Posts

Showing posts from September, 2019

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും... അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ,  കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ,  അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും......  കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം..  കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും...  പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല..  മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും..  മുറിവ് വലുതാകും... ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല......, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല,  വെറുതെ ശ്രമിച്ചാൽ കാല് വീണ്ടും മുറിയും എന്നൊരു പേടി അതിന്റെ മനസ്സിൽ ഉണ്ടാക്കി എടുക്കുന്നതിൽ പരിശീലകർ വിജയിച്ചിരിക്കുന്നു.. !! ആന വലുതായിക്കഴിഞ്ഞായാലും അതിന്റെ മനസ്സിൽ ഉണ്ടായ ആ കണ്ടീഷനിങ് ജീവിതത്തിൽ ഒരിക്കലും മാറില്ല......! ആന കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ്..  അപാരമായ ഓർമ്മശക്തിയും,  ബുദ്ധി ശക്തിയും ആനക്കുണ്ട്.. കിലോമീറ്ററുകളോളം ദൂരെ വരെ കാണാൻ കഴിയും......