അബ്ദുല്ലാഹി ബ്നു ഉമർ (റ) 04
മുഅ്മിനീങ്ങളുടെ ഉമ്മ
_നബി (സ) തങ്ങൾക്ക് നുബുവ്വത്ത് കിട്ടുന്നതിന്റെ അഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ് പറയുന്നത് അറേബ്യൻ പൗരുഷത്തിന്റെ പ്രതീകമായി ഉമർ(റ) ജീവിക്കുന്ന കാലം ഭാര്യ സൈനബ ഗർഭിണിയാണ് പ്രസവമടുത്താൽ ഭർത്താക്കന്മാർ_ ഉൽകണ്ഠാകുലരായിത്തീരുന്ന കാലം അക്കാലത്ത് സൈനബ പ്രസവിച്ചു പെൺകുഞ്ഞിനെ
ഓമനയായ പെൺകുഞ്ഞ് നല്ല അഴക് ധീരനായ ഉമർ (റ)വിന്റെ മനസ്സിൽ വാത്സല്യം ഉറവപൊട്ടി കുഞ്ഞിന് പേരിട്ടു ഹഫ്സ
വീടിന്റെ വിളക്കായി ഹഫ്സ വളർന്നു വന്നു കുലീന വനിതയായ സൈനബ് മോളെ ഓമനിച്ചു വളർത്തി സുന്ദരിയായ ഹഫ്സ മിടുമിടുക്കിയായിരുന്നു മനഃപാഠമാക്കാൻ നല്ല കഴിവ്
ധാരാളം അറബിക്കവിതകൾ കേട്ടു പഠിച്ചു ഓർമയിൽ സൂക്ഷിച്ചു കവിതാ രചനയും തുടങ്ങി എന്തിനെക്കുറിച്ചും പെട്ടെന്ന് കവിത രചിക്കും
മക്കയിൽ എഴുത്തും വായനയും അറിയുന്നവർ വളരെക്കുറവായിരുന്നു അത് പുരുഷന്മാരുടെ അവസ്ഥ പിന്നെ സ്ത്രീകളുടെ കഥ പറയണോ? അക്കാലത്ത് ഹഫ്സ എഴുത്തും വായനയും പഠിച്ചു എന്തൊരു സൗഭാഗ്യം
ഉമ്മ പിന്നെയും ഗർഭിണിയായി ഹഫ്സക്ക് വലിയ സന്തോഷം തനിക്കൊരു അനുജനോ അനുജത്തിയോ വരാൻ പോവുന്നു വീട്ടിനകത്തും പുറത്തും ഓടിച്ചാടി നടക്കുന്ന ബാലികയാണ് ഹഫ്സ
ഒരുനാൾ ഉമ്മ പ്രസവിച്ചു ആൺകുഞ്ഞ് വീട്ടിലാകെ ആഹ്ലാദം തിരതല്ലാൻ തുടങ്ങി ആ കുഞ്ഞാണ് നമ്മുടെ കഥാപുരുഷൻ അബ്ദുല്ലാഹിബ്നു ഉമർ (റ)
ഉമ്മയും ഉപ്പയും ഇസ്ലാം മതം സ്വീകരിച്ചു ഹഫ്സയും അബ്ദുല്ലയും വിശ്വസിച്ചു കാലം നീങ്ങി ഒരു സന്തോഷവാർത്ത പുറത്തറിഞ്ഞു
ഹഫ്സയുടെ വിവാഹം ആരാണ് വരൻ? ആ ഭാഗ്യവാൻ ആരെന്നറിയാൻ തിടുക്കമായി പൗരപ്രമുഖൻ ഹുദാഫയുടെ മകൻ ഖുനൈസ്
വിവാഹം ഗംഭീരമായി നടന്നു സന്തോഷകരമായ ദാമ്പത്യ ജീവിതം ഖുനൈസും ഹഫ്സയും ഇണക്കുരുവികളായി ജീവിച്ചു എത്യോപ്യയിലേക്കുള്ള ഹിജ്റയിൽ അവരുണ്ടായിരുന്നു മദീനയിലേക്കുള്ള ഹിജ്റയിലുമുണ്ടായിരുന്നു
ബദ്റിലേക്കു പട നീങ്ങിയപ്പോൾ ഖുനൈസ് അക്കൂട്ടത്തിലുണ്ടായിരുന്നു ഹഫ്സ ഭർത്താവിനെ കാത്തിരുന്നു ആകാംക്ഷയോടെ ബദ്ർ വിജയിച്ചുവന്ന ബദ് രീങ്ങളിൽ ഖുനൈസും ഉണ്ടായിരുന്നു
ഉഹ്ദ് യുദ്ധം വല്ലാത്ത പരീക്ഷണമായിരുന്നു ഉഹ്ദ് പോർക്കളത്തിൽ ഖുനൈസ്(റ) ധീരമായി പൊരുതി മുന്നേറി ശത്രുക്കൾ ആഞ്ഞു വെട്ടി മാരകമായ മുറിവുകളുണ്ടായി
യുദ്ധം അവസാനിച്ചു മുറിവേറ്റവരെ മദീനയിലേക്കു കൊണ്ടുപോയി ഹഫ്സ (റ) ഭർത്താവിനെ നന്നായി പരിചരിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) ആകാംക്ഷയോടെ നോക്കിനിന്നു നാളുകൾക്കു ശേഷം ഖുനൈസ് രക്തസാക്ഷിയായി
തന്റെ ഭർത്താവ് ഉഹ്ദ് രക്തസാക്ഷിയാണ് ഹഫ്സ (റ) അഭിമാനത്തോടേ ഓർത്തു സഹോദരി ഭർത്താവിന്റെ മരണാനന്തര കർമങ്ങളിൽ അബ്ദുല്ലാഹിബ്നു ഉമർ (റ) കണ്ണീരോടെ പങ്കെടുത്തു
ഉപ്പയുടെയും ഉമ്മയുടെയും ദുഃഖം കണ്ടു സഹിക്കാനാവുന്നില്ല അബ്ദുല്ല (റ) ദുഃഖം കടിച്ചമർത്തി തനിക്ക് അളവില്ലാത്ത സ്നേഹവും വാൽസല്യവും നൽകിയ ഇത്താത്ത വിധവയായിരിക്കുന്നു
ധീരനായ ഉപ്പ മകളുടെ മുമ്പിൽ പതറിപ്പോവുന്നു മാസങ്ങൾ കടന്നുപോയി മകളുടെ പുനർവിവാഹത്തെക്കുറിച്ചാണ് ഉപ്പ ഇപ്പോൾ ചിന്തിക്കുന്നത് മോൾക്ക് ചേർന്ന പുതിയാപ്പിള ആരാണ്?
അബൂബക്കർ സിദ്ദീഖ് (റ) തന്റെ മകളെ ഭാര്യയായി സ്വകരിക്കുമോ? അന്വേഷിച്ചു നോക്കാം നേരിട്ട് ചോദിക്കാം പോയി കണ്ടു ചോദിച്ചു മറുപടി പറഞ്ഞില്ല മൗനം
വല്ലാത്ത വിഷമം തോന്നി തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഒരു മറുപടി പോലും പറഞ്ഞില്ല
ഇനി ആരോട് ചോദിക്കും? ഉസ്മാൻ (റ)വിനെ സമീപിച്ചാലോ?
നബി (സ) തങ്ങളുടെ ഓമന മകൾ റുഖിയ്യ (റ) ആയിരുന്നു ഉസ്മാൻ (റ)വിന്റെ ഭാര്യ അവർ മരണപ്പെട്ടു ഉസ്മാൻ (റ) ആ ദുഃഖവുമായി കഴിയുകയാണ് ഒരു വിവാഹം അത്യാവശ്യമാണ്
ഉമർ (റ) പോയി ഉസ്മാൻ (റ)വിനെ കണ്ടു വിവരം പറഞ്ഞു മറുപടിക്ക് കാത്തിരുന്നു മറുപടി വന്നു ഇങ്ങനെ:
'ഞാനിപ്പോൾ ഒരു വിവാഹത്തിന് ഉദ്ദേശിക്കുന്നില്ല'
ഉമർ (റ) നിരാശയോടെ മടങ്ങി മനസ്സിൽ കൊള്ളാത്ത സങ്കടവുമായി നബി (സ)യുടെ മുമ്പിലെത്തി വിവരങ്ങളെല്ലാം പറഞ്ഞു ഉസ്മാൻ (റ) തന്റെ അപേക്ഷ നിരസിച്ചതിനെക്കുറിച്ചാണ് പറഞ്ഞത് നബി (സ) തങ്ങളുടെ മറുപടി ഇങ്ങനെയായിരുന്നു:
'ഹഫ്സാക്ക് ഉസ്മാനേക്കാൾ നല്ല ഭർത്താവിനെ കിട്ടും ഉസ്മാന് ഹഫ്സയേക്കാൾ നല്ല ഭാര്യയെയും കിട്ടും'
ആ വാക്കുകൾ കേട്ട് കോരിത്തരിച്ചുപോയി ഹഫ്സക്ക് ഉസ്മാനേക്കാൾ നല്ല ഭർത്താവിനെ കിട്ടും ആരായിരിക്കും ആ ഭർത്താവ്?
പിന്നീട് ഉമർ (റ) അബൂബക്കർ സിദ്ദീഖ് (റ) വിനെ കണ്ടു വളരെ സന്തോഷത്തോടെ സിദ്ദീഖ് (റ) സംസാരിച്ചു ഹഫ്സയുടെ കാര്യത്തിൽ എനിക്കൊരു സൂചന കിട്ടിയിരിക്കുന്നു നബി (സ) ഹഫ്സയെ വിവാഹം കഴിക്കാൻ സാധ്യതയുണ്ടെന്ന സൂചന പക്ഷെ, പുറത്ത് പറയാൻ പറ്റില്ലല്ലോ ഞാനതുകൊണ്ടാണ് മൗനം പാലിച്ചത്
സുബ്ഹാനല്ലാഹ് എന്താണീ കേട്ടത്? ഇതിൽപ്പരം ഒരു സന്തോഷം വരാനുണ്ടോ? തന്റെ മകൾ ഇത്ര ഭാഗ്യവതിയോ?
സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠരായ നാലുപേരുണ്ട് അവരുമായുള്ള ബന്ധം സുദൃഢമാക്കാൻ അല്ലാഹുവിന്റെ കൽപനയുണ്ട്
1. അബൂബക്കർ സിദ്ദീഖ് (റ)
2. ഉമറുബ്നുൽ ഖത്താബ് (റ)
3. ഉസ്മാനുബ്നു അഫ്ഫാൻ (റ)
4. അലിയ്യുബ്നു അബീത്വാലിബ്(റ)
ഇവരുമായുള്ള ബന്ധം സുദൃഢമാക്കുന്നതെങ്ങനെയാണ്? വിവാഹത്തിലൂടെ
രണ്ടുപേരുടെ പുത്രിമാരെ നബി (സ) വിവാഹം ചെയ്യുക രണ്ടുപേർ പ്രവാചക പുത്രിമാരെ വിവാഹം ചെയ്യുക അതാണ് നടന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൾ ആഇശ (റ) യെയും ഉമർ(റ)വിന്റെ മകൾ ഹഫ്സ (റ)യെയും നബി (സ) തങ്ങൾ വിവാഹം ചെയ്തു
നബി (സ) തങ്ങളുടെ മകൾ റുഖിയ്യ (റ)യെ ഉസ്മാൻ (റ) വിവാഹം ചെയ്തു നബി (സ) തങ്ങളുടെ ഏറ്റവും ഇളയ മകൾ ഫാത്വിമ (റ)യെ അലി(റ) വിവാഹം ചെയ്തു നാലു വിവാഹങ്ങൾ നാലു ബന്ധങ്ങൾ
അബ്ദുല്ലാഹിബ്നു ഉമർ (റ) അതിശയിച്ചു നിന്നുപോയി തന്റെ പ്രിയപ്പെട്ട ഇത്താത്ത ഓർമവെച്ച കാലം മുതൽ ഇത്താത്തയെ കാണുന്നു എന്തൊരു സ്നേഹമാണ് ഊണിലും ഉറക്കിലും തന്റെ കൂട്ടുകാരിയാണവർ പാട്ടുപാടിത്തരും കഥ പറഞ്ഞു തരും തങ്ങൾക്കിടയിൽ നിഷ്കളങ്കമായ സാഹോദര്യ ബന്ധം ഇത്താത്ത ഇതാ സമുന്നത പദവിയിലെത്തിയിരിക്കുന്നു 'മുഅ്മിനീങ്ങളുടെ ഉമ്മ'
ഉമ്മുൽ മുഅ്മിനീൻ
നബി(സ) തങ്ങളുടെ പത്നി
ഇത്താത്തയോട് വല്ലാത്ത ബഹുമാനം തോന്നുന്നു പഴയ കളിക്കൂട്ടുകാരിയല്ല പ്രവാചക പത്നിയാണ് മാതൃകാ വനിതയായി ജീവിക്കണം
നബി (സ) തങ്ങളുമായി തനിക്കുള്ള ബന്ധം അത് കൂടുതൽ ശക്തമായിരിക്കുന്നു നബി (സ) തങ്ങളുടെ വീട്ടിൽ പോകാം ഇത്താത്തയെ കാണാം ഭാര്യസഹോദരൻ എന്ന പദവിയാണ് തനിക്ക് ലഭിച്ചിരിക്കുന്നത്
ഇത്താത്ത പണ്ഡിതവനിതയാണ് ഇതുവരെ ഇറങ്ങിയ വിശുദ്ധ ഖുർആൻ വചനങ്ങളെല്ലാം ഇത്താത്ത മനഃപാഠമാക്കിയിരിക്കുന്നു ഇനി ഒരുപാടു കാര്യങ്ങൾ പഠിക്കാനവസരമായി നബി (സ) തങ്ങളുടെ ജീവിതം അതുതന്നെ പഠന വിഷയം മസ്ജിദുന്നബവിയോട് ചേർന്നുള്ള മുറിയാണ് താമസം പള്ളിയിൽ നടക്കുന്ന ക്ലാസുകൾ കേൾക്കാം കേട്ടു പഠിക്കാം നബി (സ) തങ്ങളോടു ചോദിച്ചു സംശയങ്ങൾ തീർക്കാം ഹഫ്സ (റ)യിലൂടെ പിൻതലമുറക്കാർക്ക് ഒരുപാട് അറിവുകൾ ലഭിക്കേണ്ടതുണ്ട്
ഉമർ (റ) മക്കൾക്ക് നല്ല ഉപദേശങ്ങൾ നൽകി നബി (സ) തങ്ങളോടൊപ്പം ജീവിക്കുമ്പോൾ പാലിക്കേണ്ട അദബുകൾ പറഞ്ഞു കൊടുത്തു ഭാര്യമാരോട് നന്നായി പെരുമാറുന്ന ഭർത്താവായിരുന്നു നബി (സ) തങ്ങൾ അതുകൊണ്ട് ഹഫ്സ (റ) യുടെ ദാമ്പത്യ ജീവിതം ആഹ്ലാദകരമായിരുന്നു തന്റെ ഇളയ സഹോദരൻ അബ്ദുല്ലയുടെ കാര്യത്തിൽ ഹഫ്സ (റ) ക്ക് പ്രത്യേക താൽപര്യമായിരുന്നു
സഹോദരനും സഹോദരിയും കണ്ടുമുട്ടുമ്പോഴുള്ള സംഭാഷണങ്ങൾ അവ പാണ്ഡിത്യത്തിന്റെ കുത്തൊഴുക്കായിരുന്നു പരസ്പരം ചോദിച്ചു പഠിക്കുക അതിന് എത്രയോ അവസരങ്ങളുണ്ടായി സാഹിത്യത്തിലുള്ള ഹഫ്സ (റ)യുടെ താൽപര്യം അത് നബി (സ) തങ്ങളെ സന്തോഷിപ്പിച്ചു
ആഇശ(റ)യും ഹഫ്സ (റ)യും അവർ തമ്മിൽ പ്രത്യേക അടുപ്പം തന്നെയുണ്ട് ഇരുവരും പണ്ഡിത വനിതകൾ
സാഹിത്യം നന്നായി കൈകാര്യം ചെയ്യുന്നവർ അപാരമായിരുന്നു അവരുടെ ഓർമശക്തി ഒരിക്കൽ കേട്ടാൽ മതി, പിന്നെ മറന്നുപോവില്ല സൗന്ദര്യത്തിലും ആരോഗ്യത്തിലും ബുദ്ധിശക്തിയിലും മികച്ചുനിന്നു
പ്രമുഖരുടെ പിതൃപരമ്പര പഠിക്കുക അക്കാലത്തെ ഒരു പ്രധാന വൈജ്ഞാനികശാഖയായിരുന്നു അത് ആ വൈജ്ഞാനിക ശാഖയിൽ ഇരുവരും മിടുക്കികളായിരുന്നു അവരുടെ ജീവിതം സത്യവിശ്വാസികൾ താൽപര്യത്തോടെ പഠിച്ചു വരുന്നു.....
✍🏻അലി അഷ്ക്കർ
*📱9526765555*
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖
Comments
Post a Comment