ശൈഖുൽ മശായിഖ് മണലിലെ മൂപ്പര്
🥉🌹🥉🌹🥉🌹🥉🌹🥉 P. S.K.Moidu Baqavi മാടവന പെരുമ്പടപ്പിലെ നൂണകടവിൽ നിന്നും കണ്ണൂരിലെ പാലത്തുംകരയിലേക്കൊരു യാത്ര . പന്തൽ പോലെ പടർന്ന് നിൽക്കുന്ന കണ്ടൽ വനങ്ങളിലൂടെ പുഴയുടെ ഭംഗി കൺനിറയെ കണ്ട് , മണൽ തിട്ടയിൽ ശയിക്കുന്ന സഞ്ചാരിപക്ഷികളുടെ കാഴ്ചകൾ കണ്ടൊരു തോണിയാത്ര . സതീർത്ഥ്യരും എന്നാൽ ഗുരു ശിഷ്യരുമായ മൂന്ന് വിജ്ഞാന മുത്തുകൾ . അക്ഷരകൂട്ടുകളിലെ പിടികിട്ടാ പൊരുളുകൾ മുടിനാരിഴകീറി ചർച്ച ചെയ്ത യാത്ര . കായലിന്റെ ഇരു കരകളിലും ഇടതൂർന്ന് നിൽക്കുന്ന വാഴത്തോപ്പുകൾ . താമര കുളങ്ങൾ , ജനസാന്ത്രമായ ഗ്രാമങ്ങൾ . തെക്കൻ മലബാറിന്റെ കവല വിട്ട് വടക്കേ മലബാറിന്റെ മണം പിടിച്ചു തുടങ്ങി . തോണിക്കുള്ളിൽ തണുത്ത കാറ്റടിച്ചു വീശുന്നതിനിടെ മണലിൽ മൂപ്പര് സംസാരം എടുത്തിട്ടു . " അല്ല ; ചിയാമു മുസ്ലിയാരെ! നമ്മൾ മൂവരും പാലത്തുംകരയിലെ മൂലയിൽ റമളാൻ ശൈഖിനെ കാണാൻ പോവുകയല്ലേ , അവിടെ ചെന്നാൽ നമുക്ക് എന്ത് വിരുന്നാണ് കിട്ടേണ്ടത് ? " . " എനിക്ക് നെല്ല് കുത്തരിയുടെ ചോറും ചക്കകൂട്ടാനും " . ചിയാം മുസ്ലിയാർ എന്ന എരമംഗലം വലിയ ഹിശാം മുസ്ലിയാർ പറഞ്ഞു . അപ്പോൾ രണ്ടാമനായ പെരുമ്പടപ്പ് കുഞ്ഞഹമ്മദ് ...