അബ്ദുല്ലാഹി ബ്നു ഉമർ (റ) 02
പതിനൊന്നുകാരന്റെ വിസ്മയം
_ഉമർ (റ)വിനു പിന്നാലെ ഭാര്യ സൈനബും ഇസ്ലാം സ്വീകരിച്ചു കുടുംബാംഗങ്ങളിൽ പലരും ഇസ്ലാമിലേക്ക് വന്നു ഇസ്ലാം_ പരസ്യമായിരിക്കുന്നു ഉമർ (റ)വിന്റെ വീട്ടിൽ ധാരാളമാളുകൾ വരുന്നു മുസ്ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നു എല്ലാം അബ്ദുല്ല കേൾക്കുന്നു
പീഡനങ്ങളുടെ വാർത്തകളാണ് ഏറെയും കേൾക്കുന്നത് അപ്പോൾ മനസ് വേദനിക്കും
തൗഹീദിന്റെ പൂർണവചനം
ലാഇലാഹ ഇല്ലല്ലാഹ്......
മുഹമ്മദുർറസൂലുല്ലാഹ്.....
നബി(സ) ഈ വചനം മനസ്സിലുറപ്പിച്ചുകൊടുത്തു പിന്നെ അതിളകില്ല അതാണ് സ്വഹാബികളുടെ അവസ്ഥ ജീവൻ നൽകാം തൗഹിദിൽ നിന്ന് പിന്മാറില്ല അബ്ദുല്ല അതനുഭവിച്ചറിഞ്ഞു
ഉപ്പായോടൊപ്പം നബി (സ) തങ്ങളെ കാണാൻ പോയി സത്യസാക്ഷ്യ വചനം മൊഴിഞ്ഞു തൗഹീദ് ഉൾക്കൊണ്ടുകഴിഞ്ഞു അല്ലാഹുവും റസൂൽ(സ) തങ്ങളും അവർക്കിഷ്ടപ്പെടാത്ത ഒരു ചിന്തയും മനസിൽ വരില്ല അവർ ഇഷ്ടപ്പെടാത്ത ഒരു വാക്കും നാവിൽനിന്ന് വരില്ല അവർക്കിഷ്ടപ്പെടാത്ത ഒരു പ്രവർത്തിയും ചെയ്യില്ല കുട്ടിക്ക് അത്രക്ക് സൂക്ഷ്മതയാണ്
അബ്ദുല്ല (റ) എന്ന കുട്ടി വളർന്നു വരികയാണ് പ്രായം പതിനൊന്ന് വയസ് പീഡനങ്ങൾ വല്ലാതെ വർധിച്ചിരിക്കുന്നു മക്കയിൽ താമസം അസാധ്യമായിരിക്കുന്നു
മദീനയിലേക്ക് ഹിജ്റ പോവാൻ നബി (സ) സ്വഹാബികൾക്ക് അനുമതി നൽകി പിറന്ന മണ്ണിനോട് വിടപറയുക വളരെ പ്രയാസമുള്ള കാര്യമാണ് മക്കയെ വളരെയേറെ ഇഷ്ടമാണ് അതിനെ വിട്ടുപോവുക എത്ര സങ്കടകരം
തൗഹീദാണ് വലുത് അത് പരസ്യമക്കാൻ ഇവിടെ സ്വാതന്ത്ര്യമില്ല ഇവിടെ ശിർക്ക് വാഴുന്നു കഅ്ബാലയം തൗഹീദിന്റെ കേന്ദ്രമാണ് പക്ഷെ, നടക്കുന്നത് ശിർക്കാണ് ബിംബാരാധന കഅ്ബാലയത്തിനകത്ത് ബിംബങ്ങൾ
മക്ക വിട്ടുപോവാൻ മുസ്ലിംകൾ തയ്യാറായി ഖുറൈശികൾ അറിയരുത് അറിഞ്ഞാൽ ഉപദ്രവിക്കും കൊന്നുകളഞ്ഞെന്നും വരും എല്ലാം ഉപേക്ഷിച്ചാണ് നാട് വിടുന്നത് ആട്ടിൻപറ്റങ്ങളെ കൊണ്ട് പോവാനാവില്ല ഒട്ടകക്കൂട്ടങ്ങളെയും ഇവിടെ ഉപേക്ഷിക്കണം വീടും പറമ്പും മറ്റ് സ്വത്തുക്കളും ഉപേക്ഷിച്ചു പോവണം വിശ്വാസം സംരക്ഷിക്കാൻ അതേ വഴിയുള്ളൂ ഹിജ്റഃ
നബി (സ) തങ്ങൾക്ക് നാൽപത് വയസ്സായപ്പോൾ നുബുവ്വത്ത് കിട്ടി അന്ന് മുതൽ തൗഹീദിലേക്ക് ആളുകളെ ക്ഷണിക്കാൻ തുടങ്ങി
അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല
ലാ ഇലാഹ ഇല്ലല്ലാഹ്.....
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു .....
മുഹമ്മദ് റസൂലുല്ലാഹ്....
ഇത് അംഗീകരിച്ചതിന്റെ പേരിലാണ് പിറന്ന നാട് ഉപേക്ഷിക്കേവന്നത്
നുവുവ്വത്ത് കിട്ടി ഒരു പതിറ്റാണ്ടിന്റെ ശേഷമാണ് ഇസ്റാഉം മിഅ്റാജും നടക്കുന്നത് മിഅ്റാജിന്റെ രാവിലാണ് അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കപ്പെട്ടത് അതോടെ ഇസ്ലാം കാര്യങ്ങളിൽ രണ്ടെണ്ണം നടപ്പിലായി ഈ അവസ്ഥയിലാണ് ഹിജ്റഃ നടക്കുന്നത് ഹിജ്റഃ കഴിഞ്ഞ് രണ്ടാം വർഷത്തിലാണ് സകാത്ത്, നോമ്പ് എന്നിവ നിർബന്ധമാവുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഹജ്ജ് നിർബന്ധമാവുന്നത്
ഹിജ്റഃ നടക്കുമ്പോൾ അബ്ദുല്ലാഹിബ്നു ഉമറിന് പതിനൊന്ന് വയസ് പ്രായമാണ് സവിശേഷമായ പ്രായം ബാല്യദശയുടെ അവസാന ഘട്ടം അന്ത്യബാല്യം
മനഃശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള കാലം വിശുദ്ധ ഖുർആൻ മുപ്പത് ജുസ്അ് മനഃപാഠമാക്കാൻ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കഴിവുണ്ട് ബാല്യദശയിൽ പഠിച്ചതും പരിശീലിച്ചതും ഒരിക്കലും മറന്നില്ല പതിനൊന്നു വയസ്സാകുമ്പോഴേക്കും ധാരാളം കാര്യങ്ങൾ പഠിച്ചു കഴിഞ്ഞു അനുഭവങ്ങളിലൂടെ പഠിച്ചു
നബി (സ) തങ്ങളോടുള്ള മുഹബ്ബത്ത് അതാണ് പ്രധാനം അത് മനസ്സിൽ നിറയണം പതിനൊന്ന് വയസുള്ള അബ്ദുല്ലാഹിബ്നു ഉമർ (റ)വിന്റെ മനസിൽ പ്രവാചക സ്നേഹം നിറഞ്ഞു നിൽക്കുന്നു
നബി (സ) തങ്ങളെ കാണണം കണ്ടുകൊണ്ടിരിക്കണം വീണ്ടും വീണ്ടും കാണണം അതാണവസ്ഥ കാണാൻ കണ്ണുള്ളവർക്ക് കൊതിയാണ് നബി (സ) തങ്ങളുടെ ശബ്ദം കേൾക്കാൻ കാതുകൾ കൊതിക്കുന്നു ആ പുണ്യകരങ്ങളുടെ സ്പർശനമേൽക്കാൻ വല്ലാത്ത കൊതിയാണ് നബിചര്യകൾ പിന്തുടരുന്നതിൽ കുട്ടിക്കാലത്ത് തന്നെ വല്ലാത്ത നിർബന്ധം
പലരും മക്ക വിട്ടുകഴിഞ്ഞു വളരെ രഹസ്യമായിട്ടാണ് പോയത് ഉമർ(റ)വും കുടുംബവും പോയത് അങ്ങനെയല്ല പരസ്യമായിത്തന്നെയാണ്
ഭാര്യയും മക്കളും ഹിജ്റക്കൊരുങ്ങി ഉപ്പായുടെ ഒരുക്കം നോക്കിനിന്നു വാളും വില്ലും അണിഞ്ഞു അരയിൽ ചാട്ടുളി തൂക്കി കൈയിൽ അമ്പുകൾ വീട്ടിൽനിന്നിറങ്ങി കഅ്ബയുടെ നേരെ നടന്നു കഅ്ബയുടെ അങ്കണത്തിൽ ഖുറൈശികൾ പല സംഘങ്ങളായി ഇരിക്കുന്നു
ഉമർ (റ) കഅ്ബ ത്വവാഫ് ചെയ്തു ഇബ്റാഹീം മഖാമിൽ സുന്നത്ത് നിസ്കരിച്ചു ഏഴ് തവണ ചുറ്റി അല്ലാഹുവിനെ വാഴ്ത്തി ഖുറൈശികളുടെ ഓരോ സംഘത്തെയും സമീപിച്ചു എന്നിട്ടിങ്ങനെ വിളിച്ചു പറഞ്ഞു:
'ഞാൻ മക്ക വിടുകയാണ് ഹിജ്റഃ പോവുകയാണ് ആർക്കെങ്കിലും എന്നെ തടുക്കാൻ ധൈര്യമുണ്ടെങ്കിൽ വരാം ഈ മലഞ്ചെരുവിന്റെ പിന്നിൽവെച്ചു ഏറ്റുമുട്ടാം മകൻ വധിക്കപ്പെട്ട് ഉമ്മ വിരഹവേദന സഹിക്കണമെന്നുണ്ടെങ്കിൽ എന്നെ നേരിടാൻ വരാം ഭാര്യയെ വിധവയാക്കാനും മക്കളെ യത്തീമാക്കാനും ധൈര്യമുള്ളവർ എന്നെ തടയാൻ വരൂ'
ഉമർ (റ)വിന്റെ ശബ്ദം പലതവണ മുഴങ്ങിക്കേട്ടു ഒരാളും എഴുന്നേറ്റില്ല ഒരക്ഷരം മിണ്ടിയില്ല മഹാനായ അലി(റ) ഈ രംഗം കാണുന്നു പിന്നീട് അലി (റ) പ്രസ്താവിച്ചതിങ്ങനെയാണ്:
'ഒരാളും ഉമർ (റ)വിനെ നേരിടാൻ ധൈര്യപ്പെടില്ല ഭീതിയിലായിരുന്നു അവർ ഉമർ (റ) ധീരമായി ഖുറൈശികളുടെ കൺമുമ്പിലൂടെ ഹിജ്റ പോയി
ഹിജ്റഃയിൽ ധീരനായ പിതാവിന്റെ ധീരപുത്രൻ കൂടെത്തന്നെയുണ്ടായിരുന്നു കുടുംബവും കൂടെപ്പോയി
പിതാവിന്റെ ഹിജ്റയെക്കുറിച്ച് പുത്രൻ അബ്ദുല്ലാഹിബ്നു ഉമർ (റ) വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതിന്റെ ചുരുക്കം ഇങ്ങനെയാകുന്നു:
'ഉമർ (റ) പറഞ്ഞു: മദീനയിലേക്ക് ഹിജ്റഃ പോവാൻ മൂന്നു പേർ നിശ്ചയിച്ചു ഞാനും അയ്യാശുബ്നു അബീ റബീഅയും ഹിശാമുബ്നു ആസ്വും മക്കയിൽ നിന്ന് ആറ് നാഴിക അകലെ ഒരു സ്ഥലമുണ്ട് തനാളുബ് രാവിലെ തനാളുബിൽ എത്തിച്ചേരുക പിന്നെ ഒന്നിച്ചു യാത്ര ചെയ്യാം ഒരാൾ പിടിക്കപ്പെട്ടാൽ മറ്റുള്ള രണ്ടുപേർ യാത്ര തുടരണം അതാണ് വ്യവസ്ഥ
പറഞ്ഞ സമയത്ത് ഹിശാം(റ) എത്തിയില്ല അദ്ദേഹത്തെ ശത്രുക്കൾ പിടികൂടി എന്നു മനസ്സിലാക്കി മറ്റുള്ളവർ യാത്രയായി ഖുബായിൽ എത്തി അവിടെ ബനൂ അംറുബ്നു ഔഫ് ഗോത്രക്കാർക്കിടയിൽ എത്തിച്ചേർന്നു അവിടെ ഇറങ്ങിത്താമസിച്ചു അബ്ദുല്ലാഹിബ്നു ഉമർ (റ) ലോലഹൃദയനായിരുന്നു തന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നയനങ്ങൾ നിറഞ്ഞൊഴുകി നടന്നു വളർന്ന വഴികൾ പിന്നിടുമ്പോൾ വല്ലാത്ത സങ്കടം
വർഷങ്ങൾക്കു ശേഷം മക്ക കീഴടങ്ങി നബി (സ) തങ്ങളും സ്വഹാബികളും ജേതാക്കളായി മക്കയിൽ നടന്നു തന്റെ വീട്ടിന്റെ മുമ്പിലൂടെ നടന്നു പോവുന്നു ഇബ്നു ഉമർ (റ) വീട്ടിലേക്ക് നോക്കിയില്ല കണ്ണുകൾ ചിമ്മിയാണ് നടന്നത് എന്തൊരു മാനസികാവസ്ഥ
ഇബ്നു ഉമർ (റ) ഖുബായിൽ ദിവസങ്ങളോളം താമസിച്ചു പതിനൊന്നു വയസ്സുകാരന്റെ പ്രസരിപ്പും കൗതുകവും അദ്ദേഹത്തിൽ കാണാമായിരുന്നു നബി (സ) തങ്ങളുടെയും അബൂബക്കർ സിദ്ദീഖ് (റ)വിന്റെയും ആഗമനം പ്രതീക്ഷിച്ചു കഴിയുന്ന ഒരു സംഘമാളുകളുടെ അവസ്ഥ നേരിട്ടു കണ്ടു
ഒടുവിൽ അവരെത്തി നബി (സ) തങ്ങൾക്ക് ലഭിച്ച സ്വീകരണം പതിനൊന്നുകാരൻ കൗതുകത്തോടെ നോക്കിക്കണ്ടു മനസ്സിൽ നിന്നൊരിക്കലും മായാത്ത രംഗങ്ങൾ
മദീനയിലേക്കുള്ള യാത്ര എന്തൊരാവേശം ആഹ്ലാദം ഈമാനിന്റെ പ്രകാശം റബീഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് നബി (സ) തങ്ങളും അബൂബക്കർ സിദ്ദീഖ് (റ) വും ഖുബായിൽ എത്തിച്ചേർന്നത് അതൊരു തിങ്കളാഴ്ചയായിരുന്നു കുൽസൂമുബ്നു ഹദ്മ് നബി (സ) തങ്ങളെ സ്വീകരിക്കുകയും അതിഥിയായി താമസിപ്പിക്കുകയും ചെയ്തു
വെള്ളിയാഴ്ചവരെ നബി (സ) ഖുബായിൽ താമസിച്ചു അതിന്നിടയിൽ എന്തുമാത്രം ആളുകൾ നബി (സ) തങ്ങുളെ കാണാനെത്തി ഖുബായിൽ മസ്ജിദ് സ്ഥാപിച്ചു
വെള്ളിയാഴ്ച രാവിലെ നബി (സ) തങ്ങളും സംഘവും പുറപ്പെട്ടു വമ്പിച്ചൊരു ഘോഷയാത്രയായി മാറി പാതക്കിരുവശവും ജനങ്ങൾ തടിച്ചു കൂടി
സാലിമുബ്നു ഔഫ് ഗോത്രക്കാർ താമസിക്കുന്ന സ്ഥലത്തെത്തി അവിടെ ജുമുഅഃ നടക്കുവാൻ പോവുകയാണ് ചരിത്ര സംഭവം
ജനങ്ങളെല്ലാം വുളൂ എടുത്തു വന്നു അച്ചടക്കത്തോടെ ഇരുന്നു ഖുത്വുബഃ നടന്നു ജുമുഅഃ നിസ്കാരം നിർവ്വഹിക്കപ്പെട്ടു ആദ്യ ജുമുഅഃ ആദ്യ ഖുത്വുബഃ ചരിത്ര സംഭവത്തിന് ആ പ്രദേശം സാക്ഷിയായി ഇതാണ് ആദ്യ ജുമുഅത്ത് പള്ളി
നബി (സ) തങ്ങളും സംഘവും യസ്രിബിലേക്ക് പ്രവേശിക്കുകയാണ് പെൺകുട്ടികൾ ഈണത്തിൽ പാടുന്നു
ത്വലഅൽ ബദ്റു അലൈനാ
മിൻസനിയ്യാത്തിൽ വദാഇ
വജബ ശുക്റു അലൈനാ
മ ദആ ലില്ലാഹി ദാഇ
വദാഅ് പർവതത്തിന്റെ വിടവിലൂടെ പൂർണചന്രൻ ഞങ്ങൾക്കു മീതെ ഉദിച്ചുയർന്നിരിക്കുന്നു നന്ദി പറയൽ ഞങ്ങൾക്ക് നിർബന്ധമായി ദുആ ഇരക്കുന്നവർ അല്ലാഹുവിനോട് ദുആ ഇരക്കുന്ന കാലത്തോളം
ഒരുകൂട്ടർ ദഫ് മുട്ടി പാട്ടുപാടുന്നു
നഹ്നു ജവാരിൻ മിൻ ബനിന്നജ്ജാരി
യാ ഹബ്ബദാ മുഹമ്മദൻ മിൻ ജാരി
ഞങ്ങൾ ബനൂ നജ്ജാർ വംശത്തിലെ പെൺകുട്ടികളാണ് മുഹമ്മദ് എത്ര നല്ല അയൽക്കാരനാണ്
ഈ രംഗങ്ങളെല്ലാം നേരിൽക്കണ്ട പതിനൊന്നുകാരൻ ആകെ കോരിത്തരിച്ചു നിൽക്കുകയാണ്....
✍🏻അലി അഷ്ക്കർ
*📱9526765555*
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

Comments
Post a Comment