിരലിൽ നിന്ന് എന്തോ അരിച്ചു കയറുന്ന പോലെ തോന്നി..
ബാബുക്കാനേ വശീകരിച്ചു അവരിൽ നിന്ന് അടർത്തി എടുത്ത ദേഷ്യം, പിന്നെ ഈ സൗമ്യമായ പോലുള്ള സംസാരം എല്ലാം കൂടി അവളുടെ കരണം നോക്കി ഒന്ന് പൊട്ടിക്കാനുള്ള ദേഷ്യമായിരുന്നു ശിഫയുടെ മനസ്സ് മുഴുവൻ...
പക്ഷെ എല്ലാം കേട്ടിട്ടും മ്മ്മ്.... എന്ന് മൂളി
കൂടുതലൊന്നും പറയാതെ അവളൊരു പ്ളേറ്റ് എടുത്ത് അടുപ്പിന്റെ അടുത്തേക്ക് നീങ്ങി നിന്നു..
ചൂടാറാതെ പത്രത്തിൽ അടച്ചു വെച്ചിട്ടുള്ള ചപ്പാത്തി കണ്ടവള് നേരെ അത് തുറന്ന് തല്ക്കാലം ഒരു ചപ്പാത്തി കഴിച്ചു കിടക്കാം എന്ന് കരുതി ചപ്പാത്തി പത്രത്തിൽ കൈ വെച്ചപ്പോളേക്കും
ഷിഫാ... ഉച്ചക്കത്തെ ചോറ് തന്നെ ഒത്തിരി ബാക്കി ഉണ്ടല്ലോ അതെന്തിനാ വെറുതെ നാശാക്കുന്നേ...
ചപ്പാത്തി ബാബുക്കാക്ക് വേണ്ടി വരും.. .
ചോറ് അങ്ങനെ ഷിഫക്ക് ഇഷ്ടമല്ലന്ന് താഹിറക്ക് അറിഞ്ഞിട്ടുമുള്ള അവളുടെ വാക്കുകൾ ഷിഫയെ വേദനിപ്പിച്ചേലും
അനാവശ്യമായി ചോറ് കേട് വരുത്തണ്ടെന്നു കരുതി
അവളാ കലത്തിൽ നിന്ന് ഒരു കോരി ചോറ് എടുത്തു...
കുറച്ച് മീൻ കറി അതിന്റെ മുകളിലൂടെ ഒഴിച്ചു..
മൂടി വെച്ച ഒരു ചെറിയ പാത്രം തുറന്ന് അതിനകത്ത് രാവിലെ സ്കൂളിൽ പോകുമ്പോ കൊണ്ട് പോയ വെണ്ടക്ക ഉപ്പേരി കണ്ട നിമിഷം അത് തന്നെ നോക്കി നിന്ന് കണ്ണീർ വാർത്തു ഷിഫാ
ഇന്ന് ഉച്ചക്ക് ലഞ്ച് ടൈമിൽ ശിഫയുടെ ചോറ്റുപത്രത്തിൽ നിന്ന് വെണ്ടയ്ക്ക കറി കണ്ട പാടെ തെസ്രി പറഞ്ഞതാണ് നാളെ ഉമ്മാനോട് സ്പെഷ്യൽ ആ തക്കാളി കൂട്ടാൻ ഉണ്ടാക്കി തരാൻ പറയണേ എന്ന്
ഉമ്മാടെ തക്കാളി കൂട്ടാന്റെ ആളാണ് തസ്‌രി....
അവളുടെ മിഴികൾ വാർന്നൊലിച്ചു.....
പേരിന് ഇട്ട ചോറിന്റെ കുറച്ച് കഴിച്ചതിന് ശേഷം അവള് അത് ബാക്കി ആക്കി അവിടെ വെച്ചു കൈ കഴുകുന്നതിടക്ക് താഹിറ ഷിഫാ കേൾക്കാനെന്ന രീതിയിൽ പറഞ്ഞു തുടങ്ങി
ഈ അരിയും സാധനങ്ങളും വെറുതെ കിട്ടുന്നതല്ല.. പൈസ കൊടുത്ത് വാങ്ങുന്നതാണ്
പറഞ്ഞിട്ടെന്താ അത് ഉണ്ടാക്കുന്നവർക്കല്ലേ അതിന്റെ ദണ്ണം അറിയൂ
ഇങ്ങനെ ബാക്കി ആക്കി കൊട്ടി കളയാനും കേടു വരുത്താനും കുറെ പൈസ ഉപ്പ സമ്പാദിച്ച് കൊണ്ട് വന്നിട്ടുണ്ടെന്ന് പോലെയാണല്ലോ ചിലരുടെ കാട്ടികൂട്ടൽ
ഷിഫയെ കൊള്ളിച്ച വാക്കുകൾ അവള് കാര്യമാക്കിയില്ല...
പക്ഷെ ഉപ്പാനെ പേരെടുത്ത് പറഞ്ഞ പോലെ ഉള്ള വാക്കുകൾ അവളുടെ മനസ്സിനെ വിഷമിപ്പിച്ചു..
തിരിച്ചു എന്തേലും പറഞ്ഞാൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ ശിഫ
ഒന്നും മിണ്ടാതെ നടന്നു...
കൈ കഴുകി വാതിൽ പടിയിലെത്തിയ അവളോട് വീണ്ടും പറഞ്ഞു താഹിറ
ആ പാത്രമെങ്കിലും ഒന്ന് കഴുകി വെച്ചൂടെ നിനക്ക് പെണ്ണെ....
ബാക്കി ഉമ്മ കഴിക്കും എന്ന് പറയാൻ അവളുടെ നാവ് പൊന്തിയെങ്കിലും അവളത് കാര്യമാക്കാതെ റൂമിലേക്കു നടന്നു..
പെണ്ണിന് ഈ ഇട ആയിട്ട് അഹങ്കാരം കുറച്ച് കൂടിയിട്ടുണ്ട്.. ചോദിച്ചാലും ഒന്നും പറയില്ല..
എങ്ങനെയാ അവളുടെ അല്ലെ മോള്.....
ശിഫ പോയിട്ടും താഹിറ പിറു പിറുത്ത് കൊണ്ടേ ഇരുന്നു
^________^________^________^
എന്താ മോളെ അടുക്കളയിൽ.... ആരാ ഇങ്ങനെ സംസാരിക്കുന്നെ... ഉമ്മയാണോ..
സീനത്ത് നിസ്കാര കുപ്പായം ഊരുന്നതിനിടയിൽ ചോദിച്ചു
ഒന്നൂല്ല്യ ഉമ്മ... അമ്മായി ഇങ്ങനെ ഓരോന്ന് പറയാണ്
നിസ്കാര കുപ്പായം ഊരി കഴിഞ് ശിഫയുടെ അടുത്തേക്ക് വന്നിരുന്നു സീനത്ത്
എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ... തസ്‌രിയെ ആലോചിച്ചാണോ..
തല തായ്ത്തി ഇരിക്കുന്ന ശിഫയുടെ മുഖം പിടിച്ചുയർത്തി സീനത്ത് വീണ്ടും പറഞ്ഞു
ദേ ഇങ്ങോട്ട് നോക്കിക്കേ..
സാരല്ല്യ മോളെ, കരയണ്ട സങ്കടപെട്ടിട്ടെന്താ എല്ലാം പടച്ചോന്റെ വിധിയാണ്.... അങ്ങനെ സമാധാനിക്ക്
ഒൻപത് വർഷമായിട്ട് ജീവിത പങ്കാളി ഇല്ലാത്ത ഏകാന്തത..
സൃഷ്ടാവിന്റെ പരീക്ഷണം നിറഞ്ഞ വിധിയാണെന്ന് വിശ്വസിക്കുന്ന സീനത്തിന്റെ മറുപടിയിൽ വെല്ല്യ ആശ്‌ചര്യമൊന്നും ഷിഫക്ക് തോന്നിയില്ല
പക്ഷെ ഇപ്പൊ അവളുടെ കണ്ണ് നിറഞ്ഞത് തസ്‌രിയെ കുറിച് ആലോചിച്ചായിരുന്നില്ല
ബാബുക്കാന്റെ പെരുമാറ്റത്തിലെ മാറ്റവും
താഹിറയുടെ അഭിനയവും എന്തോ ഒരു വലിയ അപകടത്തെ ചൂണ്ടി കാണിക്കുന്ന പോലെയുള്ള അവളുടെ തോന്നലിലാണ് കണ്ണുകൾ നിറഞ്ഞത്
...
നമ്മള് ഇവിടെ നിന്ന് ഇറങ്ങി കൊടുക്കേണ്ടി വരുമോ ഉമ്മാ
ശിഫയുടെ ഇടറിയ ശബ്ദത്തിൽ നിറഞ്ഞ ചോദ്യം
തസ്‌രീയുടെ ചിന്തയിലിരുന്ന സീനത്തിനെ ഒരു നിമിഷം പേടിപെടുത്തി
ന്താ... ന്താ മോളെ നീയിപ്പോ ചോദിച്ചേ
വിളറിയ മുഖത്തോടെ ഷിഫയെ നോക്കി സീനത്ത് ചോദിച്ചു
ഉമ്മാ... എനിക്ക് പേടിയാവുന്നുണ്ട്
നമ്മളെ ഇവിടെ ആധികപ്പറ്റായെന്ന് തോന്നി തുടങ്ങി താഹിറ അമ്മായിക്കും ബാബുക്കക്കും..
എന്താ മോളെ അങ്ങനെ ഒന്നും പറയില്ലേ ..
ഇവിടെ നിന്ന് ഇറക്കി വിട്ടാൽ നമ്മൾക്ക് മറ്റാരുമില്ലന്ന് ബാബുക്കാക്ക് അറിയൂലെ...
ബാബുക്ക പാവാണ് അങ്ങനെയൊന്നും ഉണ്ടാവില്ല
നീ വെറുതെ ഓരോന്ന് ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കണ്ട ...
ഇപ്പൊ മോള് ഉറങ്ങാൻ നോക്ക്...
ഷിഫയെ സമാധാനമെടുത്തി സീനത്ത് അടുക്കളയിലേക്ക് പോയി
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഷിഫക്ക് ഉറക്കം കിട്ടിയില്ല....
ഇത്രത്തോളം ആയില്ലേ ഒന്നും സംഭവിച്ചില്ലലോ
പടച്ചോൻ കൂടെയുണ്ടന്നുള്ള വിശ്വാസം അവളെ കണ്ണുനീർ തുള്ളികൾക്ക് ശമനം നൽകി
എന്തും നേരിടാനുള്ള മനക്കരുത്ത് തരണേ നാഥാ എന്ന് പ്രാർത്ഥിച്ചോണ്ട് ഇരു കൈകളും കവിളിനോട് ചേർത്ത് വെച്ച് വലത് ഭാഗത്തേക്ക് തിരിഞ്ഞ് കണ്ണും പൂട്ടി കിടന്നവള്
( തുടരും )
•••••••••••••••••••••••••••••
🌳🍂🌳🍂🌳🍂🌳🍂🌳
Comments
Post a Comment