തലയണമന്ത്രം - ഭാഗം -1
കുളി കഴിഞ്ഞ്
റൂമിലോട്ട് വന്ന സുബൈറിന് നേരെ കയറുപൊട്ടിച്ച കാളയെ പോലെ താഹിറ കലി തുള്ളി
ഏത് നേരവും
നിങ്ങൾക് പെങ്ങളെയും കുടുംബത്തെയും പറയാനേ നേരമൊള്ളൂ
എന്നെയും
മക്കളെയും കുറിച്ച് ചിന്തിക്കാൻ കൂടി സമയല്ല്യ
മാടിനെ പോലെ പണിയെടുക്കാനും അവരുടെ എച്ചിൽ
കഴുകാനും ആണേൽ എന്തിന് എന്നെ നിങ്ങളെ
ഭാര്യ എന്ന പേര് നൽകി ഇവിടെ നിർത്തിയിട്ടുള്ളത്
കഷ്ടപ്പാടും
സങ്കടവും നിങ്ങളെ പെങ്ങൾക്കും മക്കള്ക്കും മാത്രമല്ല ബാക്കി ഉള്ളവർക്കുമുണ്ട്
ഇതിന് മാത്രം
ഒച്ച വെക്കാൻ എന്താണ് താഹിറ ഇവിടെ ഇപ്പൊ ഉണ്ടായത് സുബൈർ അവളുടെ
അടുത്ത് കട്ടിലിൽ ചെന്നിരുന്ന്
തോളിൽ കൈ വെച്ച് ചോദിച്ചു
നിങ്ങളെ പെങ്ങളെ മകളില്ലേ ഷിഫാന തിന്ന പാത്രം കൂടെ കഴുകാതെ എണീറ്റ് പോകും
നേരാ നേരത്ത് വന്ന് നക്കി പോവുക എന്നല്ലാതെ അടുക്കളയിൽ എന്നെ ഒന്ന് സഹായിക്കാനോ
മുറ്റമടിക്കാനോ ഒന്നിനും നിക്കൂല ഇരുപത്തിനാല് മണിക്കൂറും റൂമും അടച്ചു ഫോണിലും
കുത്തി ഇരിക്കും ചോതിച്ചാപറയും പഠിക്കുവാണെന്ന്...
താഹിറ സുബൈറിനെ
ചുറ്റി പിടിച്ചു കരഞ്ഞു
എനിക്ക് വയ്യ
ഇക്കാ, എന്റെ സങ്കടം എനിക്ക്
ഇക്കാനോടല്ലാതെ മറ്റാരോടാ പറയാൻ കഴിയ...
സുബൈറിന്റെ ഹൃദയം പിടഞ്ഞു, ജീവനുതുല്ല്യം സ്നേഹിക്കുന്ന തന്റെ ജീവിത
പങ്കാളി ഇതിന് മുൻപ് കണ്ണ് നിറഞ്ഞൊന്നും പറഞ്ഞിട്ടില്ല
എന്നാലും
അയാൾക്ക് അറിയുമായിരുന്നു ശിഫ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്ന് അത് കൊണ്ട്
തന്നെ അയാൾ പെങ്ങളെയും മക്കളെയും ന്യായീകരിച്ചു..
ശക്തമായ കുടുംബ ബന്ധത്തിന്റെ അടിത്തറ
മധുരമുള്ള ശബ്ദമോ മനോഹരമായ മുഖമോ അല്ല
മറിച്ചു വിശാലമായ ഹൃദയവും തകർക്കാൻ പറ്റാത്ത വിശ്വാസവുമാണെന്ന് അറിയുന്നത് കൊണ്ട് സുബൈർ ആ വിശ്വാസം തകർക്കാൻ കൂട്ട് നിന്നില്ല
എന്താണ്
താഹിറ ശിഫ മോള് പഠിക്കുന്നെ കുട്ടിയല്ലേ
നമ്മുടെ മകളെ പോലെ തന്നെ അല്ലെ അവളും നമുക്ക്
നീ അതൊന്നും കാര്യാക്കണ്ട
നീ എനിക്ക് ചോർ എടുത്ത് വെക്ക് നല്ല വിശപ്പുണ്ട്
പണിക്കാര്
കുറവായോണ്ട് നല്ല പണിയുണ്ടായിരുന്നു
അല്ലേലും
ഇങ്ങൾക്ക് അവളോട് മാത്രം കുറച്ച് സ്നേഹ കൂടുതലാണ്.. സീനത്തിന്റെ ഭർത്താവിന്റെ വീട്ട് കാരല്ലേ അവരെ
നോക്കേണ്ടത് നിങ്ങളെന്തിനാണ് പെങ്ങളെയും മക്കളെയും ഇങ്ങനെ കൂടെ കൂട്ടിയിരിക്കുന്നെ
എന്ന പിന്നെ
അവരെയും കെട്ടി പിടിച്ചോണ്ട് ഇരുന്നാൽ പോരെയിരുന്നോ നിങ്ങൾക്
താഹിറയുടെ
വാക്കുകൾ അതിര് വിട്ടു തുടങ്ങി
ദേഷ്യം വന്ന
സുബൈർ മുഖം കറുപ്പിച്ച് ഒന്നും പറയെണ്ടെന്നു കരുതി റൂംമിന് വെളിയിലേക്കിറങ്ങി
നല്ല
വിശപ്പും ഉറക്ക ഷീണമുണ്ടായിരുന്നെങ്കിലും താഹിറ പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ഓർത്തെടുത്തപ്പോൾ അതെല്ലാം
ഒന്നുമല്ലണ്ടായി
നെഞ്ചിൽ തീ എരിയുന്ന പോലെ
ഇഷാ
മഹ്‌രിബിന്റെ സമയം ( രാത്രി 7 നും 8നും ഇടയിൽ )
സുബൈർ വീടിന്
പുറത്തേക്കിറങ്ങി
നേർത്ത നിലവിളിച്ചത്തിൽ അവന്റെ മേനിയിലേക്ക്
ഇളം കുളിര് തൂവുന്ന കാറ്റ് മെല്ലെ തലോടുന്ന പോലെ.., കിഴക്ക് ഭാഗത്തെ മൂവ്വാണ്ടൻ
മാവിൻ ചുവട് ലക്ഷ്യമാക്കി അവൻ മെല്ലെ നടന്നു അവിടെയാണ് തന്റെ മകൾക്ക് കളിക്കാനായി മാവിൻ കൊമ്പിൽ ഊഞ്ഞാൽ
കെട്ടിയിരിക്കുന്നത് അവിടെ ചെന്ന് അതിൽ
മെല്ലെ തലോടി
മിഴികൾ നിറഞ്ഞു കവിയുന്നുണ്ട്
കണ്ണ് തുടച്ചു അവൻ നിലത്തു കിടക്കുന്ന വക്ക് പൊട്ടിയ
കസേര എടുത്ത് നേരയിട്ട് അതിലിരുന്നു..
ഒരു സിഗററ്റിന് തിരി കൊളുത്തി
ഓർമ്മകൾ പിറകിലോട്ട് പോയി ഒന്നര വയസുകാരി ഷഹാനയെയും 6 വയസുള്ള ശിഫ മോളെയും കൂട്ടി സീനത്ത് ഈ
വീട്ടിലേക്ക് കടന്ന് വന്നിട്ട് 9 വർഷം കഴിഞ്ഞു
ഭർത്താവ്
ഇട്ടേച്ചും പോയ പെങ്ങൾ സീനത്തിനെയും
മക്കളെയും പിന്നെ ഉമ്മനെയും ഉപ്പനെയും
എല്ലാം ഒരു കുറവും വരുത്താതെ സുബൈർ
നോക്കാൻ തുടങ്ങിയിട്ട് നാളൊത്തിരി ആയി അവരുടെ താമസവും മക്കളുടെ പഠിപ്പും എല്ലാം
നോക്കുന്നതും സുബൈർ ഒറ്റക്കായിരുന്നു ,
ഇത്ര
ആയിട്ടും ഒരിക്കൽ പോലും അവരൊരു ബാധ്യത ആണെന്ന് തോന്നിയിട്ടില്ല
ഇടക്കൊക്കെ താഹിറ അവരെ കുറിച് കുറ്റം
പറയുമെങ്കിലും അതൊന്നും കാര്യമാക്കി എടുത്തിരുന്നില്ല
ഇന്ന് താഹിറയുടെ കണ്ണിൽ കണ്ട കണ്ണുനീർ തുള്ളി അവന്റെ മനസ്സിലേക്കാണ്
ഒലിച്ചിറങ്ങിയത്
തനിക്കും
വേണ്ടേ ഒരു സമാധാനം നിറഞ്ഞ ജീവിതം എന്നും ഇപ്പോ എല്ലാവരെ കാര്യം നോക്കി നടക്കാൻ
പറ്റുമോ
ഏതൊരു
ഭാര്യയും ഒരുപക്ഷെ ഇങ്ങനെ ആഗ്രഹിക്കുമായിരുക്കും
സ്വന്തം
ഭർത്താവിനെ സ്വന്തമായി കിട്ടാൻ,
ഇത്രയും
കാലമായിട്ട് ഭർത്താവ് ശരീഫ് ഇട്ടേച് പോയതിന്റെ പേരിൽ സീനത്തിനെ ഒരു നോട്ടം കൊണ്ട്
പോലും സുബൈർ കുറ്റ പെടുത്തിയിട്ടില്ല
ദുബൈയിലെ
ബിസിനെസ്സ് പൊട്ടിയ സുബൈറിനെ
അന്നൊരുപാട്
സഹായിച്ചിട്ടുണ്ട് ശരീഫ്
അത്രയും
സ്നേഹമായിരുന്നു ഷെരീഫിന് കുടംബത്തിനോടും കൂടപ്പിറപ്പുകളോടും
അത് കൊണ്ട്
തന്നെ തിരിച്ചു വരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു
പക്ഷെ എന്ന്
കരുതി എന്തിനാണ് ഞാനീ ഭാരം ചുമക്കുന്നതെന്നുള്ള ഒരു തോന്നൽ.. താഹിറ പറയുന്നതിലും
കാര്യമുണ്ട്
ഷിഫാനക്ക്
ഇപ്പൊ 15 വയസായി ഇനി ഒന്നോ രണ്ടോ വർഷം കൂടെക്കഴിഞ്ഞാൽ അവളുടെ കല്യാണ സമയം
ഒരുപക്ഷെ
അന്നും ഞാൻ ഒറ്റക്ക് ഇതെല്ലാം ചെയ്യേണ്ടി വരും
മക്കൾ
ഇടക്കിടക്ക് ഷെരീഫിന്റെ തറവാട് വീട്ടിലേക്ക് പോവാറുണ്ടെങ്കിലും അതൊന്നും
ഷാശൊധമെല്ലെന്നൊരു തോന്നൽ
***********_________*************
ഈ നേരം
വീടിനകത്ത്
ശിഫ സുബൈറിനെ
തിരയുവാണ്..
ബാബുക്കാ...... ഹേയ് ബാബുക്കാ......
( സുബൈറിനെ ബാബു
എന്നാണ് എല്ലാവരും വിളിക്കാറ് )
അവൾ
സുബൈറിന്റെ റൂമിനടുത്തു ചെന്ന് വാതിലിൽ തട്ടി വിളിച്ചു
ബാബുക്കാ.....
പെട്ടന്ന്
താഹിറ വാതിൽ തുറന്നു...
കലങ്ങിയ
കണ്ണും അഴിഞ്ഞു വീണ മുടിയും
എന്താ... സുബൈറാക്ക ഇവിടെ ഒന്നുല്ല്യ എന്തിനാപ്പൊ ഈ
നേരത്ത് നിനക്ക് ഇക്കാനെ
പതിവില്ലാത്ത
താഹിറയുടെ പെരുമാറ്റം കണ്ടിട്ട് അവളാകെ അന്ധാളിച്ചു
ഒന്നുല്ല്യ... നാളെയാണ്
സ്കൂൾ ഫീ അടക്കുന്ന ലാസ്റ്റ് ഡേറ്റ് അപ്പൊ ഇന്ന് രാത്രി മറക്കാതെ ചോദിക്കണം
എന്ന് പറഞ്ഞിരുന്നു ബാബുക്കാ...
താഹിറയുടെ
മുഖം ഒന്നുടെ ചുവന്നു
നാവിൻ
ചുണ്ടില് വന്നത് എന്തെല്ലാം അടക്കി
പിടിച്ച അവൾ വാതിൽ കൊട്ടി അടച്ചു
ശിഫ ആകെ
അന്ധാളിച്ചിരുന്നു... അവൾക്കൊന്നും
മനസ്സിലായില്ല
അവള്
അടുക്കളയിൽ ചെന്ന് ഉമ്മാനോട് പറഞ്ഞു
പക്ഷെ
സീനത്ത് അത് കാര്യമാക്കിയില്ല
ഇത് വരെ
കാണാത്ത എന്ത് മാറ്റമാണ് ഇതെന്ന് ആലോചിച്ചവൾ സിറ്റ് ഔട്ടിലേക്ക് നടന്നു
പതിവിൽ
വിപരീതമായി ഈ നേരത്ത് മാവിൻ ചുവടിൽ പുക പടരുന്നത് കണ്ടവള് അങ്ങോട്ട് സൂക്ഷിച്ചു
നോക്കി
നിലാവെളിച്ചത്തിൽ
അവള് കണ്ടു വക്കുപൊട്ടിയ ചാരു കസേരയിൽ
എന്തോ ആലോചിച് സിഗരറ്റ് വലിക്കുന്ന സുബൈറിനെ...
അവള് മെല്ലെ
അങ്ങോട്ട് ചെന്നു
ഓർമകൾക്ക് തിരി കൊളുത്തിയിരുന്ന സുബൈറിനെ ശിഫ
മോള് തട്ടി വിളിച്ചു
മെല്ലെ സുബൈർ
അവളുടെ മുഖത്തേക്ക് നോക്കി പക്ഷെ അതും ഒരു സ്വപ്നമാണെന്ന പോലെ അയാൾ അവളെത്തന്നെ
നോക്കി നിന്നു
ഉപ്പ
ഷെരീഫിന്റെ രൂപം പറിച്ചു വെച്ചപോലെ ആണ് ഷിഫാനയെ കാണാൻ എന്ന് എല്ലാവരും പറയും
അത്
കേൾക്കുന്നത് തന്നെ ഒത്തിരി ഇഷ്ടമാണ്
അവൾക്ക്
ബാബുക്കാ..... എന്താ ഇങ്ങളിങ്ങനെ ആലോചിച്ചിരിക്കുന്നെ
സുബൈർ
ഓര്മകളിലെന്നുമുണർന്നു
നിറ കണ്ണുകൾ
തുടച്ചു
താഹിറാത്ത അവിടെ കരയിണ് ഇങ്ങളിവിടെയും
എന്താപ്പോ എല്ലാർക്കും പറ്റിയെ...
ഒന്നുല്ല്യ
ശിഫ മോളേ....
പിന്നെ.... നാളെയാണ് സ്കൂളിലെ ഫീസ് അടക്കേണ്ട ലാസ്റ്റ്
ഡേറ്റ്
ആഹ്.. ഞാനത് മറന്നു , പേഴ്‌സ് റൂമിലാണ്
നീ
സീനത്തിനോട് ചോർ എടുത്ത് വെക്കാൻ പറ
ഞാൻ വരാം....
ഉം... അവള് മൂളികൊണ്ട് തിരിച്ചു നടന്നു
എന്തോ ഒരു
പ്രശ്നം ഉള്ളത് പോലെ തോന്നി അവൾക്ക്
ഇങ്ങനെ സങ്കടപ്പെട്ടിട്ടു രണ്ടാളെയും അവള്
കണ്ടിട്ടില്ല
*******_____________******
ചോർ കഴിക്കാൻ
താഹിറയെ വിളിച്ചപ്പോ അവള് വിശക്കുന്നില്ലെന്ന് പറഞ്ഞു കിടന്നു
ഷിഫയും
വെല്ലിപ്പയും വെല്ലിമ്മയും സീനത്തും സുബൈറും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാനിരുന്നു
ഷഹാന
മൂത്തമ്മാടെ വീട്ടിലേക്ക് വിരുന്ന് പോയതാണ്
പതിവ് പോലെ
ശിഫ ഓരോ പൊട്ടത്തരങ്ങൾ പറയുന്നുണ്ടേലും സുബൈർ അതൊന്നും ശ്രെദ്ധിക്കാതെ കുറച്ച്
കഴിച്ചു കൊണ്ട് എണീറ്റ് പോയി..
സാധാരണ
രീതിയിൽ നിന്നും ഒരുപാട് മാറ്റം ഷിഫയെ
വല്ലാണ്ട് അസ്വസ്ഥയാക്കി
അല്ലേൽ
അവളുടെ പൊട്ടത്തരത്തിനെ കളിയാക്കി ചിരിക്കുന്ന ആളിന്ന് അതൊന്നും
ശ്രെദ്ധിക്കുന്നു പോലുമില്ല, വേറെ എന്തോ ആലോചനയിൽ
സുബൈർ റൂമിൽ
കയറി പേഴ്‌സ് എടുത്ത് പുറത്തേക്ക് നടക്കാൻ നിൽക്കുന്ന സമയത്ത് താഹിറ വീണ്ടും കലി
തുള്ളി
ഇത്രെയൊക്കെ
പറഞ്ഞിട്ടും ഇങ്ങൾക്കിപ്പോളും മനസ്സിലായില്ല അല്ലെ
കൊടുക്കിം...
ചോതിക്കുമ്പോ ചോതിക്കുമ്പോ പൈസയും പിന്നെ
ഈ വീടും കൂടെ അങ്ങോട്ട് എഴുതി കൊടുത്തലിമ്മ്
എന്നിട്ട്
അവരെ കൂടെ ഇവിടെ തന്നെ നിന്ന് അവരെ സന്ദോഷം മാത്രം നോക്കി
ഇക്ക ഇവിടെ ജീവിച്ചോ
ഞാനും
മക്കളും കൂടെ റോഡിലേക്ക് ഇറങ്ങി തരാം
അതിലാർക്കും
ദണ്ണമുണ്ടാകില്ലല്ലോ
ദേഷ്യം
സഹിക്കവയ്യാതെ സുബൈർ പേഴ്‌സ് അവളെ നേരെ
വലിച്ചെറിഞ്ഞു
എടി ഒന്ന്
നിർത്തുന്നുണ്ടോ
അപ്പുറത്തും
ആളുകളുണ്ട് ഒന്ന് പതുക്കെ പറ...
മറ്റുള്ളവരെ കൂടി വെറുപ്പിക്കല്ലേ
ഓഹ്.. അപ്പൊ ഞാൻ പറഞ്ഞത് വെറുപ്പായി ഇക്കാക് അല്ലെ
ഒത്തിരി
സന്തോഷായി ഇക്ക...... തുറന്ന് പറഞ്ഞല്ലോ എന്നോട് വെറുപ്പാണെന്ന്
താഹിറയുടെ
മുഖം തായ്‌ന്നു
കണ്ണ്
നിറഞ്ഞവൾ മുഖം പൊത്തി
താഹിറ...
എന്തൊക്കെയാണ് നീ വിളിച്ചു കൂവുന്നത്
അവരൊക്കെ
കേട്ടാൽ എന്താ കരുതുക...
നീ ഒന്ന്
സമാധാനപ്പെട്.. എല്ലാത്തിനും വഴി ഉണ്ടാകും
ഞാനിപ്പോ
എന്താ ചെയ്യേണ്ടേ... അത് പറ നീ...
അവൾക് ഫീസ്
കൊടുക്കണ്ടേ....?
അവസാനം
താഹിറയുടെ വാശിക്ക് മുൻപിൽ മുട്ട് കുത്തേണ്ടി വന്നു സുബൈറിന്
കണ്ണ്
തുടച്ചവൾ സുബൈറിന് അരികിൽ വന്ന് നിന്നു
ഇക്ക അവള്
ഫീസ് ചോതിക്കുമ്പോ ഇപ്പൊ ഇല്ല
വീട് പണി
നടക്കുന്നത് കൊണ്ട് കുറച്ച് ബുദ്ധിമുട്ടിലാണെന്ന് പറഞൊക്കിം ഇങ്ങള്
കൊച്ചു
കുട്ടി ഒന്നുമല്ലല്ലോ അവള്
കാര്യങ്ങൾ
മനസ്സിലാക്കാനുള്ള ബോധം അവൾക്കുമുണ്ടാകില്ലേ
അങ്ങനെ ഏലും
സീനത്തിന്റെ ഭർത്താവിന്റെ വീട്ട് കാരോട് സഹായം ചോദിക്കുമോ എന്ന് നോക്കാമല്ലോ
അല്ലേൽ മരണം
വരെ ഇക്ക തന്നെ അവരെ ചുമന്ന് നടക്കേണ്ടി വരും
ഒരുത്തി
മാത്രമല്ലല്ലോ അവളുടെ താഴെയും ഇല്ലേ ഒന്ന്
എല്ലാം കൂടെ
ഏറ്റി നടന്ന് അവസാനം വീർപ്പു മുട്ടുമ്പോൾ അത് കണ്ട് ചിരിക്കാനേ
ആളുകൾ ഉണ്ടാവു
പക്ഷെ
അതൊന്നും കണ്ടില്ലന്നു നടിച്ചു എല്ലാം സഹിച് കഴിയാൻ എനിക്ക് കഴിയൂല ഇക്ക
ഞാൻ
പറയുന്നത് ഇങ്ങളൊന്ന് മനസ്സിലാക്കിം
താഹിറയുടെ വാശിയുടെയും സ്നേഹ സനിധ്യത്തിന്റെയും
വാക്കുകളും കേട്ട് മനസ്സില്ല മനസ്സോടെ
സുബൈർ തിരിഞ്ഞു നടന്നു
പെട്ടന്ന്
ഭക്ഷണം കഴിച്ചു വന്ന് കയറിയത് കൊണ്ട് വാതിൽ ചാരൻ മറന്നിരുന്നു
വാതിൽ
പടിയിലെത്തി പുറത്തേക്ക് ഇറങ്ങിയ സുബൈർ പെട്ടന്ന്
അകത്തോട്ട് കയറി
താഹിറയുടെ
മുഖത്തേക്ക് വളരെ ദയനീയമായി ഒന്ന് നോക്കി
മുഖം വിളറി
ആകെ
അസ്വസ്ഥനായി
എന്ത് ചെയ്യണമെന്നറിയാതെ ആകെ
പരിഭ്രമിച്ചു അവിടെ തന്നെ അനങ്ങാതെ നിന്നു
______!
( തുടരും )
••••••••••••••••••••••••••••
Comments
Post a Comment